Connect with us

ഇതാണ് സ്പോർട്ട്സ് മാൻ സ്പിരിറ്റ് ; ഡിംപലിനെ അഭിനന്ദിച്ച് മോഹന്‍ലാൽ

Malayalam

ഇതാണ് സ്പോർട്ട്സ് മാൻ സ്പിരിറ്റ് ; ഡിംപലിനെ അഭിനന്ദിച്ച് മോഹന്‍ലാൽ

ഇതാണ് സ്പോർട്ട്സ് മാൻ സ്പിരിറ്റ് ; ഡിംപലിനെ അഭിനന്ദിച്ച് മോഹന്‍ലാൽ

ബിഗ് ബോസ് സീസൺ ത്രീയിൽ വളരെ മികച്ച പ്രകടനം നടന്ന ദിവസമായിരുന്നു കഴിഞ്ഞത്. ഇത്രയധികം പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ എത്തിച്ച മറ്റൊരു എപ്പിസോഡ് ഉണ്ടായിരിക്കില്ല. കഴിഞ്ഞ ആഴ്ചയിലുടനീളം കുഴൽപന്തുകളിയുടെ ആവേശം കാണാമായിരുന്നു.

ഓരോ ആഴ്ചയിലും ബി​ഗ് ബോസ് ഹൗസിൽ ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നത് വീക്കിലി ടാസ്ക്കിന്റെ അടിസ്ഥാനത്തിലാണ്. മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച മൂന്ന് പേരെ മറ്റ് മത്സരാർത്ഥികളാണ് തെരഞ്ഞെടുക്കുക. ഇത്തവണ ക്യാപ്റ്റൻസിക്കായി മത്സരിച്ചത് ഡിംപൽ, സജ്‌ന- ഫിറോസ്, സായ് എന്നിവരാണ്.

ക്യാപ്റ്റൻസി ടാസ്ക് ഒരു വാശിയേറിയ മത്സരം തന്നെയായിരുന്നു. എല്ലാവരും ഒന്നിനൊന്ന് മെച്ചമായിട്ടാണ് മത്സരിച്ചതും. മത്സരത്തിൽ സായി വിജയിക്കുകയും, സായിയെ അടുത്താഴ്ച്ചയിലെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയുമാണ് ഉണ്ടായത്.

ക്യാൻസറിനെ വരെ അതിജീവിച്ച ഡിമ്പൽ തന്റെ അവശതകൾ എല്ലാം മറന്നുള്ള പ്രകടനമാണ് കാഴ്ച വെച്ചത്. അതുകൊണ്ടുതന്നെ സായിയാണോ ഡിമ്പലാണോ ജയിക്കുക എന്നുള്ളത് പ്രവചിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഒമ്പത് വീതം കൊടികളാണ് ഇവർ വച്ചത്.

ടാസ്ക്കിനിടയിൽ ശരീര വേദന അനുഭവപ്പെട്ട ഡിമ്പലിനോട് , തനിക്ക് പകരം വേറെ ആരേലും വച്ച് ടാസ്ക്ക് നടത്താമെന്ന് ബി​ഗ് ബോസ് പറഞ്ഞു. എന്നാൽ, വേണ്ട, താൻ തന്നെ മത്സരിക്കാമെന്ന് പറഞ്ഞ ഡിമ്പൽ , വീണ്ടും സായിയോട് സമർത്ഥമായി തന്നെ പൊരുതുകയായിരുന്നു.

അതേസമയം, കൊടികൾ കൂടുതൽ വെച്ചത് സായിയാണെങ്കിലും ശരിയായ രീതിയിൽ വെച്ചത് ഡിമ്പലാണ് എന്നാണ് മണിക്കുട്ടനും മജിസിയയും പറഞ്ഞത്. ഒടുവിൽ അല്പസമയം നീണ്ട ചർച്ചയ്ക്കൊടുവിൽ സായിയെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയായിരുന്നു.

അതിനിടയിൽ ഒരു നിമിഷം ഞാനും പ്രാർത്ഥിച്ചിരുന്നു എന്ന് മോഹൻലാലും പറഞ്ഞു. അതിനർത്ഥം ഡിമ്പൽ ജയിക്കണമെന്ന് മോഹൻലാലും ആഗ്രഹിച്ചിരുന്നു. തുടർന്ന് ഡിമ്പലിനെ മോഹൻലാൽ അഭിനന്ദിക്കുകയും ചെയ്തു. ഇതാണ് സ്പേർട്സ് മാൻ സ്പിരിറ്റ്. വേദന വകവെയ്ക്കാതെ ഡിമ്പൽ വീണ്ടും മത്സരത്തിന് ഇറങ്ങിയത് നല്ല കാര്യമാണെന്നും മോഹൻലാൽ പറഞ്ഞു.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top