Connect with us

ഇനി ജയിൽവാസത്തിനിടയിലെ കോമഡി സ്കിറ്റ് കാണാം!

Malayalam

ഇനി ജയിൽവാസത്തിനിടയിലെ കോമഡി സ്കിറ്റ് കാണാം!

ഇനി ജയിൽവാസത്തിനിടയിലെ കോമഡി സ്കിറ്റ് കാണാം!

ബിഗ് ബോസ് മൂന്നാം സീസണിലെ വീക്ക്‌ലി ടാസ്‌ക്ക് ഇത്തവണയും ആസ്വാദ്യകരമായിരുന്നു. മത്സരാര്‍ത്ഥികളെല്ലാം വലിയ വാശിയോടെയാണ് ടാസ്‌ക്കില്‍ പങ്കെടുത്തത്. ടാസ്കിനിടയിൽ അടിപിടികൾ ഉണ്ടായെങ്കിലും വ്യക്തിപരമായി ആരും വഴക്കുണ്ടാക്കിയില്ല. അതുകൊണ്ട് തന്നെ മുൻപുള്ള ടാസ്കിനെക്കാൾ സമാധാനപരമായിരുന്നു ഇത്തവണത്തെ ഫിസിക്കൽ ടാസ്ക്.

അതേസമയം വീക്ക്‌ലി ടാസ്‌ക്ക് അവസാനിച്ചതിന് പിന്നാലെ ജയിലിൽ പോകുന്നത് ആരൊക്കെയാകും എന്ന കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. എന്നാൽ, റംസാനും നോബിയും ആദ്യം തന്നെ ജയിലിൽ പോകാൻ താത്പര്യമറിയിച്ച് മുന്നോട്ടുവന്നു. പിന്നീട് സഹ മത്സരാർഥികളിലും ഏറെ പേരും നോബിയെയും റംസാനെയും നോമിനേറ്റ് ചെയ്തതോടെ അവർ രണ്ടുപേരും തന്നെ ജയിലിലേക്ക് പോയി.

പൊതുവെ ബിഗ് ബോസ് ഹൗസിൽ എല്ലാ കാര്യങ്ങളും രസകരമായി കൈകാര്യം ചെയ്യുന്ന നോബി തന്റെ ജയിൽ വാസവും മനോഹരമാക്കുകയാണ്. മാവാട്ടുന്നതിനിടെ നോബിയുടെ കൗണ്ടര്‍ കേട്ട് ചിരിക്കുകയാണ് പുറത്തുളളവര്‍.

“ഈയൊരു കോരലോടെ ഞങ്ങളുടെ ആട്ടല്‍ ഇവിടെ അവസാനിക്കുകയാണ്. മനോഹരമായ ഒരു വേദി ഒരുക്കിതന്ന ബിഗ് ബോസ് കുടുംബാംഗങ്ങള്‍ക്കും, ബിഗ് ബോസിനും അകമഴിഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്തികൊണ്ട് ഈ പരിസരങ്ങളില്‍ ഞങ്ങളുടെ ആട്ടല്‍ ബുക്ക് ചെയ്യുന്നതിന് ഞങ്ങളുടെ അംഗീകൃത എജന്‍സി കിടിലന്‍ ഫിറോസ് തിരുവനന്തപുരം”, എന്നാണ് നോബിയുടെ രസകരമായ വാക്കുകൾ.

ഒരു ദിവസമാണ് ജയിൽ വാസത്തിനുള്ള സമയം. ഈ ഒരു ദിവസം പ്രേക്ഷകർക്ക് ജയിലിലെ തമാശകൾ ആസ്വദിക്കാനാകും എന്നുറപ്പാണ്. സഹ മത്സരാർത്ഥികളും നോബിയുടെ തമാശകൾ കേൾക്കാൻ ഒപ്പം കൂടുന്നുണ്ട്.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top