പൃഥ്വിരാജ് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മുംബൈ പൊലീസ്. ഏറെ പ്രശംസ പിടിച്ചു പറ്റിയ ചിത്രം റീമേക്കിന് ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ചിത്രത്തിന്റെ സംവിധായകന് റോഷന് ആന്‍ഡ്രൂസ് തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ചിത്രത്തിന്റെ എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ആയിരുന്നു റോഷന് ആന്‍ഡ്രൂസിന്റെ പ്രതികരണം.
മുംബൈ പൊലീസിന്റെ എട്ടു വര്‍ഷങ്ങള്‍. ചില മികച്ച നിമിഷങ്ങള്‍ നിങ്ങളെല്ലാവര്‍ക്കും ഒപ്പം പങ്കുവെക്കുന്നു.. അളിയാ.. ആളുകള്‍ ഈ സിനിമയെക്കുറിച്ച് ഇപ്പോഴും സംസാരിക്കുന്നു.
ഞാന്‍ ഉടന്‍ തന്നെ ചിത്രം റീമേക്ക് ചെയ്യും.. വിവരങ്ങള്‍ പിന്നാലെ.. കാത്തിരിക്കുക.. എന്നാണ് റോഷന് ആന്‍ഡ്രൂസ് കുറിച്ചത്. മുംബൈ പൊലീസിന്റെ ചില ലൊക്കേഷന്‍ ചിത്രങ്ങളും റോഷന് ആന്‍ഡ്രൂസ് പങ്കുവെച്ചിട്ടുണ്ട്.
ചിത്രം ഏതു ഭാഷയിലേക്കാണ് റീമേക്ക് ചെയ്യുന്നതെന്ന് റോഷന് ആന്‍ഡ്രൂസ് അറിയിച്ചിട്ടില്ല. ഒരു അപകടത്തെ തുടര്‍ന്ന് ഓര്‍മ്മ നഷ്ടമാകുന്ന ആന്റണി മോസ്സസ് എന്ന പൊലീസ് ഉദ്യോഗസ്ഥന് കേസന്വേഷണത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പൃഥ്വിരാജാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആന്റണി മോസ്സസ്സിനെ അവതരിപ്പിച്ചത്. ജയസൂര്യ, റഹ്മാന് തുടങ്ങിയുര് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ...
ദിലീപ്, മഞ്ജു വാര്യർ മകൾ മീനാക്ഷിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ഭാവിയില്‍ മീനൂട്ടിയും സിനിമയിലെത്തിയേക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങളുണ്ടായിരുന്നെങ്കിലും ഡോക്ടറാവാനാണ് താരപുത്രിയ്ക്ക് താല്പര്യം....