Connect with us

പൃഥ്വിക്ക് ഹെയര്‍ ലൈന്‍ ഫ്രാക്ചറാണ്… നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ കൊണ്ട് സര്‍ജറിയെല്ലാം നല്ല രീതിയില്‍ നടന്നു; പൂര്‍ണിമ

Malayalam

പൃഥ്വിക്ക് ഹെയര്‍ ലൈന്‍ ഫ്രാക്ചറാണ്… നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ കൊണ്ട് സര്‍ജറിയെല്ലാം നല്ല രീതിയില്‍ നടന്നു; പൂര്‍ണിമ

പൃഥ്വിക്ക് ഹെയര്‍ ലൈന്‍ ഫ്രാക്ചറാണ്… നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ കൊണ്ട് സര്‍ജറിയെല്ലാം നല്ല രീതിയില്‍ നടന്നു; പൂര്‍ണിമ

സിനിമാ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിനെ പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഏതാനും മാസത്തെ വിശ്രമവും ഫിസിയോതെറപ്പിയും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിശ്രമത്തിലാണ് താരം

നടന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരത്തിന്റെ സഹോദരന്റെ ഭാര്യയും നടിയുമായ പൂര്‍ണിമ. ഒരു ഉദ്ഘാടന വേദിയിലെത്തിയ പൂര്‍ണിമയോട് പൃഥ്വിരാജിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ചോദിച്ചപ്പോഴാണ് നടി പ്രതികരിച്ചത്.

”പൃഥ്വിക്ക് ഹെയര്‍ ലൈന്‍ ഫ്രാക്ചറാണ്. ഇപ്പോള്‍ വിശ്രമത്തിലാണ്. അറിയാലോ ഫിസിയോ തെറാപ്പിയൊക്കെ ചെയ്ത് ശരിയാകാന്‍ കുറച്ച് സമയമെടുക്കും. ഷൂട്ടിംഗിന്റെ സമയത്തുണ്ടായ അപകടമാണ്. ഇപ്പോള്‍ ചികിത്സയിലാണ് വേറെ പേടിക്കാനൊന്നുമില്ല. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ കൊണ്ട് സര്‍ജറിയെല്ലാം നല്ല രീതിയില്‍ നടന്നു” എന്നാണ് പൂര്‍ണിമ പറഞ്ഞത്.

കീഹോള്‍ സര്‍ജറി കഴിഞ്ഞതിന് പിന്നാലെ രണ്ട് മാസത്തോളം വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. തന്റെ ആരോഗ്യസ്ഥിതി വിശദീകരിച്ചുകൊണ്ട് ആശുപത്രിയില്‍ നിന്നും പൃഥ്വിരാജും കുറിപ്പ് പങ്കുവച്ചിരുന്നു

വിലയത്ത് ബുദ്ധയുടെ ഒരു ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെ ഒരു അപകടം സംഭവിച്ചു. ഭാഗ്യവശാല്‍ ഞാന്‍ വിദഗ്ധരുടെ കൈകളിലാണ്, ഒരു കീ ഹോള്‍ സര്‍ജറി നടത്തി, ഇപ്പോള്‍ ഞാന്‍ വീണ്ടെടുക്കുകയാണ്. കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയുമാണ് മുന്നിലുള്ളത്. പൂര്‍ണ്ണമായി സുഖം പ്രാപിക്കാനും എത്രയും വേഗം ജോലിയിലേക്ക് തിരികെ വരാനും ഈ വേദനയില്‍ നിന്ന് പോരാടുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഉത്കണ്ഠയും സ്‌നേഹവും പ്രകടിപ്പിച്ച എല്ലാവര്‍ക്കും നന്ദി” എന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്.

More in Malayalam

Trending