Malayalam
പരമാവധി ഡള്‍ ആക്കിയിട്ടാണ് മമ്മൂക്കയ്ക്ക് വസ്ത്രങ്ങള്‍ കൊടുക്കാറുളളത്; കാരണം വെളിപ്പെടുത്തി സമീറ
പരമാവധി ഡള്‍ ആക്കിയിട്ടാണ് മമ്മൂക്കയ്ക്ക് വസ്ത്രങ്ങള്‍ കൊടുക്കാറുളളത്; കാരണം വെളിപ്പെടുത്തി സമീറ
പുതിയ ടെക്‌നിയോളൊജിയോടുള്ള പ്രിയം പോലെ തന്നെ ഫാഷന്‌റെയും സ്റ്റൈലിന്‌റെയും കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്താറുളള താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂക്കയുടെ സ്റ്റൈലിഷ് ലുക്കുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറാറുണ്ട്. പുതിയ സിനിമകള്‍ക്കായി വേറിട്ട കോസ്റ്റ്യൂമുകള്‍ പരീക്ഷിക്കാറുളള താരം കൂടിയാണ് മമ്മൂക്ക. വ്യത്യസ്തതകളെല്ലാം നന്നായി ഇണങ്ങാറുമുണ്ട് താരത്തിന്. മമ്മൂക്കയ്‌ക്കൊപ്പം മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ വസ്ത്രധാരണത്തിനും ആരാധകർ ഏറെയാണ്.
ഏത് ലുക്കിൽ മമ്മൂക്ക എത്തിയാലും ഫോട്ടോഷൂട്ടുകളെല്ലാം തരംഗമാകാറുമുണ്ട്.. മറ്റ് താരങ്ങളേക്കാള്‍ നന്നായി പുതിയ ഫാഷനിലുളള വസ്ത്രങ്ങള്‍ മമ്മൂക്കയ്ക്ക് ചേരാറുണ്ട്. ഇത്തരം ചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ടു തന്നെ വൈറലാകാറുളളത്. മറ്റ് താരങ്ങളും ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.
അതേസമയം മമ്മൂട്ടി ചിത്രങ്ങള്‍ക്കായി വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച സമീറ സനീഷ് മെഗാസ്റ്റാറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.
ഒരു അഭിമുഖത്തിലാണ് സൂപ്പര്‍ താരത്തെ കുറിച്ച് സമീറ മനസുതുറന്നത്. വളരെ സോഫ്റ്റ് ആയിട്ടുളള മെറ്റീരിയല്‍ ആണ് മമ്മൂക്കയ്ക്ക് പൊതുവെ ഇഷ്ടമെന്ന് സമീറ സനീഷ് പറയുന്നു. എത്ര മോശം ഡ്രസ് കൊടുത്താലും മമ്മൂക്ക അതിട്ടാല്‍ ഒരു സമ്പന്നനായ വ്യക്തിയുടെ വസ്ത്രങ്ങള്‍ പോലെ തോന്നിക്കുമെന്ന് സമീറ പറഞ്ഞു.
അതുകൊണ്ട് തന്നെ അത്തരം കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്യുമ്പോള്‍ പരമാവധി ഡള്‍ ആക്കിയിട്ടാണ് മമ്മൂക്കയ്ക്ക് വസ്ത്രങ്ങള്‍ കൊടുക്കാറുളളതെന്നും സമീറ പറഞ്ഞു. ബെസ്റ്റ് ആക്ടര്‍ ചെയ്യുന്ന സമയത്ത് എല്ലാംകട്ടി കൂടിയ ഡ്രസ്സുകള്‍ ആയിരുന്നു. അന്ന് മമ്മൂക്കയ്ക്ക് സോഫ്റ്റ് ആണ് ഇഷ്ടം എന്ന് എനിക്കറിയില്ലായിരുന്നു.
ആ സമയത്ത് മീറ്ററിന് 60 രൂപ വിലവരുന്ന തുണിയില്‍ വരെ മമ്മൂക്കയ്ക്ക് ഷര്‍ട്ട് തയ്ച്ചുകൊടുത്തിട്ടുണ്ട്. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ മാത്രമേ മമ്മൂക്ക ധരിക്കാറുളളൂ എന്നാണ് താന്‍ കേട്ടിരുന്നതെങ്കിലും അങ്ങനെയൊരു പിടിവാശിയുമില്ലാത്ത ആളാണ് അദ്ദേഹമെന്നും സമീറ പറഞ്ഞു. മറ്റ് പലനടന്‍മാരും ബ്രാന്‍ഡുകള്‍ വേണമെന്ന് പ്രത്യേകം പറയാറുണ്ടെന്നും സമീറ സനീഷ് പറഞ്ഞു.
അതേസമയം മമ്മൂക്കയ്ക്ക് വേണ്ടി നിരവധി സിനിമകളില്‍ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച ആളാണ് സമീറ സനീഷ്. ഡാഡി കൂള്‍ ഉള്‍പ്പെടെയുളള മമ്മൂട്ടി ചിത്രങ്ങള്‍ക്കായി സമീറ വസ്ത്രാലങ്കാരം ചെയ്തിരുന്നു. ഡാഡി കൂളില്‍ സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ മമ്മൂക്കയ്ക്കായി സമീറ ഒരുക്കി.
മികച്ച വസ്ത്രാലങ്കാരത്തിന് സമീറ രണ്ട് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. കേരള കഫേ എന്ന ആന്തോളജി ചിത്രത്തിലൂടെയായിരുന്നു സമീറ സനീഷ് വസ്ത്രാലങ്കാര രംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് നൂറിലധികം സിനിമകള്‍ക്കായി സമീറ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചു.
about mammotty