Malayalam
തമിഴിലെ തലയുടെ സാൾട്ട് ആൻഡ് പെപ്പർ ലുക്കും മലയാളികളുടെ ശാലീന സുന്ദരിയുടെ സിംപിൾ ഗൗണും ; താരജോഡികളെ ഏറ്റെടുത്ത് ആരാധകർ!
തമിഴിലെ തലയുടെ സാൾട്ട് ആൻഡ് പെപ്പർ ലുക്കും മലയാളികളുടെ ശാലീന സുന്ദരിയുടെ സിംപിൾ ഗൗണും ; താരജോഡികളെ ഏറ്റെടുത്ത് ആരാധകർ!
മേയ് ഒന്നിനായിരുന്നു തമിഴ് ഇതിഹാസ താരം തല അജിത്തിന്റെ 50-ാം പിറന്നാൾ. കോവിഡ് പശ്ചാത്തലത്തിൽ കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം വളരെ ലളിതമായ രീതിയിലായിരുന്നു അജിത് പിറന്നാൾ ആഘോഷിച്ചത്. അതേസമയം സോഷ്യൽ മീഡിയ ഫാൻ പേജുകൾ താരത്തിന്റെ ജന്മദിനം ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അജിത്-ശാലിനി ദമ്പതികളുടെ പുതിയൊരു ചിത്രമാണ് ശ്രദ്ധ നേടിയിരിക്കുന്നത്.
അജിത്തിന്റെ പിറന്നാൾദിനാഘോഷത്തിൽനിന്നുളള ചിത്രമാണിതെന്നാണ് ചില റിപ്പോർട്ടുകൾ. പക്ഷേ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ശാലിനിയെ പുറകിൽനിന്നും ചേർത്തുപിടിച്ചിരിക്കുന്ന അജിത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ഫൊട്ടോയിൽ അജിത്തുളളത്. ബ്ലാക് ഗൗണിൽ സിംപിൾ ലുക്കിലാണ് ശാലിനിയുളളത്.
കഴിഞ്ഞ ഒരു വർഷമായി സംവിധായകൻ വിനോദിന്റെ ‘വലിമൈ’ ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് അജിത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിർമ്മാതാവ്. അജിത്തിന്റെ പിറന്നാൾദിനത്തിൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വീണ്ടും പ്രതിസന്ധി സൃഷ്ട്ടിച്ചതോടെ ഇത് വേണ്ടെന്നുവയ്ക്കുകയായിരുന്നു.
21-ാമത്തെ വയസിലാണ് അജിത് സിനിമയിലേക്ക് എത്തുന്നത് . ആദ്യ തമിഴ് ചിത്രം ‘അമരാവതി’യായിരുന്നു . ഈ സിനിമക്ക് ശേഷം ഒരു മത്സരയോട്ടത്തില്‍ പരുക്ക് പറ്റി ഒന്നര വര്‍ഷക്കാലം വിശ്രമത്തിലായിരുന്നു. 1995ല്‍ ‘ആസൈ’ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇത് വളരെ വലിയ ഹിറ്റായിരുന്നു. തുടര്‍ന്നുള്ള കാലത്തില്‍ ഒരുപാടു റൊമാന്റിക് സിനിമകളിലൂടെ അദ്ദേഹം തമിഴിലെ യുവാക്കളുടെ ഇടയില്‍ വലയ ഹരമായി.
ഈ കാലഘട്ടത്തില്‍ വാലി (1999) എന്ന ചിത്രത്തിന് അദ്ദേഹത്തിന് ആദ്യ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ശേഷം മലയാളത്തിന്റെ മമ്മൂട്ടിക്കൊപ്പം ‘കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍’ എന്ന ചിത്രത്തിലും അഭിനയിച്ചു. തന്റെ 50-മത് ചിത്രം മങ്കാത തമിഴിലെ വലിയ ആഘോഷം ആയിട്ടാണ് പുറത്തിറക്കിയത്. ഇത് തമിഴിലെ വലിയ റെക്കോര്‍ഡ് ചിത്രവുമായിരുന്നു.
മലയാള സിനിമാ അഭിനേത്രിയായ ശാലിനിയെയാണ് അജിത് വിവാഹം ചെയ്തത്. 1999 ല്‍ ‘അമര്‍ക്കള’ത്തില്‍ തുടങ്ങിയ പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലാണ്. ബാലതാരമായി സിനിമയില്‍ എത്തി നായികയായ വളര്‍ന്ന ശാലിനി അതോടെ സിനിമയോട് വിട പറഞ്ഞു. ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്റെ മരുമകനായ അജിത്തിന് കേരളത്തിലുമുണ്ട് നിറയെ ആരാധകര്‍.
about thala ajith and shalini
