Malayalam
‘ഓഫ് സ്‌ക്രീനില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ഹീറോ’ ; ബോളിവുഡ് താര റാണി ദീപിക പദുക്കോണിന്റെ റോൾ മോഡൽ ഇവിടെയുണ്ട് !
‘ഓഫ് സ്‌ക്രീനില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ഹീറോ’ ; ബോളിവുഡ് താര റാണി ദീപിക പദുക്കോണിന്റെ റോൾ മോഡൽ ഇവിടെയുണ്ട് !
ബോളിവുഡിലെ താരറാണിയാണ് ദീപിക. മലയാളികളുടെയും പ്രിയങ്കരിയായ താരം അച്ഛന്‍ പ്രകാശ് പദുക്കോണിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തെ കുറിച്ച് മുന്‍പ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തന്റെ ജീവിതത്തിന് പ്രചോദനമായ, വളര്‍ച്ചയില്‍ ഏറ്റവും പിന്തുണ നല്‍കിയ വ്യക്തിയാണ് അച്ഛനെന്ന് ദീപിക പല വേദികളിലും പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം പ്രകാശ് പദുക്കോണിന്റെ ജന്മദിനത്തില്‍ ദീപിക സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ്വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരിക്കുന്നത് . താന്‍ ഓഫ് സ്‌ക്രീനില്‍ കണ്ട ഏറ്റവും മികച്ച ഹീറോ അച്ഛനാണെന്നാണ് അന്ന് നടി കുറിച്ചത്.
ഒരു വിജയിയാവുക എന്നാല്‍ ജോലിയിലെ നേട്ടങ്ങള്‍ മാത്രമല്ലെന്നും നല്ലൊരു മനുഷ്യനാവുക എന്നതാണെന്നും തന്നെ പഠിപ്പിച്ചത് അച്ഛനാണെന്ന് ദീപിക പറയുന്നു. ഫിലിം ഫയറിന് നല്‍കിയ ഒരു അഭിമുഖത്തില്‍ തന്റെ എല്ലാ വര്‍ക്കുകള്‍ക്കും നേട്ടങ്ങള്‍ക്കും പ്രചോദനമായതും അച്ഛനാണെന്ന് ദീപിക പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ വ്യക്തിത്വം ചുറ്റുമുള്ളവരിലേക്കും പ്രസരിക്കും. ഉള്ള് നിറയെ നന്മയുള്ള വളരെ ലളിതനായ ഒരു വ്യക്തിയാണ് പ്രകാശ് പദുക്കോണെന്നായിരുന്നു ദീപിക പറഞ്ഞത്. തനിക്കും സഹോദരി അനിഷയ്ക്കും ഇതിലും മികച്ച ഒരു റോള്‍ മോഡലിനെ ലഭിക്കാനില്ലെന്നും ദീപിക പറഞ്ഞിരുന്നു.
മറ്റൊരിക്കല്‍ നാഷണല്‍ കമ്മിഷന്‍ ഫോര്‍ മെന്‍ ആന്റ് വുമണ്‍ നടത്തിയ ക്യാംപെയ്‌നിന്റെ ഭാഗമായി സംസാരിച്ചപ്പോഴും പ്രകാശ് പദുക്കോണിനെ കുറിച്ച് ദീപിക വാചാലയായിരുന്നു.
ദീപികയുടെ വാക്കുകൾ ; ‘എന്റെ അച്ഛനില്‍ നിന്നും ഇപ്പോള്‍ ഭര്‍ത്താവില്‍ നിന്നും ഒരുപാട് സ്‌നേഹം അനുഭവിക്കാനായതില്‍ ഞാന്‍ ഏറെ ഭാഗ്യവതിയാണ്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഈ സ്‌നേഹം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. സ്ത്രീകളെ ശാക്തീകരിക്കുന്നതില്‍ പുരുഷന്മാര്‍ക്കും സുപ്രധാനമായ സ്ഥാനമുണ്ട്,’
കിരീടം വെക്കാത്ത റാണിയാണ് ദീപിക പദുക്കോണ്‍. സൂപ്പര്‍ താരങ്ങളുടെ നായികയായും ഒറ്റയ്‌ക്കൊരു സിനിമയെ തോളിലേറ്റി വിജയിപ്പിക്കാനും തനിക്ക് സാധിക്കുമെന്ന് ഇതിനോടകം തന്നെ ദീപിക തെളിയിച്ചിട്ടുണ്ട്.
about deepika padikkon