Connect with us

ബിഗ് ബോസ്സിലെ ആ മത്സരാർത്ഥികൾ ഫൈനലിൽ എത്തും; എയ്ഞ്ചൽ തോമസ്

Malayalam

ബിഗ് ബോസ്സിലെ ആ മത്സരാർത്ഥികൾ ഫൈനലിൽ എത്തും; എയ്ഞ്ചൽ തോമസ്

ബിഗ് ബോസ്സിലെ ആ മത്സരാർത്ഥികൾ ഫൈനലിൽ എത്തും; എയ്ഞ്ചൽ തോമസ്

കഴിഞ്ഞ ദിവസമായിരുന്നു ബി​ഗ് ബോസ് സീസൺ മൂന്നിലെ മൂന്നാമത്തെ എലിമിനേഷൻ. എയ്ഞ്ചൽ തോമസാണ് ഇന്നലെ എലിമിനേഷനിൽ പുറത്തായിരിക്കുന്നത്. ഇപ്പോഴിതാ ആരാകും ഫൈനലിൽ എത്തുകയെന്ന് പറയുകയാണ് എയ്ഞ്ചൽ.

“റംസാൻ, ഫൈനലിൽ​ എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരാൾ റംസാനാണ്. മിക്കവാറും ഇങ്ങനെ പോയാൽ സജ്ന- ഫിറോസും ഫൈനലിലുണ്ടാവും, എല്ലാവരെയും വെറുപ്പിച്ച് വെറുപ്പിച്ച്… പിന്നെ മണിക്കുട്ടൻ ചേട്ടൻ, അനൂപ് ചേട്ടൻ എന്നിവരുമുണ്ടാവും. മറ്റാരും ഫൈനലിൽ ലിസ്റ്റിൽ എത്തുമെന്ന് തോന്നുന്നില്ല,” എയ്ഞ്ചൽ പറയുന്നു.

വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിലേക്ക് എയ്ഞ്ചൽ എത്തിയത്.

പതിനെഴാമത്തെ മത്സരാർഥിയായിട്ടാണ് ഏയ്ഞ്ചൽ തോമസ് ബിഗ് ബോസിലേക്ക് എത്തിയത് . മോഡലും ആങ്കറുമൊക്കെയായ ഏയ്ഞ്ചൽ തോമസ് ഒരു അദ്ധ്യാപിക കൂടിയാണ്. പേഴ്സണാലിറ്റി ഡെവലപ്പ്മെന്റിൽ അധ്യാപനം നടത്തുകയായിരുന്നു . സംസാര പ്രിയയായ ഏഞ്ചൽ ആലപ്പുഴക്കാരിയാണ്.

ചെറിയ സമയം കൊണ്ട് തന്നെ ബിഗ്ബോസ് ഹൗസിലെ അംഗങ്ങളുമായി സൗഹൃദത്തിലാകാൻ എയ്ഞ്ചലിന് കഴിഞ്ഞിരുന്നു. മണിക്കുട്ടനെ ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞാണ് എയ്ഞ്ചല്‍ കടന്നു വന്നത്. പിന്നീട് അഡോണിയുമായുള്ള എയ്ഞ്ചലിന്റെ സൗഹൃദം ബിഗ് ബോസ് വീടിന് അകത്തും പുറത്തുമെല്ലാം ചര്‍ച്ചയായിരുന്നു. ഇരുവരും പ്രണയ നാടകം കളിക്കുകയാണെന്ന് ചില പ്രേക്ഷകര്‍ വിമര്‍ശിക്കുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top