Connect with us

‘വൈകാരിക വിഷയങ്ങളും വിശ്വാസവും അതിനുശേഷം’; നിലപാടുകൾ അറിഞ്ഞ് വോട്ട് ചെയ്യണം; ഹരീഷ് ശിവരാമകൃഷ്ണൻ

Malayalam

‘വൈകാരിക വിഷയങ്ങളും വിശ്വാസവും അതിനുശേഷം’; നിലപാടുകൾ അറിഞ്ഞ് വോട്ട് ചെയ്യണം; ഹരീഷ് ശിവരാമകൃഷ്ണൻ

‘വൈകാരിക വിഷയങ്ങളും വിശ്വാസവും അതിനുശേഷം’; നിലപാടുകൾ അറിഞ്ഞ് വോട്ട് ചെയ്യണം; ഹരീഷ് ശിവരാമകൃഷ്ണൻ

‘അകം’ എന്ന സംഗീത ബാന്‍ഡിന് പുറമെ മലയാളത്തില്‍ പിന്നണി ഗാനരംഗത്തും സജീവമാണ് ഹരീഷ്വി ശിവരാമകൃഷ്ണന്‍. പഴയ പാട്ടുകള്‍ മനോഹരമായി സ്‌റ്റേജുകളില്‍ അവതരിപ്പിച്ചാണ് ഹരീഷ് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്

ഇപ്പോഴിതാ വരാൻ പോകുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകൾ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് ഹരീഷ്.

പാർട്ടിയെ നോക്കാതെ വ്യക്തിയെ മാത്രം നോക്കി വോട്ട് ചെയ്യാൻ പറയുന്നത് തികഞ്ഞ അരാഷ്ട്രീയത ആണെന്നാണ് ഹരീഷ് ശിവരാമകൃഷ്ണൻ പറയുന്നത്. ഓരോ വ്യക്തിയും അവരുടെ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും പാർട്ടി മോശം വ്യക്തി നല്ലത് എന്ന നിലപാട് തെറ്റാണെന്നും ഹരീഷ് പറയുന്നു.

ഹരീഷ് ശിവരാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ആരെയും പാർട്ടി നോക്കാതെ ജയിപ്പിക്കാൻ പറയുന്നത് തികഞ്ഞ ആരാഷ്ട്രീയത ആണു. ഓരോ വ്യക്‌തിയും അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്‌ടീയത്തിൽ വിശ്വസിക്കുന്നവരാണ്. അങ്ങനെ ഇരിക്കെ മനുഷ്യൻ നല്ലത്, പാർട്ടി മോശം എന്ന് പറയുന്നത് വൈരുദ്ധ്യാത്മകമാണ്.

നിലപാടുകൾ അറിഞ്ഞു വോട്ട് ചെയ്യുക. ഭരണ ഘടനയെ കാത്തു സൂക്ഷിക്കാൻ ആണു ഭരണ സംവിധാനങ്ങൾ. വൈകാരിക വിഷയങ്ങൾ , വിശ്വാസം എന്നിവ അതിനു ശേഷം മാത്രമേ വരാവൂ.

More in Malayalam

Trending

Recent

To Top