Connect with us

ജയകൃഷ്‌ണന്റെ യാഥാർത്ഥ കഥയും ഉദകപ്പോളയിലെ ഭരതന്റെ വരകളും ; അഭ്രപാളിയിലെ ഗന്ധർവ്വന് 76 വയസ് ; പി പത്മരാജൻ ജന്മവാർഷികം !

Malayalam

ജയകൃഷ്‌ണന്റെ യാഥാർത്ഥ കഥയും ഉദകപ്പോളയിലെ ഭരതന്റെ വരകളും ; അഭ്രപാളിയിലെ ഗന്ധർവ്വന് 76 വയസ് ; പി പത്മരാജൻ ജന്മവാർഷികം !

ജയകൃഷ്‌ണന്റെ യാഥാർത്ഥ കഥയും ഉദകപ്പോളയിലെ ഭരതന്റെ വരകളും ; അഭ്രപാളിയിലെ ഗന്ധർവ്വന് 76 വയസ് ; പി പത്മരാജൻ ജന്മവാർഷികം !

ഇന്ന് പി പത്മരാജന്റെ 76-ാം ജന്മവാർഷികമാണ് . വര്‍ഷങ്ങള്‍ക്കിപ്പുറവും കാലാധീതനായി മലയാളി മനസ്സില്‍ മായാതെ നിലല്‍ക്കുകയാണ് പത്മരാജന്‍.മലയാളികളുടെ സ്വന്തം പപ്പേട്ടന്‍. കഥാതന്തു എന്തായാലും പുതുമ നഷ്ട്ടപ്പെടാതെ ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് പത്മരാജന്‍ എന്ന അതുല്യ പ്രതിഭയെ വേറിട്ട് നിര്‍ത്തുന്നത്.

ആസ്വാദക ഹൃദയങ്ങളിൽ പ്രണയത്തിന്റെ വശ്യതയും കണ്ണുനീരിന്റെ ചൂടും ജീവിത നേർക്കാഴ്ചകളുമടക്കം ഒരുപാട് വികാരവിചാരങ്ങൾ ഏകോപിപ്പിച്ചവൻ. ആ മഹാകലാകാരന്റെ സൃഷ്ടികളിലൂടെ സഞ്ചരിച്ചവർ പലരും അദ്ദേഹം മനുഷ്യനാണോ ഗന്ധർവനാണോ എന്നൊരു നിമിഷം സംശയിച്ചു പോയിട്ടുണ്ടാകാം .

എങ്കിലും ഒളിവും മറയും കപടതയുമില്ലാത്ത, പറയാനുള്ളത് തുറന്നുപറയുന്ന പച്ചയായ മനുഷ്യൻ ആയിട്ടേ എനിക്ക് അദ്ദേഹത്തെ ഓർക്കാൻ സാധിക്കൂ. സദാചാരമടക്കമുള്ള കാപട്യങ്ങളുടെ കൊട്ടാരത്തിൽ ജീവിക്കുന്ന നമുക്ക് മുന്നിൽ അദ്ദേഹം വ്യത്യസ്തനായതും ഒരുപക്ഷേ അതുകൊണ്ടാവാം.

പുസ്തകത്താളുകളിലൂടെ മാത്രമല്ല പത്മരാജൻ സിനിമകൾ എന്ന മറ്റൊരു ലോകത്തിലേക്കും മലയാളികളെ പപ്പേട്ടൻ കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്. പത്മരാജൻ സിനിമകളിൽ ഇന്നും തൂവാനത്തുമ്പികൾക്ക് പ്രത്യേകസ്ഥാനമുണ്ട്. ഒട്ടുമിക്ക സിനിമാ പ്രേമികളുടെയും മനസ്സിൽ മഴയെന്നാൽ ക്ലാര എന്ന സങ്കല്പം സൃഷ്‌ടിച്ച ചിത്രമാണ് പത്മരാജൻ സംവിധാനം ചെയ്ത തൂവാനത്തുമ്പികൾ.

പത്മരാജൻ രചിച്ച ‘ഉദകപ്പോള’ എന്ന നോവലിനെ അടിസ്ഥാനമാക്കി തയാറാക്കിയ ചിത്രമാണിത് . സിനിമയിൽ ജയകൃഷ്ണനും ക്ലാരയുമായി വേഷമിട്ട് ആ കഥാപാത്രങ്ങളെ അനശ്വരമാക്കിയത് മോഹൻലാലും സുമലതയുമാണ്. ഉദകപ്പോളയും തൂവാനത്തുമ്പികളും ഒരേ കഥയായിരുന്നിട്ട് കൂടി രണ്ടും രണ്ടനുഭവമാണ് സമ്മാനിച്ചത്. അതിൽ ഏത് മികച്ചത് എന്ന് ചോദിച്ചാൽ പെട്ടന്നൊരു ഉത്തരം പറയാനുമാകില്ല. അത്രമനോഹരമായിട്ടാണ് ഉദകപ്പോളയും അതിന്റെ ചലച്ചിത്രാവിഷ്കാരമായിട്ടുള്ള തൂവാനത്തുമ്പികളും മലയാള മനസ്സിൽ ഇടം കൂടുകൂട്ടിയത്.

ഉദകപ്പോളയിലെ വരകൾക്കുമുണ്ട് പ്രത്യേകത; ആ വരകൾ ഭരതന്റേതാണ് . അടുത്തിടെ തന്റെ അച്ഛൻ പത്മരാജന്റെ രചനയും ഭരതന്റെ വരകളും ചേർന്ന ‘ഉദകപ്പോള’ പുനഃപ്രസിദ്ധീകരിക്കും എന്ന് മകൻ അന്തപത്മനാഭൻ അറിയിച്ചിരുന്നു. മലയാളനാട് വീക്കിലിയിൽ പ്രസിദ്ധീകരിച്ച നോവലാണ് ‘ഉദകപ്പോള’. ഇതിലെ നായകൻ ജയകൃഷ്ണന് ജീവിച്ചിരിക്കുന്ന ഒരാളിൽ നിന്നും സ്വീകരിച്ച പെരുമാറ്റ രീതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പത്മരാജന്റെ സുഹൃത്തുക്കളിൽ ഒരാളാണദ്ദേഹം. ആ വ്യക്തിയെയും അദ്ദേഹത്തിന്റെ മറ്റു സുഹൃത്തുക്കളെയും കുറിച്ച് അറിയാനേറെയുണ്ട്.

ഉണ്ണി മേനോൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. പത്മരാജൻ തൃശൂർ ഓൾ ഇന്ത്യ റേഡിയോയിൽ ജോലിചെയ്യുന്ന നാളിൽ കണ്ടുമുട്ടിയ വ്യക്തിയാണ് ഉണ്ണി മേനോൻ. കഞ്ചാവ് വർക്കി, എക്സ്പ്രസ്സ് ജോർജ്, വിജയൻ കാരോട്ട് തുടങ്ങിയ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ അധികരിച്ചാണ് കൂട്ടുകാരായ കഥാപാത്രങ്ങളെ മെനഞ്ഞത്. ശക്തൻ സ്റ്റാൻഡിനു സമീപമുള്ള കാസിനോ ഹോട്ടലിലെ ശബരി ബാർ മലയാള സിനിമയുടെ ഇഷ്‌ട ലൊക്കേഷനാവുന്നതും ഇവിടെ മുതലാണ്.

ഈ ബാറിൽ വച്ചെടുത്ത ആദ്യ ചിത്രം തൂവാനത്തുമ്പികളാണ്. തൃശൂരിന് പുറമെ ഒറ്റപ്പാലം, ശ്രീ കേരളവർമ്മ കോളേജ്, വടക്കുംനാഥൻ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളും ലൊക്കേഷനായിട്ടുണ്ട്.

ഉദകപ്പോള പുനഃപ്രസിദ്ധീകരണത്തെ കുറിച്ച് അനന്തപത്മനാഭന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു…
“അച്ഛന്റെ ക്ലാര എങ്ങനെ ഇരിക്കും ഭരതന്മാമന്റെ വരയിൽ?! കൗതുകം തോന്നുന്നു. മുഴുവൻ വരകളും വരും. ഇനിയൊരിക്കലും ഒരു ഭരതൻ – പത്മരാജൻ കോംബൊ സംഭവിക്കില്ല എന്നത് നമ്മുടെ എല്ലാം ദുഖം. ഇതാ ഒരാശ്വാസം. പത്മരാജന്റെ വരികൾ ഭരതന്റെ വരകളിൽ ഡി.സി. ബുക്സിലൂടെ ആഘോഷിക്കേണ്ട വാർത്ത അല്ലെ?’ .

about p pathmarajan

More in Malayalam

Trending

Recent

To Top