Connect with us

ആഷിഖ് അബുവും ടോവിനോയും ഒന്നിക്കുന്നു; നാരദന്റെ പോസ്റ്റര്‍ പുറത്ത്

Malayalam

ആഷിഖ് അബുവും ടോവിനോയും ഒന്നിക്കുന്നു; നാരദന്റെ പോസ്റ്റര്‍ പുറത്ത്

ആഷിഖ് അബുവും ടോവിനോയും ഒന്നിക്കുന്നു; നാരദന്റെ പോസ്റ്റര്‍ പുറത്ത്

മായാനദിയുടേയും വൈറസിന്റേയും വിജയത്തിന് ശേഷം ടൊവിനോ തോമസും ആഷിഖ് അബുവും വീണ്ടും ഒന്നിക്കുന്നു . ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ടൊവിനോ തോമസും അന്ന ബെന്നും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കും. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്.
നാരദന്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവിനോ തോമസ് പുറത്തുവിട്ടു.

നേരത്തെ ആഷിക് അബുവും ടോവിനോയും ഒരുമിച്ച മായാനദി നിരൂപകര്‍ക്കിടയിലും ബോക്‌സ ഓഫീസിലും മികച്ച വിജയമാണ് നേടിയത്. മായാനദി നിര്‍മ്മിച്ച സന്തോഷ് കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലുമാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.അടുത്ത വര്‍ഷം ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആഷിഖ് അബുവും ടോവിനോയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്.

ജാഫര്‍ സാദിഖ് ആണ് ചിത്രത്തിന്റെ ക്യാമറ നിര്‍വഹിക്കുന്നത്. ശേഖര്‍ മേനോനാണ് സംഗീതം. സൈജു ശ്രീധരനാണ് എഡിറ്റിംഗ്. ജാഫര്‍ സാദിഖ് ആണ് ചിത്രത്തിന്റെ ക്യാമറ നിര്‍വഹിക്കുന്നത്. ശേഖര്‍ മേനോനാണ് സംഗീതം. സൈജു ശ്രീധരനാണ് എഡിറ്റിംഗ്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top