Connect with us

എല്ലാവരുടെയും ഉള്ളുലുച്ച കൊടുംക്രൂരത, അവരെയും അങ്ങനെ തന്നെ ശിക്ഷിക്കണം.. വേദനയോടെ സൂര്യ…

TV Shows

എല്ലാവരുടെയും ഉള്ളുലുച്ച കൊടുംക്രൂരത, അവരെയും അങ്ങനെ തന്നെ ശിക്ഷിക്കണം.. വേദനയോടെ സൂര്യ…

എല്ലാവരുടെയും ഉള്ളുലുച്ച കൊടുംക്രൂരത, അവരെയും അങ്ങനെ തന്നെ ശിക്ഷിക്കണം.. വേദനയോടെ സൂര്യ…

തങ്ങളുടെ ബോട്ടിന് കീഴെ വിശ്രമിച്ചതിന്റെ പേരിൽ പ്രാണൻ പോകുമ്പോഴുള്ള വേദനപോലും പുറത്ത് കേൾക്കാനാകാത്തവിധം വളർത്തുനായയുടെ ജീവനെടുത്ത യുവാക്കളുടെ വാർത്ത മലയാളികളെ ഇന്നലെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു

തിരുവനന്തപുരം വിഴിഞ്ഞം അടിമലത്തുറയിലാണ് എട്ടുവയസുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ ചൂണ്ടയിൽ കൊളുത്തി ബോട്ടിൽ കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ച് കൊന്നത്. ക്രിസ്തുരാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള നായയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.

നായയെ അടിച്ചു കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. വിഴിഞ്ഞം പൊലീസാണ് ഇവരെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുള്‍പ്പെടെയാണ് പിടിയിലായത്. നായയുടെ ഉടമയുടെ പരാതിലാണ് പൊലീസ് നടപടി.

വിഴിഞ്ഞം അടിമലത്തുറയിലാണ് നാടിനെ നടുക്കിയ സംഭവം. അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ബ്രൂണോ എന്ന നായയെയാണ് നാട്ടുകാരായ 3 പേര്‍ ചേര്‍ന്നു ക്രൂരമായി തല്ലി കൊന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പതിവ് പോലെ കടപ്പുറത്തു കളിക്കാന്‍ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത് എന്നാണ് വിവരം. വലിയ തടിയുമായി യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുന്നതും ഇത് വിഡിയോയില്‍ മറ്റൊരു യുവാവ് പകര്‍ത്തുകയുമാണ്. സംഭവം കണ്ട് സമീപത്ത് ആളുകള്‍ ഉള്ളതും എന്തിനാണ് അതിനെ കൊല്ലുന്നത് എന്ന ചോദ്യം ഉന്നയിക്കുന്നതും വിഡിയോയില്‍ കാണാം. കൊന്നതിന് ശേഷം പട്ടിയുടെ ജഡം കടലില്‍ എറിഞ്ഞു.

വീഡിയോ വൈറലായതിന് പിന്നാലെ പിന്നാലെ നിരവധി പേരാണ് തങ്ങളുടെ പ്രതികരണം അറിയിച്ച് എത്തുന്നത്

ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ്സ് താരം സൂര്യ.
ഈ വാർത്ത പങ്കുവെച്ച് കൊണ്ട് ഈ പ്രതികളെയും ഇതുപോലെ ശിക്ഷിക്കണമെന്നാണ് സൂര്യ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചത്. ഏറെ വേദനയോടെയാണ് സൂര്യ വാർത്തയുടെ ലിങ്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

പക്ഷികളോടും മൃഗങ്ങളോടും സൂര്യയ്‌ക്ക് ഒരു പ്രതേക താൽപര്യവും ഇഷ്ട്ടവുമുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലും അത് കാണാൻ സാധിക്കും. തന്റെ ഉറ്റ ചങ്ങാതിമാരായിട്ടാണ് സൂര്യ മൃഗങ്ങളെ കാണാറുള്ളത്. അത് കൊണ്ട് തന്നെ സൂര്യയെ ഈ വാർത്ത ഏറെ വേദനിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്

ഈ അടുത്ത കാലത്ത് സൂര്യ പങ്കുവെച്ച ഒരു റീൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു . തന്നെ കണ്ടയുടൻ ഓടിവന്ന് സ്നേഹം പ്രകടിപ്പിക്കുന്ന വളർത്ത് നായയ്ക്ക് ഒപ്പമുള്ള വീഡിയോയായിരുന്നു സൂര്യ പങ്കുവെച്ചത്. നൻപൻ ഡാ എന്ന അടികുറിപ്പോടെ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. പ്രിയപ്പെട്ട വളർത്തുനായയ്ക്ക് ഒപ്പമുള്ള ചിത്രം ഷെയർ ചെയ്തുകൊണ്ടാണ് ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ വീടെത്തിയ സന്തോഷം സൂര്യ പ്രേക്ഷകരുമായി പങ്കു വെച്ചത്. ബാക്ക് റ്റു ഹോമെന്നായിരുന്നു ചിത്രം പങ്കുവെച്ച് അന്ന് പോസ്റ്റ് ചെയ്തത്. മൃഗങ്ങളെ അത്രമാത്രം സ്നേഹിക്കുന്ന സൂര്യയെ ഈ വാർത്ത ഏറെ നൊമ്പരപ്പെടുത്തുകയാണ്

Continue Reading
You may also like...

More in TV Shows

Trending

Recent

To Top