Connect with us

പച്ച, മഞ്ഞ, നീല അങ്ങനെ നിറങ്ങളില്‍ ആറാടി നിൽക്കുന്ന അവ അതിമനോഹരമായിരുന്നു ; നിമിഷയ്ക്ക് ഇഷ്ടപ്പെടുമോ? അതായിരുന്നു എന്റെ പേടി; പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു : അനുസിതാരയുടെ യാത്രാവിവരണം !

Malayalam

പച്ച, മഞ്ഞ, നീല അങ്ങനെ നിറങ്ങളില്‍ ആറാടി നിൽക്കുന്ന അവ അതിമനോഹരമായിരുന്നു ; നിമിഷയ്ക്ക് ഇഷ്ടപ്പെടുമോ? അതായിരുന്നു എന്റെ പേടി; പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു : അനുസിതാരയുടെ യാത്രാവിവരണം !

പച്ച, മഞ്ഞ, നീല അങ്ങനെ നിറങ്ങളില്‍ ആറാടി നിൽക്കുന്ന അവ അതിമനോഹരമായിരുന്നു ; നിമിഷയ്ക്ക് ഇഷ്ടപ്പെടുമോ? അതായിരുന്നു എന്റെ പേടി; പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു : അനുസിതാരയുടെ യാത്രാവിവരണം !

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിമാരാണ് അനു സിതാരയും നിമിഷ സജയനും. ഇരുവരും മലയാളി തനിമയുള്ള നായികമാരായിട്ടാണ് അറിയപ്പെടുന്നത്. രണ്ടുപേരും സിനിമയിൽ തിളങ്ങിയത് ഏകദേശം ഒരുപോലെയുള്ള കഥാപാത്രങ്ങളിലൂടെയായതിനാലാകും അത്തരമൊരു വേർതിരിവ് ഇരുവർക്കും ഉണ്ടായത്.

സിനിമയിൽ രണ്ട് താരങ്ങളും എത്തിയത് ഏകദേശം ഒരേ സമയത്തായിരുന്നു. വളരെപ്പെട്ടന്ന് തന്നെ രണ്ടുപേരും പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരായി മാറുകയും ചെയ്തു. സിനിമാ ലോകത്തിന് പുറത്തുള്ള ഇരുവരുടെയും സൗഹൃദവും ശ്രദ്ധേയമാണ്.

രണ്ടുപേരും ഒരുമിച്ചു നടത്തിയ ഒരു യാത്രാനുഭവമാണ് ഇപ്പോൾ വായനക്കാരുടെ മനം കവർന്നിരിക്കുന്നത്. പച്ചപ്പിന്റെ മനോഹാരിതയിൽ മുങ്ങിയ പ്രകൃതിയും ഗ്രാമീണ സൗന്ദര്യം നിറഞ്ഞ കാഴ്ചകളുമുള്ള ഇടങ്ങളിലേക്ക് പോകാൻ ഏവർക്കും ഇഷ്ടമേറെയാണ്. അതുപോലെയൊരു യാത്രയുടെ മനോഹരമായ അനുഭവമാണ് ആണ് സിതാര പറയുന്നത്. നിമിഷയോടൊപ്പമുള്ള മുത്തങ്ങ ട്രിപ്പിനെ കുറിച്ചായിരുന്നു അനു സിത്താരയ്ക്ക് പറയാനുണ്ടായിരുന്നത്.

” എന്റെ അനിയത്തിയും ഞാനും ഒപ്പം നിമിഷ സജയനും സഹോദരിയും ഒരുമിച്ച മുത്തങ്ങാ യാത്ര മറക്കാനാവാത്തതാണ്. എന്നേക്കാള്‍ യാത്ര ചെയ്യുന്നയാളാണ് നിമിഷ. അതുകൊണ്ട് നിമിഷയുമായി മുത്തങ്ങ യാത്ര പ്ലാൻ ചെയ്യുമ്പോൾ അവൾക്ക് അവിടം ഇഷ്ടപ്പെടുമോ എന്നതായിരുന്നു എന്റെ സംശയം. അതു നിമിഷ മാറ്റി. എന്നേക്കാൾ ആ യാത്ര ആസ്വദിച്ചത് നിമിഷയായിരുന്നു. ആ യാത്രയുടെ ഒാർമകൾ പങ്കുവയ്ക്കുമ്പോള്‍ അവൾ, അന്നത്തെ ഓരോ നിമിഷവും വരിതെറ്റാതെ എന്റെ കണ്ണുകളില്‍ തെളിയുന്നുണ്ടെന്നും പറയും.

മുത്തങ്ങ വന്യജീവി സങ്കേതം കഴിഞ്ഞാല്‍ മൈസൂരിലേക്കുള്ള യാത്രയില്‍ ആദ്യം വരവേല്‍ക്കുന്നത് തനിനാടന്‍ കന്നഡ ഗ്രാമമാണ്. ഗുണ്ടൽപേട്ട എത്തിയാൽ മനസ്സിന് കുളിർമയേകുന്ന വർണവിസ്മയങ്ങളാണ്. മുത്തങ്ങയില്‍നിന്നു ഗുണ്ടല്‍പ്പേട്ടിലേക്ക് പോകുന്ന വഴി ഒരു ചെറിയ കാര്‍ഷിക ഗ്രാമമുണ്ട്. വീടുകളൊക്കെ ചെറുതാണെങ്കിലും പച്ച, മഞ്ഞ, നീല അങ്ങനെ നിറങ്ങളില്‍ ആറാടി നിൽക്കുന്ന അവ അതിമനോഹരമാണ്.

പലതരം കൃഷിയിറക്കിയിരിക്കുന്ന പാടങ്ങളും പണിയെടുക്കുന്ന കർഷകരും ട്രാക്ടറുമെല്ലാം ഗ്രാമീണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുപോകും. കൃഷി ഉപജീവനമാർഗമായ, നന്മ നിറഞ്ഞ ഒരു പറ്റം കര്‍ഷകരുടെ ഗ്രാമമാണിത്. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ചുവന്ന മണ്ണിനെ ഓരോ കാലത്തും അവർ പല നിറങ്ങൾ അണിയിക്കുന്നു.

പല വർണ്ണങ്ങളിൽ വിരിയുന്ന വസന്തകാലം. നയന സുഖം പകരുന്ന കാഴ്ചയെന്നു പറയാതെ വയ്യ. ഞങ്ങള്‍ അവിടെ ഒരു പാടത്ത് കാഴ്ചകൾ ആസ്വദിച്ച് സമയം ചെലവഴിച്ചതും കാളയുടെ കൊമ്പ് തൊടാന്‍ ഓടിയതുമെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍മയുണ്ട്. ഒരിക്കലും മറക്കാനാവില്ല ആ യാത്ര.” ആണ് സിത്താര പറഞ്ഞു.

about anu sithara

Continue Reading
You may also like...

More in Malayalam

Trending

Recent

To Top