Connect with us

കാലം ഇത്രയും കടന്നിട്ടും രൂപത്തിലും സ്വഭാവത്തിലും ഒരു മാറ്റവും വരാതെ ഇപ്പോഴും ബോബൻ; പുതിയ സന്തോഷം പങ്കുവച്ച് കിഷോർ

Malayalam

ടെലിവിഷൻ കാഴ്ചക്കാരുടെ പ്രിയ താരങ്ങളാണ് കിഷോർ സത്യയും ബോബൻ ആലുമ്മൂടനും. കറുത്തമുത്ത് എന്ന പരമ്പരയിൽ ബാലചന്ദ്രനെന്ന കഥാപാത്രമാണ് കിഷോറിന് പ്രേക്ഷകശ്രദ്ധ നേടികൊടുത്തത്.

നിരവധി സിനിമകളിലൂടെ പരിചിതമായ മുഖമായിരുന്നു ബോബന്റേത്.ഇ ടവേളയ്ക്ക് ശേഷം ബോബൻ മലയാള പരമ്പരകളിലേക്ക് തിരിച്ചെത്തിയത് വാർത്തയായിരുന്നു.

ഇപ്പോഴിതാ ബോബനും താനും ഒന്നിച്ചെത്തുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് കിഷോർ സത്യ. ഇതുസംബന്ധിച്ച് കിഷോറിട്ട കുറിപ്പിൽ ഇരുവരുടെയും സൗഹൃദവും വ്യക്തമാകുന്നു.’2005 ൽ എന്റെ ആദ്യ സീരിയൽ ആയ “മന്ത്രക്കോടിയിൽ” ഞങ്ങൾ ഒന്നിച്ചഭിനയിച്ചിരുന്നു. ഏതാണ്ട് 15 വർഷം കഴിഞ്ഞാണ് ഞങ്ങൾ വീണ്ടും സ്വന്തം സുജാതയിൽ ഒന്നിച്ചഭിനയിക്കുന്നത്. കാലം ഇത്രയും കടന്നിട്ടും രൂപത്തിലും സ്വഭാവത്തിലും ഒരു മാറ്റവും വരാതെ ഇപ്പോഴും ബോബൻ…..’- എന്നായിരുന്നു കിഷോർ കുറിച്ചത്.

സ്വന്തം സുജാതയിൽ ശത്രു കഥാപാത്രങ്ങളായാണ് ഇരുവരും എത്തുന്നത്. പ്രകാശൻ, സജിത്ത് എന്നീ രണ്ടു കഥാപാത്രങ്ങളെ താരങ്ങൾ പരമ്പരയിൽ അവതരിപ്പിക്കും.

More in Malayalam

Trending

Recent

To Top