Connect with us

മലയാളികളുടെ കാഴ്ച്ചപ്പാടുകൾ മാറുന്നു; സൂര്യയുടെയും ഡിമ്പലിന്റെയും വസ്ത്രധാരണം ചർച്ചയാകുമ്പോൾ !

Malayalam

മലയാളികളുടെ കാഴ്ച്ചപ്പാടുകൾ മാറുന്നു; സൂര്യയുടെയും ഡിമ്പലിന്റെയും വസ്ത്രധാരണം ചർച്ചയാകുമ്പോൾ !

മലയാളികളുടെ കാഴ്ച്ചപ്പാടുകൾ മാറുന്നു; സൂര്യയുടെയും ഡിമ്പലിന്റെയും വസ്ത്രധാരണം ചർച്ചയാകുമ്പോൾ !

മറ്റു രണ്ട് സീസണുകളിൽ നിന്നും വളരെ വ്യത്യസ്തമായ സീസണായിരിക്കുകയാണ് ബിഗ് ബോസ് സീസൺ ത്രീ. മത്സരാർത്ഥികൾ തന്നെയാണ് ഈ സീസണിലെ പ്രധാന ആകർഷണം. അപ്രതീക്ഷിത സംഭവങ്ങൾക്കാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3 സാക്ഷ്യം വഹിക്കുന്നത്.

ഫെബ്രുവരി 14 ന് 14 പേരുമായി തുടങ്ങിയ ബിഗ് ബോസ് ഷോ നിരവധി രസകരമായ സന്ദർഭങ്ങളിലൂടെയും ഒപ്പം ഒരുപിടി സമ്മര്‍ദ്ദങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. ബിഗ് ബോസ് ഷോയിൽ മത്സരിച്ചുകൊണ്ടിരിക്കവേ ഭാഗ്യലക്ഷ്മിയുടെ ആദ്യ ഭർത്താവ് അന്തരിച്ചതും,

പിന്നീട് ഷോയുടെ നിയമങ്ങൾ ലംഘിച്ചു എന്ന പേരിൽ ദമ്പതികളായ സജ്‌നയെയും ഫിറോസിനെയും പുറത്താക്കിയതും പിന്നീട് ഷോയിലെ സമ്മർദ്ദങ്ങൾ സഹിക്കാനാവാതെ മണിക്കുട്ടൻ പിന്മാറിയതും. ശേഷം മണിക്കുട്ടൻ തിരിച്ചെത്തിയ ദിവസം ഡിമ്പലിന്റെ പപ്പാ മരിച്ചതിനെ തുടർന്ന് ഡിമ്പൽ ഷോയിൽ നിന്നും പോയതുമൊക്കെ സീസൺ ത്രീയിലെ മാത്രം പ്രത്യേകതയാണ്.

ഇന്നലെ ഉണ്ടായ ഡിമ്പലിന്റെ പപ്പയുടെ മരണവാർത്ത ഡിമ്പൽ ആരാധകരെ മാത്രമല്ല ബിഗ് ബോസ് പ്രേമികളെ ഒന്നടംഗമാണ് തളര്‍ത്തിയത്. കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി സന്തോഷവും സങ്കടവും ഒരുപോലെ അനുഭവിക്കുകയായിരുന്നു ബിഗ് ബോസ് പ്രേക്ഷകര്‍. മണിക്കുട്ടന്റെ പോക്കായിരുന്നു ആദ്യത്തെ സങ്കടം. എന്നാല്‍ ആരാധകരുടെ പ്രതീക്ഷപോലെ മണിക്കുട്ടൻ തിരിച്ചും വന്നു . പിന്നാലെ ഡിംപലിന്റെ അച്ഛന്റെ മരണ വാര്‍ത്ത പുറത്ത് വന്നതോടെ എല്ലാ സന്തോഷവും ബിഗ് ബോസ് വീടിന് പടിയിറങ്ങി.

ബിഗ് ബോസ് സീസണ്‍ 3യിലെ ഏറ്റവും ജനപ്രീയരായ മത്സരാര്‍ത്ഥികളാണ് ഡിംപലും മണിക്കുട്ടനും. ബിഗ് ബോസ് വീട്ടിലെത്തിയ മത്സരാര്‍ത്ഥികളില്‍ പ്രേക്ഷകര്‍ക്ക് യാതൊരു മുന്‍പരിചയവുമില്ലാതിരുന്ന മത്സരാര്‍ത്ഥിയായിരുന്നു ഡിംപല്‍. എന്നാല്‍ ഇന്ന് ഷോയില്‍ നിന്നും അപ്രതീക്ഷിതമായി ഡിംപല്‍ പോകുമ്പോള്‍ അവള്‍ മടങ്ങുന്നത് നിരവധി ഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ടാണ്. ഡിംപലിന് ബിഗ് ബോസ് പ്രേക്ഷകരുടെ സ്‌നേഹം നേടാന്‍ സാധിച്ചിട്ടുണ്ട്.

ഡിംപലിന്റെ ഈ ജനപ്രീതി സൂചിപ്പിക്കുന്നത് മറ്റൊരു വസ്തുത കൂടിയാണ്. ബിഗ് ബോസ് പ്രേക്ഷകരുടെ ആസ്വാദന രീതിയില്‍ വന്ന മാറ്റം. മുമ്പ് ടോക്‌സിക് ആയ വ്യക്തികളെ ആരാധിച്ചിരുന്ന ജനങ്ങള്‍ ഇപ്പോള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയെന്നതിന്റെ തെളിവാണ് ഡിംപല്‍ നേടിയ ജനപിന്തുണ. ഇതേക്കുറിച്ചുള്ളൊരു കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ നന്ദു എ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇനങ്ങനെയാണ്….

മലയാളികളുടെ ആസ്വാദന രീതികള്‍ എത്രത്തോളം മാറുന്നു എന്നതിന് തെളിവാണ് ഈ സീസന്‍. ഇതിനു മുന്‍പുണ്ടായ സീസണില്‍ ടോക്‌സിക് ആയവരെ ജനങ്ങള്‍ പിന്തുണച്ചപ്പോള്‍ ഈ സീസണില്‍ അതിന് നേരെ വിപരീതം ആണ് കാണാന്‍ സാധിക്കുന്നത്. സ്വപ്നം കാണുന്നവരുടെ സീസണ്‍ എന്ന് പറയുന്ന ഈ സീസണില്‍ അധികം ആര്‍ക്കും അറിയാത്ത മുഖങ്ങള്‍ ആയിരുന്നു കൂടുതല്‍. അതില്‍ നിന്ന് ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ വ്യക്തി ആയിരുന്നു ഡിംപല്‍.

മലയാളികളുടെ മുന്‍പുള്ള രീതി വെച്ച് ഒട്ടും ഇഷ്ടപ്പെടാന്‍ സാധ്യത ഇല്ലാത്തിരുന്ന ക്യാരക്റ്റര്‍ ആണ് ഡിംപലിന്റേത്. സൂര്യയെ പോലെ ഉള്ളവര്‍ മലയാളികളുടെ സദാചാരത്തെ തൃപ്തിപ്പെടുത്താന്‍ പട്ടുപാവാടയും മറ്റും ധരിച്ചപ്പോള്‍ വസ്ത്രം തന്റെ സ്വാതന്ത്ര്യം ആണെന്ന് ആദ്യ ദിവസം തന്നെ വിളിച്ചു പറഞ്ഞാണ് ഡിമ്പല്‍ വന്നത്.

അതുപോലെ തന്നെ ആണും പെണ്ണും ചേര്‍ന്നാല്‍ പ്രണയം മാത്രമേ ആകാവു എന്ന ചിന്താഗതിക്കു വരുന്ന മാറ്റം ആണ് അതിനും അപ്പുറമായി ഡിംപല്‍-മണിക്കുട്ടന്‍ സൗഹൃദം ജനങ്ങള്‍ ഏറ്റെടുത്തത്.

പലരും പറയും സീരിയല്‍ ഓഡിയന്‍സ് ആണ് ബിഗ് ബോസ് കാണുന്നതെന്ന്. എന്നാല്‍ അതിലും ഉപരി മത്സരാര്‍ത്ഥികളുടെ ക്യാരക്റ്റര്‍ ആണ് ഇപ്പോള്‍ ജനങ്ങള്‍ കൂടുതല്‍ വിലയിരുത്തുന്നത്. അതിന് മറ്റൊരു ഉദാഹരണം ആണ് സായിയെ പോലെ ഉള്ള ഒരു പയ്യന്‍ ഇപ്പൊ പ്രേക്ഷക പ്രീതി നേടി മുന്നേറുന്നതെന്നും കുറിപ്പില്‍ പറയുന്നു. മണിക്കുട്ടന്റെ തിരിച്ചുവരവും ഡിംപലിന്റെ മടക്കവുമെല്ലാം വരും ദിവസങ്ങളില്‍ ബിഗ് ബോസില്‍ എങ്ങനെ സ്വാധീനം ചെലുത്തുമെന്ന് കണ്ടറിയണം.

about bigg boss

More in Malayalam

Trending

Recent

To Top