Connect with us

കാമുകനെ തേടുന്നില്ലെന്ന് എസ്തർ; തിരുത്തലുമായി താരം; കഷ്ടം തന്നെയെന്ന് ആരാധകർ

Social Media

കാമുകനെ തേടുന്നില്ലെന്ന് എസ്തർ; തിരുത്തലുമായി താരം; കഷ്ടം തന്നെയെന്ന് ആരാധകർ

കാമുകനെ തേടുന്നില്ലെന്ന് എസ്തർ; തിരുത്തലുമായി താരം; കഷ്ടം തന്നെയെന്ന് ആരാധകർ

സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഫോട്ടോയ്ക്ക് എസ്തർ നൽകിയ അടിക്കുറിപ്പ് യുവാക്കൾക്കിടയിലെ ചര്‍ച്ചാ വിഷയമായിരുന്നു. തനിക്ക് ഒരു കാമുകന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹം പ്രകടിപ്പിച്ചിച്ചായിരുന്നു എസ്തര്‍ എത്തിയത്.

സിംഗിള്‍ ലൈഫ് എന്ന് പറഞ്ഞ് ഒരു മാളില്‍ നില്‍ക്കുന്ന ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഈ പോസ്റ്റ് ചര്‍ച്ചയായതോടെ ക്യാപ്ഷന്‍ എഡിറ്റ് ചെയ്തിരിക്കുകയാണ് താരം

”എഡിറ്റഡ്: കാമുകനെ തേടുന്നില്ല” എന്നാണ് പുതിയ ക്യാപ്ഷനായി എസ്തര്‍ കുറിച്ചിരിക്കുന്നത്. ”എനിക്ക് ഒരു കാമുകന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്” എന്ന ക്യാപ്ഷന്‍ ആയിരുന്നു ചിത്രത്തിന് എസ്തര്‍ നല്‍കിയിരുന്നത്. ആകസ്മികമായി തോന്നിയതാണെന്നും റോമിയോ എന്നെ രക്ഷിക്കൂ എന്നുള്ള ഹാഷ്ടാഗുകളും താരം കുറിച്ചിരുന്നു.

ഇതോടടെ ചിത്രത്തിന് രസകരമായ കമന്റുകളും എത്തി. പിന്നെന്തിനാ മുത്തേ ഈ ചേട്ടന്‍, എന്നെ ബോയ്ഫ്രണ്ട് ആക്കുമോ?, ഞാന്‍ ഇവിടെ തന്നെയുണ്ട് മോളേ, എന്തൊക്കെയാണ് സങ്കല്‍പ്പങ്ങള്‍ എന്നു കൂടി പറയണം എന്നിങ്ങനെ ആണ് ചില കമന്റുകള്‍.

മാസ്‌ക്ക് ധരിച്ച് പഴയ ജയന്‍ സ്‌റ്റൈല്‍ ബല്‍ബോട്ടം പാന്റ്സ് ധരിച്ച്
നില്‍ക്കുന്ന എസ്തറിനോട് പാന്റ്സ് എവിടെ നിന്നാണ് വാങ്ങിയതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

ബാലതാരമായി സിനിമയിലെത്തി എസ്തർ ഇപ്പോൾ നായിക നിരയിലേക്ക് വളര്‍ന്നു കൊണ്ടിരിക്കുന്ന നടിയാണ്. ദൃശ്യം 2 ആണ് എസ്തറിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം ഗംഭീര പ്രതികരണങ്ങളാണ് നേടിയത്. നിലവില്‍ ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് താരം

More in Social Media

Trending

Recent

To Top