Connect with us

നിറവയറുമായി കുടുംബവിളക്കിലെ ശീതൾ ! പിന്നിലെ ട്വിസ്റ്റ് ?

Malayalam

നിറവയറുമായി കുടുംബവിളക്കിലെ ശീതൾ ! പിന്നിലെ ട്വിസ്റ്റ് ?

നിറവയറുമായി കുടുംബവിളക്കിലെ ശീതൾ ! പിന്നിലെ ട്വിസ്റ്റ് ?

മലയാളി കുടുംബപ്രേക്ഷകർ പൊതുവെ സീരിയൽ ആസ്വാദകരാണ് . വെറുമൊരു കഥയെന്നതിലുപരി യഥാർത്ഥ കുടുംബജീവിതങ്ങൾ കോർത്തിണക്കിയ നിമിഷങ്ങളെ കണ്മുന്നിൽ എത്തിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് മലയാളം സീരിയലുകൾക്ക്. ബന്ധങ്ങളുടെ മൂല്യം പഠിപ്പിച്ചു തരുന്ന സീരിയലുകളാണ് പൊതുവെ മലയാളി പ്രേക്ഷകർ സ്വീകരിക്കാറുള്ളത്.

ഇപ്പോൾ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത് കുടുംബവിളക്ക് എന്ന സീരിയലാണ്. ഇപ്പോൾ സീരിയൽ സംഭവബഹുലമായ നിമിഷങ്ങളിലൂടെ ശ്രദ്ധേയമാവുകയാണ്. സീരിയലിലെ താരങ്ങളായ സിദ്ദാര്‍ഥ്-വേദിക വിവാഹത്തിന് ശേഷം ഇപ്പോള്‍ ശീതളിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ശീതളിന്റെ സുഹൃത്തായിരുന്ന ജിതിന്‍ എന്ന പയ്യന്‍ വിവാഹഭ്യര്‍ഥനയുമായി പിന്നാലെ വന്ന് ശല്യപ്പെടുത്തുന്നതാണ് കഴിഞ്ഞ എപ്പിസോഡുകളിലെ പ്രധാന സംഭവമായത്.

സീരിയലിലെ വിശേഷങ്ങള്‍ അങ്ങനെ ആണെങ്കിലും കുടുംബവിളക്കിലെ ശീതളിനെ അവതരിപ്പിക്കുന്ന നടി അമൃത നായരുടെ പുതിയ വിശേഷമാണ് ആരാധകർ ചർച്ചചെയ്യുന്നത് . ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ ഫോട്ടോ കണ്ട് സുഹൃത്തുക്കളും ആരാധകരുമെല്ലാം ഒരുപോലെ ഞെട്ടിയിരിക്കുകയാണ് . പിന്നാലെയാണ് അതിലെ ട്വിസ്റ്റ് അറിയുന്നത്.

നടി പാര്‍വതി വിജയ് വിവാഹം കഴിഞ്ഞ് പോയതിന് ശേഷമാണ് ശീതള്‍ എന്ന കഥാപാത്രത്തിലേക്ക് അമൃത എത്തുന്നത്. ഒരേ കഥാപാത്രത്തിലേക്ക് മറ്റൊരാള്‍ വന്നത് പ്രേക്ഷകര്‍ക്ക് ആദ്യം ഉൾക്കൊള്ളാൻ സാധിച്ചില്ലെങ്കിലും ഇപ്പോള്‍ അമൃതയുടെ ശീതള്‍ എന്ന വേഷത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . അതുകൊണ്ട് തന്നെ അമൃതയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വരുന്ന ചിത്രങ്ങളും എഴുത്തുകളുമെല്ലാം അതിവേഗം ചര്‍ച്ചയാവുകയും ചെയ്യും. അങ്ങനെയാണ് നടിയുടെ പുത്തന്‍ ഫോട്ടോ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയത്.

നിറവയറുമായി നില്‍ക്കുകയാണ് അമൃത. ഒപ്പം നടന്‍ സച്ചിന്‍ ആ വയറില്‍ കൈ പിടിച്ചിരിക്കുന്നതും ചിത്രത്തില്‍ കാണാം. തൊട്ട് പിന്നാലെ ഇതെപ്പോള്‍ സംഭവിച്ചു എന്ന ചോദ്യവുമായി ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തി. കുടുംബവിളക്കിലെ വേദികയെ അവതരിപ്പിക്കുന്ന നടി ശരണ്യ ആനന്ദ് ‘അമ്മോ’ എന്നാണ് കമന്റിട്ടത്. ഇതിന് ചിരിക്കുന്ന സ്‌മൈലിയാണ് നടി തിരികെ കൊടുത്തത്. ഒപ്പം ഇതേ സീരിയലില്‍ അമൃതയുടെ സഹോദര വേഷത്തിലെത്തുന്ന നടന്‍ നൂബിന്‍ കണ്‍ഗ്രാറ്റ്സ് പറഞ്ഞും എത്തിയിരിക്കുകയാണ്.

ഈ കൊച്ചിനെ കഴിഞ്ഞ ആഴ്ച കണ്ടപ്പോഴും യാതൊരു കുഴപ്പം ഇല്ലായിരുന്നു. പെട്ടെന്ന് എങ്ങനെയാണ് ഗര്‍ഭിണിയായതെന്ന് തുടങ്ങി രസകരമായ കമന്റുകളാണ് അമൃതയുടെ പോസ്റ്റിന് താഴെ വരുന്നത്. എന്നാല്‍ ഇത് ഷൂട്ടിന്റെ ഭാഗമാണെന്ന് ക്യാപ്ഷനില്‍ തന്നെ അമൃത സൂചിപ്പിച്ചിരുന്നു.

സച്ചിന്‍ എസ് ജിയും അമൃതയും അഭിനയിക്കുന്ന രുധിരം എന്ന വെബ് സീരീസിന്റെ ഭാഗമായിട്ടുള്ള ഫോട്ടോയാണിത്. കുടുംബവിളക്കില്‍ ചെറിയ പെണ്‍കുട്ടിയായിട്ടാണെങ്കില്‍ അതില്‍ നിന്നും പക്വതയുള്ള വേഷമാണ് രുധിരത്തില്‍ എന്നാണ് അറിയുന്നത്.

ഡിഗ്രി പഠനത്തിന് ശേഷം ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് അമൃത അഭിനയത്തിലേക്ക് എത്തുന്നത്. ഫേസ്ബുക്കിലെ ഓഡിഷന്‍ പരസ്യമാണ് അതിന് വഴിയൊരുക്കിയത് . ചെറുപ്പം മുതല്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നതിനെ കുറിച്ച് മുന്‍പ് അമൃത പറഞ്ഞിരുന്നു.

ഇടയ്ക്ക് സ്റ്റാര്‍ മാജിക്കില്‍ പങ്കെടുത്ത് ശ്രദ്ദിക്കപ്പെട്ടിരുന്നു എങ്കിലും കുടുംബ വിളിക്കിലെ ശീതള്‍ ആയതോടെയാണ് കരിയര്‍ പൂർണ്ണമായി മാറി മറിഞ്ഞത്.

about kudumbavilakku serial

More in Malayalam

Trending

Recent

To Top