Connect with us

വികസനത്തിന്റെ പേരിൽ അവരുടെ സമാധാനം നശിപ്പിക്കരുത്, ’; ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായം കുറിച്ച് ഗീതു മോഹൻദാസസും !

Malayalam

വികസനത്തിന്റെ പേരിൽ അവരുടെ സമാധാനം നശിപ്പിക്കരുത്, ’; ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായം കുറിച്ച് ഗീതു മോഹൻദാസസും !

വികസനത്തിന്റെ പേരിൽ അവരുടെ സമാധാനം നശിപ്പിക്കരുത്, ’; ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായം കുറിച്ച് ഗീതു മോഹൻദാസസും !

ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾക്കും നിയന്ത്രണങ്ങൾക്കുമെതിരെ ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിൽ ദ്വീപിനു വേണ്ടി നിരവധി മുൻനിര താരങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. ദ്വീപ് നിവാസികളെ പിന്തുണച്ച് നടൻ പൃഥ്വിരാജ് ആയിരുന്നു ആദ്യം രംഗത്തുവന്നത്.

ഇപ്പോഴിതാ, വികസനത്തിന്റെ പേരിൽ ലക്ഷദ്വീപ് ജനതയുടെ സമാധാന ജീവിതം നശിപ്പിക്കരുതെന്ന് ഗീതു മോഹൻദാസും പ്രതികരിച്ചിരിക്കുകയാണ് . താൻ മൂത്തോന്റെ ചിത്രീകരണം നടത്തിയത് ലക്ഷദ്വീപിലാണ്.

അന്ന് താൻ കണ്ടതാണ് ആ ജനതയുടെ ജീവിതമെന്നും ഗീതു മോഹൻദാസ് പറയുന്നു. ലക്ഷദ്വീപ് ജനതയ്ക്കായി നമുക്ക് ചെയ്യാനാകുന്നത് നമ്മുടെ ശബ്ദം ഉയർത്തുക എന്നതാണെന്നും ഗീതു മോഹൻദാസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഗീതുവിന്റെ പ്രതികരണം.

ഗീതു മോഹൻദാസിന്റെ പൂർണ്ണമായ വാക്കുകൾ:

ഞാൻ മൂത്തോൻ ചിത്രീകരിച്ചത് ലക്ഷദ്വീപിലാണ്. എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ തന്നെ ഏറ്റവും മാന്ത്രികത നിറഞ്ഞ സ്ഥലങ്ങളും മനോഹരമായ മനുഷ്യരുമുള്ള സ്ഥലം. എന്റെ ഹൃദയം അവർക്കൊപ്പമാണ്. കുയേവരുടെ നിലവിളി യഥാർത്ഥമാണ്.

കൂട്ടമായി ശബ്ദം ഉയർത്തുക എന്നതിനപ്പുറം നമുക്ക് ഒന്നും തന്നെ ചെയ്യുവാനില്ല. ദയവായി അവരുടെ സമാധാനം നശിപ്പിക്കരുത്, അവരുടെ ആവാസവ്യവസ്ഥയെ തകർക്കരുത്, അവരുടെ നിഷ്കളങ്കത ഇല്ലാതാക്കരുത്. അതും വികസനത്തിന്റെ പേരിൽ. ഇത് എത്തേണ്ട കാതുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സിനിമ മേഖലയിൽ നിന്ന് നിരവധിപേരാണ് ലക്ഷദ്വീപ് വിഷയത്തിൽ സ്വരം ഉയർത്തിയിരിക്കുന്നത്. ലക്ഷദ്വീപ് ജനതയുടെ സ്വൈര ജീവിതം തടസപ്പെടുത്തുന്നത് എങ്ങനെ വികസനമാകുമെന്ന് നടന്‍ പൃഥ്വിരാജ് ചോദിച്ചു.

ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ല. ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നുമാണ് പൃഥ്വി പറഞ്ഞത് .

about geethu mohandas

More in Malayalam

Trending

Recent

To Top