Connect with us

നേവി ബ്ലു നിറത്തിലുള്ള ഉടുപ്പം പിങ്ക് കളർ കണ്ണടയും ധരിച്ച് ക്യൂട്ടായി മറിയം; ചടങ്ങി താരമായി താരപുത്രി

Malayalam

നേവി ബ്ലു നിറത്തിലുള്ള ഉടുപ്പം പിങ്ക് കളർ കണ്ണടയും ധരിച്ച് ക്യൂട്ടായി മറിയം; ചടങ്ങി താരമായി താരപുത്രി

നേവി ബ്ലു നിറത്തിലുള്ള ഉടുപ്പം പിങ്ക് കളർ കണ്ണടയും ധരിച്ച് ക്യൂട്ടായി മറിയം; ചടങ്ങി താരമായി താരപുത്രി

മമ്മൂട്ടിയും പേരകുട്ടിയും ദുൽഖറിന്റെ മകളുമായ മറിയം അമീറ സൽ‌മാനുംആരാധകർ ഏറെയാണ്. മറിയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ വൈറലായി മാറാറുണ്ട്. വളരെ വിരളമായി മാത്രമാണ് ദുൽഖർ കുടുംബ സമേതം കാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറുള്ളു. ഒട്ടുമിക്ക പരിപാടികൾക്കും ദുൽഖർ വരുമ്പോൾ ഭാര്യ അമാൽ മാത്രമെ ഒപ്പമുണ്ടാകാറുള്ളു.

. ഇപ്പോഴിത ഒരു വിവാഹത്തിൽ പങ്കെടുക്കാൻ സകുടുംബം മമ്മൂട്ടി എത്തിയതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

മൂത്തമകൾ സുറുമിയും ഭർത്താവും മക്കളും ദുൽഖറിനും അമാലിനും മകൾ മറിയത്തുനൊപ്പമുണ്ടായിരുന്നു. കുടുംബം ഒന്നാകെ വധൂവരന്മാർക്കൊപ്പം നിന്ന് ഫോട്ടോ പകർത്തുന്നതിന്റെ ദൃശ്യങ്ങളും വൈറലാണ്. മെ​ഗാസ്റ്റാറിന്റെ ഫാമിലി വളരെ നാളുകൾക്ക് ശേഷം കാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ താരമായത് ദുൽഖറിന്റെ മകൾ മറിയമാണ്.

എല്ലാവരും ശ്ര​ദ്ധിച്ചതും ദുൽഖറിന്റെ രാജകുമാരിയെയാണ്. നേവി ബ്ലു നിറത്തിലുള്ള ഉടുപ്പം പിങ്ക് കളർ കണ്ണടയും ധരിച്ച് ക്യൂട്ടായാണ് മറിയം എത്തിയത്. കൊച്ചുമകളുടെ വസ്ത്രത്തോട് ചേരുന്നത് പോലെ നേവി ബ്ലു ഷർട്ടും പാന്റുമായിരുന്നു മമ്മൂട്ടിയുടെ വേഷം. ആറ് വയസുകാരി മറിയത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. വലുതാകുന്തോറും മറിയത്തിന് ദുൽഖറിന്റെ ഛായ വരുന്നുവെന്ന് ചിലർ കുറിച്ചപ്പോൾ മറിയത്തെ കാണാൻ മമ്മൂക്കയെപ്പോലെയാണെന്നാണ് മറ്റ് ചില ആരാധകർ കുറിച്ചത്.

2017ലാണ് ദുൽഖറിനും അമാലിനും മകൾ മറിയം പിറന്നത്. മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ട കൊച്ചുമകളാണ് മറിയം.

മകന് പിറന്നാൾ ആശംസകൾ നേർന്ന് പോസ്റ്റിട്ടില്ലെങ്കിലും കൊച്ചുമകളുടെ പിറന്നാൾ മമ്മൂട്ടി മറക്കാറില്ല.

More in Malayalam

Trending

Recent

To Top