Connect with us

ഇത് പുതിയ സൂര്യ! ആത്മവിശ്വാസത്തോടെ കുതിച്ചുയരുന്നു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു

TV Shows

ഇത് പുതിയ സൂര്യ! ആത്മവിശ്വാസത്തോടെ കുതിച്ചുയരുന്നു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു

ഇത് പുതിയ സൂര്യ! ആത്മവിശ്വാസത്തോടെ കുതിച്ചുയരുന്നു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു

ബിഗ് ബോസിലെ ഏറ്റവും കരുത്തുറ്റ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു സൂര്യ. കേരളത്തിലെ ആദ്യ വനിതാ ഡിജെമാരില്‍ ഒരാളെന്ന വിശേഷണത്തോടെയാണ് സൂര്യ ബിഗ് ബോസ്സിൽ മത്സരാർത്ഥിയായി എത്തിയത്. ബിഗ് ബോസില്‍ ആദ്യ എപിസോഡുകളില്‍ ദുര്‍ബലയെന്നായിരുന്നു മറ്റുള്ളവര്‍ സൂര്യയെ കുറിച്ച് പറഞ്ഞത്.

എന്നാല്‍ പതിയെ പതിയെ ബിഗ് മത്സരാര്‍ഥികളില്‍ മുൻനിരയിലേക്ക് എത്താൻ സൂര്യക്ക് കഴിഞ്ഞിരുന്നു. ബിഗ് ബോസില്‍ ഏറ്റവും വിജയസാധ്യതയുള്ളവരിൽ സൂര്യയുടെ പേരും ഇടം പിടിച്ചിരുന്നു

സൂര്യയുടെ പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്. സൈബര്‍ ആക്രമണവും നേരിട്ട സൂര്യ ആത്മവിശ്വാസത്തോടെ പുതിയ ഫോട്ടോഷൂട്ടുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

സൈബർ ആക്രമണം രൂക്ഷമായതോട് കൂടി സൂര്യ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇനി കുറച്ച് നാളത്തേയ്ക്ക് ഉണ്ടാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് താരം മാറി നിന്നത്. എന്നാൽ കഴിഞ്ഞ ദിവസം താരം മടങ്ങി എത്തിയിരുന്നു. ഒരു കിടിലം ഫോട്ടോഷൂട്ട് പങ്കുവെച്ച് കൊണ്ടായിരുന്നു സൂര്യയുടെ മടങ്ങി വരവ്. ഈജിപ്ത്യന്‍ റാണിയുടെ ലുക്കിലായിരുന്നു ചിത്രം. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ ഇതാ മറ്റൊരു ഫോട്ടോ ഷൂട്ട് ചിത്രമാണ് പങ്കുവെച്ചത്. വൈറ്റ് ഷർട്ടും സ്കൈ ബ്ലൂ ജീൻസുമാണ് സൂര്യ ധരിച്ചത്. ഏതായാലും ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

Continue Reading
You may also like...

More in TV Shows

Trending

Recent

To Top