Connect with us

അവൾ ഒരു പാവം, സൂര്യയെക്കുറിച്ച് ബിഗ് ബോസ്സിൽ നിന്നും പുറത്തായ മത്സരാർത്ഥി പറയുന്നു… ഏറ്റെടുത്ത് പ്രേക്ഷകർ

Malayalam

അവൾ ഒരു പാവം, സൂര്യയെക്കുറിച്ച് ബിഗ് ബോസ്സിൽ നിന്നും പുറത്തായ മത്സരാർത്ഥി പറയുന്നു… ഏറ്റെടുത്ത് പ്രേക്ഷകർ

അവൾ ഒരു പാവം, സൂര്യയെക്കുറിച്ച് ബിഗ് ബോസ്സിൽ നിന്നും പുറത്തായ മത്സരാർത്ഥി പറയുന്നു… ഏറ്റെടുത്ത് പ്രേക്ഷകർ

ഒമര്‍ ലുലുവിന്‍റെ ഒരു അഡാറ് ലവ്, ധമാക്ക എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ ശ്രദ്ധിച്ചിട്ടുള്ള മുഖമാണ് മിഷേലിന്‍റേത്. ബിഗ് ബോസ് സീസൺ 3 ൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് മിഷേൽ പ്രേക്ഷക ശ്രദ്ധ നേടിയത്.

ഷോ ആരംഭിച്ചതിന് ശേഷം വൈൽഡ് കാർഡ് എൻട്രിയായിട്ടായിരുന്നു മിഷേൽ ഹൗസിൽ എത്തിയത്. സജ്ന-ഫിറോസ് എന്നിവർക്കൊപ്പമായിരുന്നു എൻട്രി. എന്നാൽ ഹൗസിൽ അധികം നിൽക്കാൻ മിഷേലിന് സാധിച്ചിരുന്നില്ല. ഷോയിൽ എത്തി രണ്ടാം ആഴ്ച തന്നെ വീട്ടിൽ നിന്ന് വിട പറയേണ്ടി വന്നു

ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷവും മത്സരാർത്ഥികൾക്ക് പിന്തുണ നൽകികൊണ്ട് മിഷേൽ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. കിടിലൻ ഫിറോസിനും റംസാനും പിന്തുണ അറിയിച്ചുകൊണ്ട് മിഷേൽ പങ്കിട്ട പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മിഷേലിന്റെ ക്യു\എ സെക്ഷനാണ്. താരത്തിനെ കുറിച്ച് പറയുന്നതിനോടൊപ്പം തന്നെ ബിഗ് ബോസ് വിശേഷവും പങ്കുവെച്ചിരുന്നു. റംസാൻ, സൂര്യ, ഋതു, കിടിലൻ ഫിറോസ് എന്നിവരെ കുറിച്ചാണ് താരം വാചാലയായത്. ഫിറോസ് സീസൺ 3 യുടെ വിജയി ആകണമെന്നുള്ള ആഗ്രഹവും താരം പങ്കുവെയ്ക്കുന്നുണ്ട്.

ബിഗ് ബോസ് സീസൺ 3 ൽ ടൈറ്റിൽ വിന്നറാകാൻ ഏറ്റവും അർഹതപ്പെട്ട വ്യക്തി കിടിലൻ ഫിറോസ് ആണെന്നാണ് മിഷേൽ പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ താരത്തെ പിന്തുണച്ച് മിഷേൽ രംഗത്ത് എത്തുകയും ചെയ്തിരുന്നു. കിടിലൻ ഫിറോസ് അടിപൊളിയാണെന്നാണ് താരം പറയുന്നത്. കൂടാതെ എന്തുകൊണ്ടാണ് ഫിറോസിനെ പിന്തുണക്കുന്നതെന്നും ആരാധകരോട് പറയുന്നുണ്ട്. ബോസ് ഹൗസിലെ മിഷേലിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് കിടിലൻ ഫിറോസ്.

കൂടാതെ സൂര്യ ഒരു പാവം ആണെന്നും മിഷേൽ പറയുന്നുണ്ട്. സൂര്യയെ കുറിച്ച് ചോദിച്ചപ്പോഴാണ് താരം ഒരു പാവമാണെന്ന് മിഷേൽ പറഞ്ഞത്. കൂടാതെ അവർ വിഷം അല്ലന്നും പറയുന്നുണ്ട്. ബിഗ് ബോസ് സീസൺ 3 ലെ ശക്തയായ മത്സരാർഥിയായിരുന്നു സൂര്യ . 13ാം ആഴ്ചയാണ് പുറത്ത് പോയത്. പ്രേക്ഷകരേയും മത്സരാർഥികളേയും ഒരു പോലെ ഞെട്ടിച്ചു കൊണ്ടായിരുന്നു താരം പുറത്ത് പോയത്. അവസാനം വരെ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിച്ച മത്സരാർഥിയായിരുന്നു സൂര്യ.

ഋതു അവസാനം വരെ എത്തിയതിന്റെ സന്തോഷവും മിഷേൽ പങ്കുവെയ്ക്കുന്നുണ്ട്. ഋതുവിനെ കുറിച്ചുള്ള അഭിപ്രായമെന്ത് എന്നുള്ള ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. ബി ബി ഹൗസിൽ ഋതുവുമായും മിഷേലിന് നല്ല സൗഹൃദം ഉണ്ടായിരുന്നു. റംസാൻ നല്ലൊരു ഗെയിമർ ആണെന്നും മിഷേൽ പറയുന്നുണ്ട്. ടാസ്ക്കെല്ലാം നന്നായി ചെയ്യുന്ന മികച്ച ഗെയിമാറാണ് റംസാൻ എന്നാണ് മിഷേൽ റംസാനെ കുറിച്ച് പറയുന്നത്.

സ്വിമ്മിങ്ങ് പൂളാണ് ബിഗ് ബോസ് ഹൗസിൽ മിസ് ചെയ്യുന്നത്. കൂടാതെ ഭാഗ്യലക്ഷ്മി, ലക്ഷ്മി ജയൻ, ഋതു എന്നിവരെ കൂടുതൽ മിസ് ചെയ്യുന്നു വെന്നും താരം പറയുന്നു. ബിഗ് ബോസ് മലയാളം ഷോയിലെ പ്രിയപ്പെട്ട മത്സരാർഥികളുടെ പേരും മിഷേൽ വെളിപ്പെടുത്തിയിട്ടുണ്ട്. സീസൺ 1 ൽ രഞ്ജിനി ഹരിദാസ്, രണ്ടിൽ രജിത്ത് കുമാർ, മൂന്നിൽ കിടിൽ ഫിറോസ് എന്നിവരാണ് . ബിബി വിശേഷങ്ങൾ മാത്രമല്ല തന്റെ വിശേഷങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top