Connect with us

രഞ്ജിനിയുടെ കുടുംബത്തിൽ ആ വിയോഗം! ആദരാഞ്ജലികൾ നേർന്ന് പ്രിയപ്പെട്ടവർ

Malayalam

രഞ്ജിനിയുടെ കുടുംബത്തിൽ ആ വിയോഗം! ആദരാഞ്ജലികൾ നേർന്ന് പ്രിയപ്പെട്ടവർ

രഞ്ജിനിയുടെ കുടുംബത്തിൽ ആ വിയോഗം! ആദരാഞ്ജലികൾ നേർന്ന് പ്രിയപ്പെട്ടവർ

രഞ്ജിനിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മുത്തശ്ശി രത്നമ്മ യാത്രയായി. കഴിഞ്ഞദിവസം പുലർച്ചെയാണ് മുത്തശ്ശിയുടെ വിയോഗം സംഭവിച്ചത്. രഞ്ജിനി പങ്ക് വച്ച സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് വിവരം ആരാധകരും രഞ്ജിനിയുടെ സുഹൃത്തുക്കളും അറിയുന്നത്.


‘ഒരുപാട് വേദനയോടെ അറിയിക്കട്ടെ എന്റെ പ്രിയപ്പെട്ട മുത്തശ്ശി പിജി രത്നമ്മ പുലർച്ചെ (ചൊവ്വ പുലർച്ചെ) മരണപ്പെട്ടിരിക്കുന്നു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് (6/ 04/ 20)നടക്കും’ എന്നാണ് രഞ്ജിനി കുറിച്ചത്. എല്ലാവരും മുത്തശ്ശിക്കായി പ്രാർത്ഥിക്കണമെന്നും രഞ്ജിനി കുറിപ്പിലൂടെ അഭ്യർത്ഥിച്ചിരുന്നു.

ഗായികമാരായ , രഞ്ജിനി ജോസ്, സയനോര, ജ്യോത്സന, സിനിമാതാരങ്ങളായ അനുമോൾ, സരയൂ, ദിവ്യ ഉണ്ണി, തുടങ്ങി നിരവധി താരങ്ങളും ആദരാഞ്ജലികൾ നേർന്നുകൊണ്ട് എത്തുകയുണ്ടായി.

സുന്ദരി മുത്തശ്ശി’ എന്നാണ് പൊതുവെ ആരാധകർ രത്നമ്മയെ വിളിച്ചിരുന്നത്. ഏറ്റവും ബോൾഡായ ആളാണ് തന്റെ മുത്തശ്ശി എന്ന് പലപ്പോഴും രഞ്ജിനി വ്യക്തമാക്കിയിട്ടുണ്ട്. രഞ്ജിനിയുടെ മിക്ക യൂട്യൂബ് വീഡിയോകളിലും മുത്തശ്ശി രത്നമ്മയും എത്താറുണ്ടായിരുന്നു.

More in Malayalam

Trending

Recent

To Top