Connect with us

ഐശ്വര്യ റായിയെ പെരുത്ത് ഇഷ്ട്ടം! പിന്നൊന്നും നോക്കിയില്ല, സൂര്യയുടെ കഴിവുകൾ കമ്പനി കാണാൻ കിടക്കുന്നതേയുള്ളൂ

Malayalam

ഐശ്വര്യ റായിയെ പെരുത്ത് ഇഷ്ട്ടം! പിന്നൊന്നും നോക്കിയില്ല, സൂര്യയുടെ കഴിവുകൾ കമ്പനി കാണാൻ കിടക്കുന്നതേയുള്ളൂ

ഐശ്വര്യ റായിയെ പെരുത്ത് ഇഷ്ട്ടം! പിന്നൊന്നും നോക്കിയില്ല, സൂര്യയുടെ കഴിവുകൾ കമ്പനി കാണാൻ കിടക്കുന്നതേയുള്ളൂ

വിടര്‍ന്ന കണ്ണുകളും നീളൻ മുടിയുമായി ബിഗ് ബോസ്സ് മലയാളം സീസൺ 3 യിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് സൂര്യ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയത്. ഷോയില്‍ മത്സരിച്ചതോടെയാണ് സൂര്യയെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. അഭിനയവും പാട്ടുമൊക്കെയായി ബിഗ് ബോസ് വീട്ടില്‍ സൂര്യയും സജീവമായിരുന്നു. ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്.

നടി ഐശ്വര്യ റായ് ബച്ചനുമായുള്ള രൂപസാദൃശ്യം കൊണ്ടും സൂര്യയെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേനേടിയിരുന്നു. ദേശീയ മാധ്യമങ്ങളിൽ പോലും സൂര്യയുടെ ചിത്രങ്ങൾ ഇടം പിടിച്ചിരുന്നു. മോഡലിംഗും അഭിനയവും നൃത്തത്തിലൊക്കെ സജീവമായ സൂര്യ ബിഗ് സ്‌ക്രീനിലും തിളങ്ങിയിരുന്നു. ഐശ്വര്യ റായ് സിനിമകളുടെ മേക്കോവർ സീരിസ് ചിത്രങ്ങളൊക്കെ സൂര്യ നടത്തിയിരുന്നു. സൂര്യ തന്നെ സ്വയം വിശേഷിപ്പിക്കുന്നത് മേക്കോവർ ലവർ എന്നു തന്നെയാണ്

ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള എടുത്തെങ്കിലും ഗംഭീര തിരിച്ചുവരവാണ് സൂര്യ പിന്നീട് നടത്തിയത്. ഇപ്പോൾ ഇതാ സൂര്യയുടെ ഒരു റീലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഐശ്വര്യ റായുടെ ഒരു ലുക്കാണ് സൂര്യ ക്രീയേറ്റ് ചെയ്തിരിക്കുന്നത്. M y Favourite actress ഐശ്വര്യ എന്നും വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്.

ഇതിൽ സംശയിക്കാനൊന്നുമില്ല, ഇത് ഐശ്വര്യ റായ് തന്നെ, ചേച്ചി പൊളിയല്ലേ .. തുടങ്ങിയ മന്റുകളാണ് വീഡിയോയ്ക്ക് താഴെ ആരാധകർ കുറിച്ചിരിക്കുന്നത് ഐശ്വര്യ റായിയുടെ കണ്ണുകളുമായി സാമ്യമുണ്ടെന്ന പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തി കൂടിയാണ്.

സൂര്യ മികച്ച നർത്തകിയും അഭിയത്രിയും മാത്രമല്ല നല്ലൊരു ഗായികയും കൂടിയാണ്. മൊഴി എന്ന തമിഴ് സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനമായിരുന്നു സൂര്യ ആലപിച്ചത് ഓൾഡ് ഈസ് ഗോൾഡ് എന്ന അടിക്കുറിപ്പോടെയാണ് സൂര്യ ഗാനം ആലപിക്കുന്ന പഴയ വീഡിയോ പുറത്തു വന്നത് . ഏതൊരു കാര്യവും ആവട്ടെ അതിലൊക്കെ മികച്ച പെർഫോമൻസ് കാഴ്ച വയ്ക്കാനുള്ള കഴിവ് സൂര്യ ചേച്ചിക്ക് ഉണ്ട്. അതാണ് ദിനംപ്രതി അവരുടെ ഫാൻസിനെ കൂട്ടുന്നത്, മൾട്ടി ടാലന്റ്, തുടങ്ങിയ പോസിറ്റീവ് കമന്റുകളാണ് പാട്ടിന് ലഭിച്ചത്

More in Malayalam

Trending

Recent

To Top