Connect with us

മകളുടെ അസുഖം ഞങ്ങൾക്ക് വേദനാജനകമാണ്, നടക്കാൻ വയ്യാത്തതിനാൽ അവളെ സ്‌കൂളിൽ കൊണ്ടുപോകാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല… അവളെ വീട്ടിൽ വെച്ച് തന്നെയാണ് പഠിപ്പിക്കുന്നത്! സുകൂണിന് താൻ 24 മണിക്കൂറും അമ്മയും നഴ്സുമാണ്; സിദ്ദിഖിന്റെ ഭാര്യ സജിത പറഞ്ഞത്

general

മകളുടെ അസുഖം ഞങ്ങൾക്ക് വേദനാജനകമാണ്, നടക്കാൻ വയ്യാത്തതിനാൽ അവളെ സ്‌കൂളിൽ കൊണ്ടുപോകാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല… അവളെ വീട്ടിൽ വെച്ച് തന്നെയാണ് പഠിപ്പിക്കുന്നത്! സുകൂണിന് താൻ 24 മണിക്കൂറും അമ്മയും നഴ്സുമാണ്; സിദ്ദിഖിന്റെ ഭാര്യ സജിത പറഞ്ഞത്

മകളുടെ അസുഖം ഞങ്ങൾക്ക് വേദനാജനകമാണ്, നടക്കാൻ വയ്യാത്തതിനാൽ അവളെ സ്‌കൂളിൽ കൊണ്ടുപോകാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല… അവളെ വീട്ടിൽ വെച്ച് തന്നെയാണ് പഠിപ്പിക്കുന്നത്! സുകൂണിന് താൻ 24 മണിക്കൂറും അമ്മയും നഴ്സുമാണ്; സിദ്ദിഖിന്റെ ഭാര്യ സജിത പറഞ്ഞത്

ഒരുപിടി നല്ല കഥാപാത്രങ്ങളും സിനിമകളും സമ്മാനിച്ച ഹിറ്റ് മേക്കർ സിദീഖ്ണിന്റെ വിയോഗം മലയാള സിനിമയെ സംബന്ധിച്ച് തീരാ നഷ്ടമാണ്. സിദ്ദിഖ് വിട്ട് പോയെന്ന് ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. ജീവിതത്തിലേക്ക് തിരികെ വരാനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നതിനിടയിലാണ് വിയോഗവാര്‍ത്ത എത്തിയത്. ന്യൂമോണിയയും കരൾ രോഗവും ബാധിച്ച് ചികിത്സയിലായിരുന്ന സിദ്ദീഖിന് ശനിയാഴ്ച ഹൃദയാഘാതം കൂടി അനുഭവപ്പെട്ടതോടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അന്ത്യം.

അവസാന നിമിഷം വരെ സിദ്ധിഖിനൊപ്പം ഭാര്യ സജിതയും ഉണ്ടായിരുന്നു. അടുത്ത് നിന്ന് മാറാതെ ഇരുന്നു. അവസാനത്തെ ശ്വാസം എടുക്കുന്ന സമയം സജിതയുടെ കൈ സിദ്ധിഖിന്റെ കൈക്കുള്ളിൽ തന്നെയുണ്ടായിരുന്നു. മുറുകെപ്പിടിച്ചിരുന്നു. അവസാന ശ്വാസം പോകുന്നതിന് മുൻപ് ചെറിയ വിറയൽ ഉണ്ടായിരുന്നു. പിന്നെ പതിയെ പതിയെ വയറും ശ്വാസവും താഴ്ന്ന് താഴ്ന്ന് പോകുന്നതായി ചുറ്റുമുള്ളവർ കണ്ടുനിന്നു. സജിതയ്ക്ക് കണ്ടുനിൽക്കാനായില്ലെങ്കിലും അവസാന യാത്രയിലും താൻ കൂടെയുണ്ടന്നും ഒപ്പം നിൽക്കുമെന്നും തെളിയിച്ചിരിക്കുകയാണ് ആ കൈ പിടിയിൽ ഒതുക്കിയ സ്നേഹം. അങ്ങനെയാണ് സജിത സിദ്ധിഖിനെ യാത്രയാക്കിയത്

സജിത 2012 ൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്

അഞ്ചുവയസ്സുള്ളപ്പോൾ വിവാഹം ഉറപ്പിച്ചെന്നാണ് സജിത പറയുന്നത്. അഞ്ച് വയസ്സായിരുന്നു എനിയ്ക്ക്. കൊച്ചി പുല്ലേപ്പടിയിലെ ദാറുൽ ഉലൂം ഹയർസെക്കൻഡറി സ്‌കൂളിലെ ആദ്യ ദിനമായിരുന്നു അത്. കൊണ്ടുപോകാൻ മുതിർന്ന കസിനെ ഏർപ്പാടാക്കി. അവൻ അവളെ തന്റെ ഹെർക്കുലീസ് സൈക്കിളിന്റെ മുൻപിൽ ഇരുത്തി, പുസ്തകസഞ്ചി പുറകിൽ ഇട്ടു, യാത്ര തുടങ്ങി. “അതാണ് എന്റെ ഭർത്താവ് സിദ്ദിഖിനെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഓർമ്മയെന്ന് പറഞ്ഞ് തുടങ്ങുകയാണ് സജിത. അക്കാലത്ത് അമ്മൂമ്മ പറഞ്ഞു, ആ രണ്ട് കുട്ടികളും വലുതാകുമ്പോൾ വിവാഹം കഴിപ്പിക്കണമെന്ന്. കസിൻസ് തമ്മിൽ വിവാഹം കഴിക്കുന്ന ഈ ആചാരം മുസ്ലീം സമുദായത്തിൽ വ്യാപകമാണ് സജിത പറയുന്നു.

എപ്പോഴോ സജിതയേക്കാൾ ഒമ്പത് വയസ്സ് മൂത്ത സിദ്ദിഖിന് ദാറുൽ ഉലൂം സ്‌കൂളിൽ ക്ലാർക്കായി ജോലി ലഭിച്ചു. ഞങ്ങൾ തമ്മിൽ പലപ്പോഴും കാണുമായിരുന്നു, ഒടുവിൽ, 1984 മെയ് 6-ന് ദാറൂൽ ഉലൂം ഓഡിറ്റോറിയത്തിൽ വെച്ച് വിവാഹിതരായി. നാല് മാസത്തിനുള്ളിൽ സിദ്ദിഖ് ജോലി രാജിവച്ച് സംവിധായകൻ ഫാസിലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി ജോലിക്ക് പോയി

അന്ന് എനിക്ക് പതിനാറ് വയസ്സായിരുന്നു, അദ്ദേഹം ചെയ്തത് എത്ര അപകടകരമായ കാര്യമാണെന്ന് അറിയില്ലായിരുന്നു, ചലച്ചിത്രരംഗത്തെ അനിശ്ചിതത്വം നിറഞ്ഞ ജീവിതത്തിനു വേണ്ടി എന്റെ ഭർത്താവ് നല്ലൊരു ജോലി ഉപേക്ഷിച്ചുവെന്ന് പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്. അദ്ദേഹത്തിന് സ്ഥിരവരുമാനം ലഭിക്കാൻ വർഷങ്ങളെടുക്കും എന്നും എനിക്ക് മനസ്സിലായി. സിദ്ദിഖ് പഴയതുപോലെ ലഭ്യമല്ലാതായി എന്നതാണ് പെട്ടെന്ന് അസ്വസ്ഥയാക്കിയത്. ഫോൺ കോളുകളോ കത്തുകളോ ഇല്ലായിരുന്നു. മൂന്ന് മാസത്തിന് ശേഷം സിദ്ദിഖ് പെട്ടെന്ന് തിരിച്ചെത്തിയപ്പോൾ താൻ ഗർഭിണിയാണെന്ന് സജിത പറഞ്ഞു.
ആദ്യം എനിക്ക് ഈ വാർത്ത അദ്ദേഹത്തിന് നേരത്തെ കൈമാറാൻ ഒരു മാർഗവുമില്ലായിരുന്നു- സജിത പറയുന്നു.

പ്രസവത്തിനായി സിറ്റി ഹോസ്പിറ്റലിലേക്ക് സജിതയെ കൊണ്ടുപോയപ്പോൾ സിദ്ദിഖ് സിനിമ കാണാൻ സുഹൃത്തുക്കളോടൊപ്പം പോയ സമയം ആയിരുന്നു. സിനിമയാണ് അദ്ദേഹത്തിന്റെ പാഷൻ. എന്നാൽ സിദ്ദിഖിന് നല്ല മനസ്സുണ്ട്. അദ്ദേഹത്തോട് ആർക്കെങ്കിലും ദേഷ്യം തോന്നിയെന്ന് മനസ്സിലായാൽ, അദ്ദേഹം അവരോട് സംസാരിക്കും. അദ്ദേഹം മനസ്സിൽ ഒരു നീരസവും സൂക്ഷിക്കുന്നില്ല- സജിത പറഞ്ഞു.

ആദ്യ വർഷങ്ങളിൽ, സജിത ശാന്തമായി പെരുമാറാൻ പാടുപെട്ട ഒരുപാട് നിമിഷങ്ങളുണ്ടായിരുന്നു. “ഞാൻ അദ്ദേഹത്തോട് സംസാരിക്കും, അദ്ദേഹം എന്നെ നോക്കി പുഞ്ചിരിക്കും എന്നല്ലാതെ ഒന്നും പറയില്ല, . മിക്കപ്പോഴും അദ്ദേഹം മറ്റൊരു ലോകത്താണ്. ക്രിയേറ്റിവ് ആയ എല്ലാ ആളുകളുടെയും കാര്യം അങ്ങനെയാണ്.

തുടക്കത്തിൽ ദേഷ്യം വരുമായിരുന്നെങ്കിലും ഇപ്പോഴത് ശീലമായി. പക്ഷെ ഇപ്പോൾ ഞാൻ മിണ്ടാതിരിക്കുന്നു എന്നല്ല ഇതിനർത്ഥം. ഇപ്പോഴും ഞാൻ അദ്ദേഹത്തോട് സംസാരിച്ചുകൊണ്ടേയിരിക്കുന്നു, അദ്ദേഹത്തിന് ഇപ്പോഴും ഒരു പുഞ്ചിരിയുണ്ട്. ഒന്നും മാറിയിട്ടില്ല. “ഞങ്ങളുടെ മകളുടെ അസുഖം ഞങ്ങൾക്ക് വേദനാജനകമായ ഒന്നാണ്. നടക്കാൻ വയ്യാത്തതിനാൽ അവളെ സ്‌കൂളിൽ കൊണ്ടുപോകാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അവളെ വീട്ടിൽ വെച്ച് തന്നെയാണ് പഠിപ്പിക്കുന്നത്” സത്യത്തിൽ സുകൂണിന് താൻ 24 മണിക്കൂറും അമ്മയും നഴ്സുമാണ്. “അതിനാൽ, ഞങ്ങൾ അധികം പുറത്തിറങ്ങാറില്ല, . എന്നാൽ അപൂർവ സന്ദർഭങ്ങളിൽ, ഞങ്ങളുടെ കുടുംബം മുഴുവൻ സിനിമ കാണാൻ പോകാറുണ്ടെന്ന്ന് സജിത പറഞ്ഞു

സിദ്ദിഖ് സജിത ദമ്പതികൾക്ക് സുമയ്യ, സാറ, സുകൂൺ എന്നിങ്ങനെ മൂന്ന് പെൺമക്കളുണ്ട്. സുകൂൺ സെറിബ്രൽ പാൾസിയുമായി ജനിച്ചു.

അതേസമയം, വിവാഹിതരാകാൻ പോകുന്ന യുവാക്കൾക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളതെന്ന് ചോദിച്ചപ്പോൾ “നിങ്ങൾ പരസ്പരം പൊരുത്തപ്പെടാൻ പഠിക്കണം. ആരും പൂർണ്ണരല്ല. എല്ലാവർക്കും കുറവുകളുണ്ട്. എന്നാൽ നിങ്ങൾ പരസ്പരം ക്ഷമിക്കണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭാര്യാഭർത്താക്കന്മാർക്ക് പരസ്പര വിശ്വാസം ഉണ്ടായിരിക്കണം എന്നതാണ്. സജിത പറഞ്ഞത് .
സിദ്ദിഖിന്റെ മരണത്തോടെ തീർത്തും ഒറ്റപെട്ടുപോവുകയാണ് സജിതയും മൂന്ന് മക്കളും

Continue Reading
You may also like...

More in general

Trending

Recent

To Top