Connect with us

നിങ്ങൾ ബിഗ് ബോസിനെ വെല്ലുവിളിക്കുകയാണോ? ഫിറോസിനോട് പൊട്ടിത്തെറിച്ച് സജ്ന…. കാര്യങ്ങൾ കൈവിട്ടു

Malayalam

നിങ്ങൾ ബിഗ് ബോസിനെ വെല്ലുവിളിക്കുകയാണോ? ഫിറോസിനോട് പൊട്ടിത്തെറിച്ച് സജ്ന…. കാര്യങ്ങൾ കൈവിട്ടു

നിങ്ങൾ ബിഗ് ബോസിനെ വെല്ലുവിളിക്കുകയാണോ? ഫിറോസിനോട് പൊട്ടിത്തെറിച്ച് സജ്ന…. കാര്യങ്ങൾ കൈവിട്ടു

മുൻകൂട്ടി പ്രവചിക്കാനാവാത്ത സംഭവങ്ങളാണ് ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടായിരുന്നു ഈ ആഴ്ച പോയത്. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവത്തോടെയായിരുന്നു 40ാം ദിവസം ആരംഭിച്ചത്.

വാക്ക് തർക്കത്തിൽ ഏർപ്പെടുന്ന സജ്നയേയും ഫിറോസിനേയുമാണ് ഹൗസിനുള്ളിൽ കണ്ടത്. കഴിഞ്ഞ ദിവസം നടന്ന വീക്കിലി ടാസ്ക്കായിരുന്നു ഇവരുടെ തർക്കത്തിന്റെ കാരണം

ഗോൾഡൻ ബോൾ എടുക്കുന്നതിനിടെ താൻ റെഡ് ലൈൻ ക്രോസ് ചെയ്തുവെന്നാണ് ഫിറോസ് പറയുന്നത്. അതുകൊണ്ട് തന്നെ തനിക്ക് അവകാശപ്പെടാത്ത മാർക്കും രണ്ടാം സ്ഥാനവും തിരിച്ചെടുക്കണമെന്ന് ഫിറോസ് മോർണിംഗ് ആക്ടിവിറ്റിക്കിടെ പറഞ്ഞു. എന്നാൽ ഇത് അംഗീകരിക്കാൻ സജ്നയ്ക്ക് കഴിഞ്ഞിരുന്നില്ല. ഫിറോസ് പറയുന്നത് തെറ്റാണെന്നായിരുന്നു സജ്നയുടെ വാദം.

എന്നാൽ ഇത് കേൾക്കാൻ ഫിറോസ് തയ്യാറായിരുന്നില്ല. വിട്ട്കൊടുക്കാൻ സജ്നയും തയ്യാറായിരുന്നില്ല.’റെഡ് ലൈനിന് അപ്പുറമാണോ ഇപ്പുറമാണോ എന്ന് ബിഗ് ബോസ് പറഞ്ഞിട്ടില്ല. ഇക്ക കാണിക്കുന്നത് മോശമാണ്.

ഒരാൾക്കും ബിഗ് ബോസ് റിഡക്ഷൻ കൊടുക്കില്ല. ലാലേട്ടൻ പറഞ്ഞപോലെ നിങ്ങൾ ബിഗ് ബോസിനെ വെല്ലുവിളിക്കുകയാണെന്ന് എനിക്ക് തോന്നുന്നത്. ബിഗ് ബോസ് പറഞ്ഞതിന് അപ്പുറം നിങ്ങൾ സംസാരിക്കരുതെന്നും സജ്ന പറയുന്നു. സജ്നയ്ക്കൊപ്പമായിരുന്നു മറ്റ് മത്സരാർഥികൾ. ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ ഫിറോസിനോട് ചെയ്തത് തെറ്റാണെന്ന് പറഞ്ഞിരുന്നു.

‘എന്റെ ഭാര്യ പോലും എന്നെ എതിർത്ത് പറഞ്ഞാൽ എനിക്ക് പ്രശ്നം ഇല്ല. ഇതുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങൾ ഞാൻ സ്വീകരിച്ച് കൊള്ളാം. എന്റെ സത്യസന്ധത എനിക്ക് തെളിയിച്ചേ പറ്റു’ എന്നാണ് ഫിറോസ് മറുപടിയായി പറഞ്ഞത്. അടുത്തയാഴ്ചത്തെ ക്യാപ്റ്റൻസി ടാസ്ക്കിൽ തനിക്ക് പങ്കെടുക്കണമെന്നും സജിന പറയുന്നുണ്ട്.

എന്നാൽ ഫിറോസ് അതിന് അവസരം നൽകുന്നുമില്ല. ലോകം മൊത്തം മോശമായി കണ്ടാലും വിഷയമില്ലെന്നും ഫിറോസ് പറയുന്നു. പിന്നാലെ ഭാഗ്യലക്ഷ്മി ഇരുവരേയും പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുകയും ചെയ്തു. ക്യാപ്റ്റൻസിക്ക് മത്സരിക്കാൻ സജിനയ്ക്ക് താല്പര്യവും യോഗ്യതയും ഉണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇക്കായുടെ കുഴി ഇക്ക തോണ്ടുവാണ്. ഈ കാണിച്ചത് വളരെ മോശമാണെന്ന് പറഞ്ഞ സജിന ദേഷ്യത്തോടെ സംസാരിക്കുന്നുമുണ്ട്. ഫിറോസ് കാണിച്ചത് തെറ്റാണെന്നും വീണ്ടും സജിന മുന്നറിയിപ്പ് നൽകുന്നു

അതെ സമയം കുഴൽപന്തുകളി എന്ന വീക്കിലി ടാസ്ക്കിനെ വളരെ വാശിയോടും ആവേശത്തോടുമാണ് മത്സരാർത്ഥികൾ കണ്ടത്. ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഡിംപലിന്റെ ടീമാണ് വിജയികളായത്. വ്യക്തികളില്‍ മജ്‌സിയ ഭാനു എറ്റവും കൂടുതല്‍ പോയിന്റ് നേടിയ മല്‍സരാര്‍ത്ഥിയായി മാറി.

സജ്‌ന ഫിറോസാണ് മജ്‌സിയ്ക്ക് പിന്നില്‍ രണ്ടാമത് എത്തിയത്. ടാസ്ക്കിൽ മോശം പ്രകടനം കാഴ്ച്ചവച്ച രണ്ട് പേരെ ഇന്ന് ജയിലേലിലേക്ക് അയച്ചു.

ബിഗ് ബോസ് ജയിലിൽ പോകാനുള്ളവരുടെ കാര്യം പറഞ്ഞപ്പോൾ തന്നെ തങ്ങൾ പോകാമെന്ന് സന്നദ്ധത അറിയിച്ചത് നോബിയും റംസാനുമാണ്. ഇരുവരും മറ്റുള്ളവരെക്കാൾ കുറഞ്ഞ മാർക്ക് സ്വന്തമാക്കിയെന്നതായിരുന്നു കാരണം. പിന്നാലെ ഓരോരുത്തരും അവരുടെ അഭിപ്രായങ്ങൾ പറയുകയും നോബിയേയും റംസാനെയും ജയിലിലേക്ക് അയക്കാൻ തീരുമാനിക്കുകയായിരുന്നു.

ഒടുവിൽ തയ്യാറാക്കി വച്ചിരുന്ന ജയിൽ യൂണിഫോം ഇരുവരും ധരിക്കുകയും ക്യാപ്റ്റനായ ഫിറോസ് രണ്ട് പേരെയും ജയിലിൽ അടക്കുകയും ചെയ്തു.

More in Malayalam

Trending

Recent

To Top