Connect with us

രമേശ് കുമാറിന്റെ വാക്കുകളിലൂടെ ഭാഗ്യലക്ഷ്മിയെ പൊളിച്ചടുക്കി ബൈജു കൊട്ടാരക്കര!

Malayalam

രമേശ് കുമാറിന്റെ വാക്കുകളിലൂടെ ഭാഗ്യലക്ഷ്മിയെ പൊളിച്ചടുക്കി ബൈജു കൊട്ടാരക്കര!

രമേശ് കുമാറിന്റെ വാക്കുകളിലൂടെ ഭാഗ്യലക്ഷ്മിയെ പൊളിച്ചടുക്കി ബൈജു കൊട്ടാരക്കര!

മലയാളികൾക്കിടയിൽ ഏറെ ചർച്ചയായ പേരാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടേത്. ഇപ്പോൾ ബിഗ് ബോസ് സീസൺ ത്രീയിലെ മത്സരാർത്ഥി കൂടിയാണ് ഭാഗ്യലക്ഷ്മി. ബിഗ് ബോസിലെ വിശേഷങ്ങളിലൂടെ നിരന്തരം മാധ്യമ ശ്രദ്ധ നേടാറുള്ള ഭാഗ്യലക്ഷ്മി അടുത്തിടെ ബിഗ് ബോസിന് പുറത്തുണ്ടായ ഒരു ദുഃഖവാർത്തയിലൂടെയും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി.

കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതിയായിരുന്നു ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു എന്ന് വാർത്തവരുന്നത്. ആ വാർത്ത പുറം ലോകം അറിഞ്ഞത് തന്നെ ബിഗ് ബോസ് ഷോയിലൂടെയായിരുന്നു. മരണവർത്ത ഭാഗ്യലക്ഷ്‌മിയെ അറിയിച്ച സമയം ഏറെ സങ്കടത്തോടെ പൊട്ടിക്കരയുന്ന ഭാഗ്യലക്ഷ്മിയെയാണ് ബിഗ് ബോസിൽ കാണാൻ സാധിച്ചത്.

അതിനു ശേഷവും സഹമത്സരാർത്ഥികളോട് ഭർത്താവിന്റെ ഓർമ്മകൾ പങ്കുവച്ച് ഭാഗ്യലക്ഷ്മി സങ്കടപ്പെടുന്നുണ്ടായിരുന്നു. ഒപ്പം രമേശിന്റെ രണ്ട് കിഡ്‌നിയും തകരാറിലായിരുന്നുവെന്നും താന്‍ കിഡ്‌നി നല്‍കാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഈഗോയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു.

ഇപ്പോൾ ഭാഗ്യലക്ഷ്മി ബിഗ് ബോസിൽ പറഞ്ഞ വാക്കുകളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ ബൈജു കൊട്ടാരക്കര. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…
“കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതി രാത്രിയിൽ പ്രശസ്തനായ ഒരു ക്യാമറാമാൻ അന്തരിച്ചു . മലയാളത്തിലെ വലിയ പത്രങ്ങളും ചാനലുകളും ഒന്നും അതൊരു വാർത്തയാക്കി കണ്ടില്ല.

അദ്ദേഹം മരിച്ച വിവരം പോലും എല്ലാവരിൽ നിന്നും മറച്ചു വച്ച്. അതൊരു ബിസിനസ് തന്ത്രമായിരുന്നു. ആ സമയം അദ്ദേഹത്തിന്റെ ഭാര്യ ഭാഗ്യലക്ഷ്മി ബിഗ് ബോസ് എന്ന പരുപാടിയിലായിരുന്നു. അപ്പോൾ ആദ്യമായിട്ട് ഈ വാർത്ത ബിഗ് ബോസിൽ തന്നെ വരണം. അങ്ങനെ ഒരു സെന്റിമെന്റ്സ് ഉണ്ടാക്കണം. ആ രീതിയിൽ പ്ലാൻ ചെയ്ത് ബിഗ് ബോസ് വഴി ജനങ്ങളെ അറിയിച്ചു, അതിനു ശേഷമാണ് പുറംലോകം ഈ കഥകൾ അറിയുന്നത്.

ബിഗ് ബോസിൽ വച്ച് ഭാഗ്യലക്ഷ്മി മരണവാർത്ത അറിഞ്ഞപ്പോൾ ഒരു പൊട്ടിക്കരച്ചിലും കൂടെ കുറച്ച് .വെളിപ്പെടുത്തലുമുണ്ടായി. പൊട്ടിക്കരച്ചിൽ ആത്മാർത്ഥമായിട്ടാണങ്കിൽ നല്ലത്. വെളിപ്പെടുത്തലിൽ ചിലത് കിഡ്നിക്ക് അസുഖമുണ്ടായി , രോഗബാധിതനായി കിടക്കുന്ന രമേശിന്റെ അടുത്തേക്ക് ബിഗ് ബോസിൽ വരുന്നതിന് മുൻപ് ഞാൻ പോയെന്നും, എന്റെ കിഡ്‌നി വേണമെങ്കിൽ ഞാൻ തരാം എന്നൊക്കെയാണ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരിക്കുന്നത്.”അദ്ദേഹം പറഞ്ഞു.

അതോടൊപ്പം ബൈജു കൊട്ടാരക്കരയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന രമേശ് കുമാർ തന്നോട് പറഞ്ഞ വാക്കുകളും ബൈജു വെളിപ്പെടുത്തുകയുണ്ടായി. രമേശ് കുമാറിന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനയുണ്ടാക്കിയത് ഭാഗ്യലക്ഷ്മി എന്ന സ്ത്രീ ആണെന്നും തന്റെ ഈ അവസ്ഥയ്ക്ക് തന്നെ കാരണം ഭാഗ്യലക്ഷ്മി ആണെന്നും രമേശ് പറഞ്ഞതായിട്ട് ബൈജു കൊട്ടാരക്കര പറയുന്നു.

രമേശ് പറഞ്ഞതായിട്ട് മറ്റ് ചില വിവരങ്ങൾ കൂടി ബൈജു വെളിപ്പെടുത്തുകയുണ്ടായി..ആ വാക്കുകളിങ്ങനെ…
” 1985 ലാണ് ഞങ്ങളുടെ വിവാഹം നടന്നത് . വീട്ടുകാരുടെ എതിർപ്പുകൾ മറികടന്നാണ് ഞങ്ങൾ വിവാഹിതരായത്. അവധികിട്ടുബോഴെല്ലാം ഞങ്ങൾ ടൂർ പോകുമായിരുന്നു. അതിന്റെ ഒക്കെ ചിത്രങ്ങൾ രണ്ട് വലിയ ആൽബം നിറയെയുണ്ട്. എന്ത് വിശേഷം വന്നാലും ആഘോഷമാണ്.

അഞ്ചാം വിവാഹവാർഷികത്തിന് അഞ്ചു പവന്റെ ഒരു സ്വർണ്ണമലയാണ് ഞാൻ സമ്മാനിച്ചത് . പത്താം വിവാഹവാർഷികത്തിന് പത്തു പവന്റെ സ്വർണ്ണ മാലയാണ് ഞാൻ സമ്മാനിച്ചത്. അങ്ങനെയൊക്കെയായിരുന്നു ഭാഗ്യലക്ഷമിയ്ക്ക് കൊടുത്തിരുന്ന സമ്മാനങ്ങൾ. നിയമപരമായി ഭാഗ്യലക്ഷ്മി ഇപ്പോഴും എന്റെ ഭാര്യയാണ്. ഔദ്യഗികമായി വിവാഹ മോചനം ലഭിച്ചിട്ടില്ല.

പുസ്തകം വായിക്കുന്ന ഒരാൾക്ക് തോന്നുക ഞങ്ങൾ വേർപിരിഞ്ഞ ശേഷമാണ് അവർ മറ്റൊരാളുടെ കാമുകിയായത് എന്നായിരിക്കും. വായനക്കാരെ തെറ്റുധരിപ്പിക്കാനാണ് വഴിവിട്ട ബന്ധത്തെ അടർത്തി മാറ്റി മറ്റൊരു അധ്യായമാക്കിയിരിക്കുന്നത്. വട്ടിയൂർക്കാവിലെ എന്റെ തറവാട് വീട്ടിൽ വച്ചുതന്നെയാണ് ഭാഗ്യലക്ഷ്മിക്ക് എന്നോടുള്ള സമീപനത്തിൽ മാറ്റം കണ്ടുതുടങ്ങുന്നത്.

ആദ്യം അത് കാര്യമാക്കിയില്ല. നിരന്തരം ഫോണിലൂടെ ആരോടോ സംസാരിക്കുന്നത് ശ്രദ്ധിക്കുകയും ഒരുദിവസം എന്നെക്കുറിച്ച് പറയുന്നത് കേട്ട് കയറിക്കിച്ചെന്നപ്പോൾ അതിനെ കുറിച്ച് ചോദിക്കുകയുണ്ടായി. അപ്പോൾ സഹപ്രവർത്തകനായ, ഭാര്യയുമായി പിരിഞ്ഞു താമസിക്കുന്ന ഒരാളാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

രണ്ട് ദിവസം കഴിഞ്ഞ് ഞാൻ ഫോണിൽ വിളിച്ചപ്പോൾ വളരെ സന്തോഷത്തോടെയുള്ള ഭാഗ്യലക്ഷ്മിയുടെ മറുപടി കേട്ട് പിണക്കമൊക്കെ മാറിയോ എന്ന് ചോദിച്ചു. അപ്പോൾ നിങ്ങളാണോ? ഞാൻ നിങ്ങളുടേതല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു, എന്നായിരുന്നു മറുപടി. അതുകേട്ട് ഞാനാകെ തകർന്നുപോയി.”

രമേശ് കുമാറിന്റെ ജീവിതത്തിലെ മറ്റൊരു അനുഭവം കൂടി ബൈജു കൊട്ടാരക്കര പങ്കുവെക്കുകയുണ്ടായി. “ഒരിക്കൽ പൂജപുരയിൽ വച്ച് ഭാഗ്യലക്ഷ്മിയെയും അയാളെയും ഒന്നിച്ച് ഒരുകാറിൽ പോകുന്നത് രമേശ് കുമാർ കണ്ടതും ആ കാറിനെ ഫോളോ ചെയ്തപ്പോൾ ഭാഗ്യലക്ഷ്മി എതിർത്തതും പിന്നീട് ആൾക്കാർ ശ്രദ്ധിക്കുന്നത് കണ്ട് രമേശ് പിൻവാങ്ങുകയും ചെയ്തു . അതിനു ശേഷം അവർ ഒന്നിച്ചു ജീവിച്ചിട്ടില്ലന്നും രമേശ് കുമാർ പറഞ്ഞതായിട്ട് ബൈജു കൊട്ടാരക്കര പറഞ്ഞു.

കുട്ടികളെ ഓർത്തിട്ടാണ് പൊരുത്തക്കേടുകൾ അവഗണിച്ചതെന്നും എന്നാൽ പിരിഞ്ഞതിന് ശേഷം ഭാഗ്യലക്ഷ്മി കുട്ടികളെ കാണിക്കാതിരുന്നു എന്നും രമേശ് പറയുന്നുണ്ട്. ഭാഗ്യലക്ഷ്മിയുടെ ആത്മകഥ പുറത്തുവന്നതിന് ശേഷമുള്ള രമേശിന്റെ പ്രതികരണമായിരുന്നു ഇതെന്നും ബൈജു പറഞ്ഞു.

about bhagyalekshmi

More in Malayalam

Trending

Recent

To Top