Connect with us

ദേ കണ്ണാടി വിട്ടു സൂര്യ ജയിലിൽ നോക്കി സംസാരിക്കുന്നു.. . മ്മ് മ്മ്.. കുട്ടീടെ ആഗ്രഹം മണിക്കുട്ടനുമായി ഒന്നിച്ചു ജയിലിൽ പോകാനാണെ! ഇത് പൊളിക്കും!! കളികൾ വേറെ വേറെ ലെവൽ

Malayalam

ബിഗ് ബോസ് സീസൺ 3യുടെ രസകരമായ റിവ്യൂവുമായി നടി അശ്വതി . ഇൻസ്റ്റഗ്രാമിലൂടെയാണ് അശ്വതി തന്റെ അഭിപ്രായം പങ്കുവെയ്ക്കുന്നത്. ഇന്ന് സജ്ന ഫിറോസിന കുറിച്ച് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. ഓരോ ദിവസം കൂടുംതോറും ഇഷ്ട്ടം കൂടി കൂടി വരുന്നുവെന്നാണ് അശ്വതി പറയുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം

സജ്‌ന.. ഓരോ ദിവസം കൂടുംതോറും ഇഷ്ട്ടം കൂടി കൂടി വരുന്നു. ആദ്യാദ്യം പൊളി ഫിറോസ് ഒറ്റയ്ക്ക് മത്സരിച്ചാൽ മതിയായിരുന്നു എന്ന തോന്നൽ ഉണ്ടായിരുന്നു പക്ഷെ അത് തെറ്റി. മോർണിംഗ് ടാസ്കിൽ തലേ ദിവസത്തെ വീക്കിലി ടാസ്കിലെ സ്വന്തം സത്യസന്ധത കാണിച്ചു ക്യാപ്റ്റൻസി ടാസ്ക് വേണ്ടാ എന്നു പറയുകയും, അത് ശെരിയല്ല എന്നു പറഞ്ഞ സജ്‌നയെ കൂടെ ക്യാപ്റ്റൻസി ടാസ്കിൽ മത്സരിക്കേണ്ട എന്നു പറഞ്ഞു തടയാനും ശ്രമിച്ചത് മോശമായി.

പക്ഷെ വേറൊരു കാര്യം കൂടെ അവർക്കു ക്യാപ്റ്റൻസി ടാസ്കിൽ പങ്കെടുക്കാനും ,എല്ലാരെ കൊണ്ടും തങ്ങളുടെ പേരെടുത്തു പറയിപ്പിക്കാനും ഇട്ട സ്ട്രേറ്റേജി ആണോ എന്നും എനിക്ക് തോന്നി.. പൊളി ഫിറോസ് ആണ് ആള് അതുകൊണ്ട് ഒന്നും പറയാൻ പറ്റില്ല ക്യാപ്റ്റൻസി ടാസ്ക് ഡിംപൽ, സായി, സജ്‌ന ഫിറോസ് (കണ്ടോ അവര് ക്യാപ്റ്റൻസിയിൽ കയറിയത്) ഉചിതമായ തീരുമാനം. ഭാഗ്യേച്ചി സായിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വളരെ സത്യസന്ധമായിരുന്നു .

യോ!!ദേ കണ്ണാടി വിട്ടു സൂര്യ ജയിലിൽ നോക്കി സംസാരിക്കുന്നു .മ്മ് മ്മ്.. കുട്ടീടെ ആഗ്രഹം മണിക്കുട്ടനുമായി ഒന്നിച്ചു ജയിലിൽ പോകാനാണെ . സാധാരണ ജയിൽ നോമിനേഷൻ തീയും പുകയും ആകാറാണ് പതിവ്. ഇത് ഇന്ന് പക്കാ കോമഡി . ആദ്യം തന്നെ നോബിചേട്ടനും റംസാനും ഞാൻ പോകാം ഞാൻ പോകാമെന്നു പറഞ്ഞു മുന്നോട്ടു വന്നു. അതോണ്ട് ഓണവില്ലിൻ തമ്പുരു മീട്ടുന്ന വീട്ടിലെ ബാക്കിയുള്ളോരു അതിനെ അങ്ങ് സമ്മതിച്ചു കൊടുത്തു അങ്ങനെ ജയിലിലേക്ക് നോബി മാർക്കോസ് ആൻഡ് റംസാൻ. ഇതാ കാത്തിരുന്ന ആ ദിവസം ആണ് നാളെ “ഓപ്പൺ നോമിനേഷൻ”… ഇത് പൊളിക്കും!! കളികൾ വേറെ വേറെ ലെവല് ആയി

More in Malayalam

Trending