Connect with us

എന്റെ ഫോൺ അവർ എടുക്കാതെ ആകുമ്പോഴാണ് ആ സത്യം മനസിലാകുന്നത്! പല ആളുകളും പണം ചോദിക്കുമോ എന്ന് കരുതിയാകും ഒഴിഞ്ഞുമാറുന്നത്; അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു

Malayalam

എന്റെ ഫോൺ അവർ എടുക്കാതെ ആകുമ്പോഴാണ് ആ സത്യം മനസിലാകുന്നത്! പല ആളുകളും പണം ചോദിക്കുമോ എന്ന് കരുതിയാകും ഒഴിഞ്ഞുമാറുന്നത്; അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു

എന്റെ ഫോൺ അവർ എടുക്കാതെ ആകുമ്പോഴാണ് ആ സത്യം മനസിലാകുന്നത്! പല ആളുകളും പണം ചോദിക്കുമോ എന്ന് കരുതിയാകും ഒഴിഞ്ഞുമാറുന്നത്; അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു

നിരവധിതവണ ട്യൂമറിനെ തോല്‍പ്പിച്ച ശരണ്യ ശശി ജീവിതത്തെ പഴിച്ച്‌ കഴിയുന്നവര്‍ക്ക് ഉത്തമമാതൃകയാണ്. ഇടയ്ക്കിടെ ജീവിതത്തിന്റെ നിറങ്ങൾ കെടുത്താൻ എത്തുന്ന കാൻസറിനെ ഓരോ തവണയും പൊരുതി തോൽപ്പിക്കുകയാണ് ഈ പെൺകുട്ടി. സിനിമയിലും സീരിയലിലും ഒരുപോല തിളങ്ങി നിൽക്കുമ്പോഴായിരുന്നു ട്യൂമർ ശരണ്യയുടെ ജീവിതത്തിലേക്ക് എത്തിയത്. ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ വരുന്നത് 2012 ലാണ്.

പിന്നീട് നിരവധിതവണയാണ് ശരണ്യക്ക് ട്യൂമറിനുള്ള മേജ‍ർ സ‍ർജറിക്ക് വിധേയയാകേണ്ടി വന്നത്. പല പ്രതിസന്ധികളിൽക്കൂടിയും ജീവിതത്തിൽ കടന്നുപോയ ശരണ്യയെ വീണ്ടും ട്യൂമർ ബാധിച്ചു എന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവരുന്നത്. ഈ വാർത്തയ്ക്ക് പിന്നാലെ ശരണ്യയെ കുറിച്ച് സംസാരിക്കുകയാണ് അമ്മ

അമ്മയുടെ വാക്കുകളിലേക്ക്

പ്രിയപ്പെട്ടവരെ ഇക്കഴിഞ്ഞ മാർച്ച 22 നാണു നിങ്ങളുടെ ശരണ്യയുടെ അസുഖത്തിന് ശസ്ത്രക്രിയ ചെയ്തത്. ഇപ്പോൾ വീണ്ടും ചെറിയ രൂപത്തിൽ ട്യൂമർ ഉണ്ടായി കഴിഞ്ഞു. ആദ്യകാലത്ത് ആരോ ഏഴോ മാസം കഴിഞ്ഞിട്ടാണ് ട്യൂമർ വളർന്നിരുന്നത് എങ്കിൽ ഇപ്പോഴത് സമയം കുറഞ്ഞുകുറഞ്ഞു രണ്ട് മാസത്തേക്ക് എത്തി എന്നതാണ് ഏറെ ആശങ്ക ഉണ്ടാക്കുന്നത്. മാത്രമല്ല ഇപ്പോൾ സ്‌പൈനലിലും സിസ്റ്റ് ഉണ്ടായിട്ടുണ്ട്. മെയ് മാസത്തിൽ റേഡിയേഷൻ കഴിഞ്ഞു. റേഡിയേഷൻ ഒരു ഭാഗ്യ പരീക്ഷണം മാത്രമാണ്. ഇനിയെല്ലാം ദൈവത്തിന്റെ കൈയിലാണ്.

2012 ൽ ആണ് ശരണ്യക്ക് ആദ്യമായി ഈ അസുഖം തുടങ്ങുന്നത്. 2011 പകുതിയിൽ തുടങ്ങിയ തലവേദനയാണ് 2012 ആഗസ്റ്റ് മാസത്തിൽ ട്യൂമർ ആണെന്ന് തിരിച്ചറിയുന്നതും ശസ്ത്രക്രിയ ചെയ്യുന്നതും. ഇതെല്ലാം മുൻപേ പറഞ്ഞതാണ്. ശസ്ത്രക്രിയക്ക് ശേഷം രണ്ടോ മൂന്നോ മാസം കടുത്ത വേദന ഉണ്ടായിരുന്നു എങ്കിലും പിന്നീടും അവൾ അഭിനയത്തിൽ സജീവമായി. എറണാകുളത്തുനിന്നും ഒരു ആലോചന വന്നു, വിവാഹം കഴിഞ്ഞു. എല്ലാം മംഗളം ആയി എന്ന് കരുതി ഇരിക്കുമ്പോഴാണ് വിധി അതിന്റെ ക്രൂരത പുറത്തുകാണിക്കുന്നത്.

അടുത്ത ഓണം ആയപ്പോഴേക്കും വീണ്ടും ശസ്ത്രക്രിയ. പിന്നെ എട്ടു വർഷമായി എന്റെ മകൾ വേദന തിന്നുകൊണ്ടിരിക്കുകയാണ്. ട്യൂമർ രൂപ പെടുന്നു മുതൽ അടുത്ത ഓപ്പറേഷൻ കഴിഞ്ഞു വേദന മാറുമ്പോഴേക്കും, ഒൻപതു പത്തോ മാസം എടുക്കും. പിന്നെ ഒന്നോ രണ്ടോ മാസം ചെറിയ ഒരു ആശ്വാസം. ഇപ്പോൾ എന്നും വേദന തന്നെയാണ്. മൂന്നുവര്ഷമാണ് ശരണ്യ അഭിനയത്തിൽ സജീവം ആയിരുന്നത്. സീരിയലുകളിലും സിനിമകളിലും വേഷം ഇട്ടു. ഒരു സിനിമയിൽ മുഴുനീളൻ റോളിലും എത്തുകയുണ്ടായി. തമിഴിലും അരങ്ങേറ്റം നടത്തി.

ഓരോ പേയ്‌മെന്റ് കിട്ടുമ്പോഴും ആദ്യം വാടക. അടുത്തത് അനുജന്റെയും അനുജത്തിയുടെയും പഠനം അതിനുള്ള പണം മാറ്റിവയ്ക്കും. എല്ലാത്തിനും മാറ്റിവച്ചു കഴിഞ്ഞാൽ പിന്നെ കാര്യമായി ഒന്നും ഉണ്ടാകാറില്ല. എന്നാലും ബന്ധുക്കളുടെ വീട്ടിലെ ഏത് ഒരു ആവശ്യത്തിനും ഓടി എത്താറുണ്ട്. ഇതിനിടയിൽ ഒരു കാർ ലോൺ എടുത്തു വാങ്ങി എങ്കിലും,തിരിച്ചടക്കാൻ കാശ് ഇല്ലാതെ ആയി. പിന്നെ എന്താണ് ഉണ്ടാവുക എന്ന് അറിയാമല്ലോ, 2011 ൽ ഉണ്ടായ തലവേദന ചികിത്സിക്കാൻ പണം ഇല്ലാതെയാണ് ആദ്യം ഒരു വർഷം കാര്യം ആക്കാതെ ഇരുന്നത്.

ഒരു അസുഖക്കാരി ആണ് എന്ന് അറിഞ്ഞിട്ടും, സ്വീകരിക്കാൻ തയ്യറായ ബിനുവിനോടും കുടുംബത്തോടും നന്ദി മാത്രമാണ് ഉള്ളത്. ചില യൂ ട്യൂബ് ചാനലുകൾ പറയുംപോലെ തേച്ചിട്ട് പോയി എന്നൊന്നും ഞങ്ങൾ പറയില്ല. ജീവിതം അങ്ങനെയാണ്. നമ്മുടെ ദോഷകാലത്താണ് മറ്റൊരാൾക്ക് നമ്മളെ തേച്ചിടാൻ തോന്നുന്നത്. നമ്മുടെ നല്ല കാലം ആണെങ്കിൽ നമ്മെ ആരെങ്കിലും തേച്ചിട്ടുപോയാൽ നമ്മൾക്ക് വലിയ അപരാധമായി തോന്നുകയില്ല.

2012 ലെ ശസ്ത്രക്രിയ നടക്കുന്ന സമയത്ത്, നമ്മെ തേടിയെത്തിയ നൂറിൽ ഒന്നുപേർ പത്താമത്തെ ഓപ്പറേഷന്റെ സമയത്ത് ഉണ്ടായിരുന്നില്ല. എന്ന് കരുതി നമുക്ക് അവരെ കുറ്റപ്പെടുത്താൻ ആകില്ല. അവർ നമുക്ക് സഹായങ്ങൾ മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാൽ 2012 ൽ ഉണ്ടായിരുന്നതിനേക്കാളും ആയിരം ഇരട്ടി ആളുകൾ ഇന്ന് ഞങ്ങളെ സഹായിക്കാൻ കൂടെയുണ്ട്. ഇന്ന് ഞങ്ങൾ താമസിക്കുന്ന സ്നേഹ സീമ അവരുടെ കരുതലിന്റെ ഇടം കൂടിയാണ്. 50 രൂപ വരെ തന്ന് സഹായിച്ചിട്ടുണ്ട്. തലചായ്ക്കാൻ ഇടം എന്ന ശരണ്യയുടെ ആഗ്രഹമാണ് നിങ്ങൾ സഫലീകരിച്ചത്. എല്ലാത്തിനും മുൻപന്തിയിൽ സീമ ജി ആണ്.

പലപ്പോഴും എന്നെ വേദനിപ്പിക്കുന്നത് സ്വന്തം എന്ന് കരുതിയവർ നമ്മുടെ ആരും അല്ലാതെ ആകുമ്പോഴാണ്. പലപ്പോഴും എന്റെ ഫോൺ അവർ എടുക്കാതെ ആകുമ്പോഴാണ് ആ സത്യം മനസിലാകുന്നത്. പല ആളുകളും പണം ചോദിക്കുമോ എന്ന് കരുതിയാകും ഒഴിഞ്ഞുമാറുന്നത്. അവരെ കുറ്റപ്പെടുത്താൻ ആകില്ല. നമ്മുടെ കാലക്കേട് കാരണം ആകുമല്ലോ അവർക്ക് അങ്ങനെ പെരുമാറേണ്ടി വരുന്നത്. കഴിഞ്ഞദിവസവും അങ്ങനെ ഒരു അനുഭവം ഉണ്ടായി അത് മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു.

ശരീരത്തിന്റെ ഓരോ ഭാഗത്തും കൊവിഡ് ബാധിച്ചതിന്റെ വേദന ഉണ്ട്. പ്രതീക്ഷയുടെ ഓരോ തിരിനാളവും കെട്ടുപോകുന്നതിന്റെ വേദന മനസ്സിനെ വേദനിപ്പിക്കുന്നുണ്ട്. ശരണ്യക്ക് മോർഫിൻ നൽകുന്നതിന്റെ ഒരു ആശ്വാസം ഉണ്ട്. ഒന്നും അറിയാതെ, അല്ലെങ്കിൽ ഒന്നും അറിയാത്ത പോലെ കിടന്നാൽ മതി. എനിക്ക് അതിനും കഴിയുന്നില്ലല്ലോ; മരവിച്ച മനസ്സിൽ ഏതൊരു വേദനയ്ക്കും അൽപ്പായുസ്സേ ഉണ്ടാകൂ.

വിഷമങ്ങൾ ഒരുനൂറ്‌ ഉണ്ടെങ്കിലും, ഏറ്റവും സമാധാനം എന്റെ ഇഴ അടുപ്പം ഉള്ള എന്റെ മക്കൾ തന്നെയാണ്. അനുജത്തിയും അനുജനും നാത്തൂനും ആണ് അവളെ പൊന്നുപോലെ നോക്കുന്നത്. അവരോടൊപ്പം നിങ്ങൾ ഓരോരുത്തരുടെ സ്നേഹവും ശരണ്യയുടെ അമ്മ സ്ഥാനത്തുള്ള സീമ ജിയും ഉള്ളപ്പോൾ ഈ നിമിഷം ഞാൻ ഇല്ലാതെ ആയാലും അവൾ ഒറ്റപ്പെടില്ല എന്ന് എനിക്ക് ബോധ്യമുണ്ട്. ഞങ്ങൾ നാലുപേരുടെയും കൊവിഡ് മാറിയാൽ ആര്സിസിയിൽ പോകണം, കീമോ ചെയ്യണം, പിന്നെ എല്ലാം ഈശ്വരന്റെ കയ്യിൽ ആണ്. അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റുകൾ ആരോടെങ്കിലും ഞങ്ങൾ ചെയ്തിട്ടുണ്ട് എങ്കിൽ അതിനു മാപ്പ് ചോദിക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top