general
‘ലോക്ക് ആയി ഗയ്‌സ്’; ശ്രേയസ് മോഹന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി റീ ഷെയര്‍ ചെയ്ത് ഭാഗ്യ സുരേഷ്
‘ലോക്ക് ആയി ഗയ്‌സ്’; ശ്രേയസ് മോഹന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി റീ ഷെയര്‍ ചെയ്ത് ഭാഗ്യ സുരേഷ്
കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹനിശ്ചയം നടന്നത്. ശ്രേയസ് മോഹന്‍ ആണ് വരന്‍. വിവാഹം ജനുവരി 17ന് ഗുരുവായൂരില്‍ വച്ച് നടക്കും. റിസപ്ഷന്‍ ജനുവരി 20നും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍വച്ചാകും വിവാഹ റിസപ്ഷന്‍ നടക്കുക.
സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്.
ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹനിശ്ചം കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് ഭാഗ്യയും രംഗത്തെത്തി. പ്രതിശ്രുത വരന്‍ ശ്രേയസ് മോഹന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി റീ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ഭാഗ്യ ഈ സന്തോഷം പങ്കുവച്ചത്.
‘ലോക്ക് ആയി ഗയ്‌സ്’ എന്നായിരുന്നു ഭാഗ്യയുമൊത്തുള്ള ചിത്രം പങ്കുവച്ച് ശ്രേയസ് കുറിച്ചത്.
മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്.
ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍നിന്നുമാണ് ഭാഗ്യ ബിരുദം പൂര്‍ത്തിയാക്കിയത്. യുബിസി സൗഡെര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലായിരുന്നു പഠനം. സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍, മാധവ്, ഭാവ്‌നി പരേതയായ ലക്ഷ്മി എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കള്‍.