Connect with us

ശ്രീനാഥ് ഭാസി വിളിച്ച തെറികള്‍ തനിക്കൊരിക്കലും ഒരു പബ്ലിക്ക് പ്ലാറ്റ്‌ഫോമിലോ ഒരു വ്യക്തിയോടോ എത്ര വലിയ വ്യക്തി വൈരഗ്യമുള്ള ആളോടോ പോലും ഒരിക്കലും പറയാന്‍ പറ്റുന്നതല്ല; പ്രതികരണവുമായി മാധ്യമപ്രവര്‍ത്തക

Malayalam

ശ്രീനാഥ് ഭാസി വിളിച്ച തെറികള്‍ തനിക്കൊരിക്കലും ഒരു പബ്ലിക്ക് പ്ലാറ്റ്‌ഫോമിലോ ഒരു വ്യക്തിയോടോ എത്ര വലിയ വ്യക്തി വൈരഗ്യമുള്ള ആളോടോ പോലും ഒരിക്കലും പറയാന്‍ പറ്റുന്നതല്ല; പ്രതികരണവുമായി മാധ്യമപ്രവര്‍ത്തക

ശ്രീനാഥ് ഭാസി വിളിച്ച തെറികള്‍ തനിക്കൊരിക്കലും ഒരു പബ്ലിക്ക് പ്ലാറ്റ്‌ഫോമിലോ ഒരു വ്യക്തിയോടോ എത്ര വലിയ വ്യക്തി വൈരഗ്യമുള്ള ആളോടോ പോലും ഒരിക്കലും പറയാന്‍ പറ്റുന്നതല്ല; പ്രതികരണവുമായി മാധ്യമപ്രവര്‍ത്തക

യുവ നടന്‍ ശ്രീനാഥ് ഭാസി പരസ്യമായി അപമാനിച്ചെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തക രംഗത്തെത്തിയിരുന്നു. ശ്രീനാഥ് ഭാസി വിളിച്ച തെറികള്‍ തനിക്കൊരിക്കലും ഒരു പബ്ലിക്ക് പ്ലാറ്റ്‌ഫോമിലോ ഒരു വ്യക്തിയോടോ എത്ര വലിയ വ്യക്തി വൈരഗ്യമുള്ള ആളോടോ പോലും ഒരിക്കലും പറയാന്‍ പറ്റുന്നതല്ല എന്നും ഒരു പ്രകോപനവും കൂടതെയാണ് അസഭ്യം പറഞ്ഞത് എന്നും മാധ്യമപ്രവര്‍ത്തക പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.

പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയുടെ വാക്കുകള്‍;

ഒരു സിനിമയുടെ പ്രമോഷന് വേണ്ടി ഇന്റര്‍വ്യൂ എടുക്കുക എന്നുള്ളതാണ് നമ്മുടെ !ജോലി. അന്നത്തെ ദിവസം ശ്രീനാഥ് ഭാസിയുടെ അഭിമുഖത്തിന് വേണ്ടി ഞങ്ങള്‍ എറണാകുളം ക്രൗണ്‍ പ്ലാസയിലെത്തി. ആങ്കര്‍മാരായി ഞങ്ങള്‍ രണ്ട് പേരായുരുന്നു ഉണ്ടായിരുന്നത്. ഒന്നരയ്ക്ക് പറഞ്ഞ പരിപാടിക്ക്, നാല് മണിക്ക് ശേഷമാണ് ശ്രീനാഥ് ഭാസി എത്തിയത്. വന്നപ്പോള്‍ തന്നെ ഞാന്‍ മുമ്പ് ചെയ്തിട്ടുള്ള അഭിമുഖങ്ങളെ കുറിച്ച് സംസാരിക്കുകയും ചിരിച്ച് വര്‍ത്തമാനം പറഞ്ഞ് അഭിമുഖം തുടങ്ങി. പരിപാടി തുടങ്ങി അഞ്ച് മിനിട്ട് വളരെ ജോളിയായി സംസാരിച്ചതിന് ശേഷം നിങ്ങള്‍ എന്ത് ചോദ്യങ്ങളാണ് ചോദിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് പെട്ടന്ന് ആള് മാറുകയായിരുന്നു.

ഞങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാത്തത് കൊണ്ട് വീണ്ടും പറഞ്ഞു, ഇത് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് , അപ്പോള്‍ സിനിമയുടെ പേര് എപ്പോഴും ഉപയോഗിക്കുന്നതാണ് എന്ന് പറഞ്ഞു. അപ്പോള്‍, ‘ഈ ചട്ടമ്പി ചട്ടമ്പി എന്നുള്ള പ്രയോഗം ഒന്ന് നിര്‍ത്താമോ ഞാന്‍ വളരെ അസ്വസ്തനാകുന്നു’ എന്ന് ശ്രീനാഥ് ഭാസി പറഞ്ഞു.

സിനിമയുടെ പ്രൊമോഷനു വരുമ്പോള്‍ ഒരു പ്രത്യേകതയുണ്ട്. സിനിമ പ്രൊമോഷനു വിളിക്കുന്നത് ആ സിനിമയുമായി ബന്ധപ്പെട്ട ആളുകളായതുകൊണ്ടും പ്രൊഡക്ഷന്‍ സൈഡിലുള്ളവരായതു കൊണ്ടും സിനിമയെ പ്രൊമോട്ട് ചെയ്യാന്‍ ഈ പേര് പല തവണ ഉപയോഗിക്കാന്‍ അവര്‍ നമ്മളോട് പറയുന്നുണ്ടാവും.’ശ്രീനാഥ് ഭാസിയുടെ അറിയാവുന്ന അടുത്ത സുഹൃത്തുക്കള്‍ ഉണ്ടാകുമല്ലോ, അവരുടെ പേര് പറഞ്ഞാല്‍ ചട്ടമ്പി ആങ്കിളില്‍ ഒന്ന് കാറ്റഗറൈസ് ചെയ്ത് തരാമോ’ എന്നാണ് ചോദിച്ചത്. അപ്പോള്‍ തന്നെ പെട്ടന്ന്, ‘ നിങ്ങളുടെയൊക്കെ ചോദ്യം കേട്ടാലറിയാം നിങ്ങളൊക്കെ എത്ര ഹോളോ ആണ്, എത്ര പ്ലാസിറ്റ്ക് ആണ് നിങ്ങളൊക്കെ, എനിക്ക് ഈ ഇന്റര്‍വ്യൂ ചെയ്യേണ്ട, നിങ്ങള്‍ ക്യാമറ ദയവ് ചെയ്ത് ഓഫാക്കൂ’ എന്ന് പറഞ്ഞു. അപ്പോള്‍ ഞന്‍ ചോദിച്ചു,’ശ്രീനാഥ് ഭാസിക്ക് ഏത് തരത്തിലുള്ള ചോദ്യങ്ങള്‍ കേള്‍ക്കാനാണ് ഇഷ്ടം’ എന്ന്.

നിങ്ങള്‍ രണ്ടുപേരും കൂടെ ഇവിടുരുന്ന് ആലേചിക്ക്, ഞാന്‍ പോകുന്നു എന്ന് പറഞ്ഞ് മൈക്ക് ഊരിമാറ്റി. എന്നിട്ട് വളരെ മാന്യമായിട്ട് അയാള്‍, ‘ ചേട്ടാ ഈ ക്യാമറകള്‍ ഒന്ന് ഓഫ് ചെയ്യൂ, എന്നെ ബഹുമാനിക്ക് ചേട്ടാ’ എന്ന് പറഞ്ഞു. മൂന്ന് ക്യാമറകളുണ്ടായിരുന്നു, ഒരു വൈഡ് ക്യാമറ, രണ്ട് ക്ലോസ് ക്യാമറ. ഇത് ഓഫാക്കി എന്നുറപ്പു വരുത്തിയതിന് ശേഷം, എന്തിനാണ് അത്രയും തെറി വിളിച്ചത് എന്ന് അറിയില്ല.

ചോദ്യങ്ങള്‍ ഇഷ്ടപ്പെടാത്തത് കൊണ്ടാണോ, ചോദ്യങ്ങള്‍ ചോദിച്ച ആറ്റിറ്റിയൂഡ് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ എന്നറിയില്ല. പെട്ടന്ന് ആള് മാറുന്നു, ഏതു തരത്തിലും പ്രതികരിക്കാമെന്നാകുന്നു. രണ്ട് മിനിറ്റോളം നിന്ന് പുള്ളിക്കറിയാവുന്ന തെറി മുഴുവന്‍ അവിടെ നിന്ന് വിളിച്ചു. എന്തുകൊണ്ട് ഇത് കേട്ട് മിണ്ടാതിരുന്നു എന്ന് ചോദിച്ചാല്‍, ഈ ഒരു ഷോക്കില്‍ എന്താണ് സംഭവിക്കുന്നത് എന്ന് പോലും ഞങ്ങള്‍ രണ്ട് പെണ്‍കുട്ടികള്‍ക്കും മനസിലായില്ല.

വിളിച്ച തെറികള്‍ എനിക്കൊരിക്കലും ഒരു പബ്ലിക്ക് പ്ലാറ്റ്‌ഫോമിലോ ഒരു വ്യക്തിയോടോ ഇനി എത്ര വലിയ വ്യക്തി വൈരഗ്യമുള്ള ആളോടോ ഒരിക്കലും പറയാന്‍ പറ്റില്ല. അത്തരം വാക്കുകളായിരുന്നു. ഇത്രയും പറഞ്ഞ് ആ മുറിയില്‍ നിന്ന് ഇറങ്ങി പോയപ്പോള്‍, ഞങ്ങളുടെ പ്രൊഡ്യൂസര്‍, ‘ചേട്ടാ, ഇത് ഒരു ഫണ്‍ ഇന്റര്‍വ്യൂ ആയിരുന്നു, ആ ഒരു രീതിയില്‍ എടുക്കണം’ എന്ന പറഞ്ഞപ്പോള്‍ അയാളുടെ അച്ഛനെ അധിക്ഷേപിക്കുന്ന തെറി വിളിക്കുന്നു.

ഇതെല്ലാം കേട്ടുകൊണ്ട് ഞങ്ങള്‍ അകത്ത് ഇരിക്കുകയാണ്. ഇത് സിനിമയുടെ പി ആര്‍ ഒയും കേട്ടു. രണ്ട് പി ആര്‍ ഒമാരും വന്ന് സംഭവിച്ച വീഡിയോ ഒക്കെ കണുന്നു. കഥ മാറിമറിയുന്നത്, ഞങ്ങള്‍ ശ്രീനാഥ് ഭാസിയുടെ ഇന്റര്‍വ്യൂ എടുക്കുന്നില്ല എന്ന് തീരുമാനിച്ചിടത്താണ്. അപ്പോള്‍ യാതൊരു കാരണവുമില്ലാതെ ഇത്രമാത്രം നമ്മളെ ചീത്ത വിളിച്ച ഒരാള്‍ മിനിമം ഒരു ക്ഷമ പറയാനുള്ള മര്യാദയുണ്ട് അയാള്‍ക്ക്. അതയാള്‍ ചെയ്യാന്‍ ബാധ്യസ്ഥനാണ്. അതുകൊണ്ട് അത് അയാള്‍ ചെയ്‌തേ പറ്റൂ എന്ന നിര്‍ബന്ധത്തിന്റെ പുറത്ത് ഇക്കാര്യം പി ആര്‍ ഒയോട് പറഞ്ഞപ്പോള്‍, പി ആര്‍ ഒ പറഞ്ഞത്, ‘ഇപ്പോള്‍ ശ്രീനാഥ് ഭാസി ബാക്കിയുള്ള ഇന്റര്‍വ്യൂവിന് കയറുകയാണ്. എല്ലാം കഴിയട്ടെ, നിങ്ങള്‍ക്ക് നിര്‍ബന്ധമാണ് എന്നുണ്ടങ്കില്‍, അവിടെ നില്‍ക്കൂ, വൈകുന്നേരം എല്ലാ പരിപാടികളും കഴി!ഞ്ഞ് നമുക്ക് ആലോചിക്കാം’ എന്ന് പറഞ്ഞു.

അയാള്‍ ചെയ്ത ഒരു തെറ്റിന് നമ്മള്‍ ഇരകളായിട്ട് ആവസാനം അയാളുടെ സൗകര്യത്തിനനുസരിച്ച് നോക്കി നില്‍ക്കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല, അയാള്‍ വന്ന് സോറി പറയണം എന്ന് പറ!ഞ്ഞു. വീണ്ടും നമ്മളെ വിളിച്ചു. ഒരു വിഷയം ഉണ്ടാകാതിരിക്കാന്‍ വേണ്ടി അയാള്‍ ഞങ്ങളെ വിളിച്ച് ഇരിക്കാന്‍ പറഞ്ഞ്. ഇത്രയും ഷോക്കായി നില്‍ക്കുന്ന ഞങ്ങളോട് അയാള്‍ പറഞ്ഞു, ഞാനും മനുഷ്യനല്ലെ, എന്നൊക്കെ പറഞ്ഞ് അയാള്‍ ചെയ്തത് എന്തോ മഹത്തരമായ കാര്യമാണ് എന്ന രീതിയല്‍ കളിയാക്കുന്നത് പോലെ സംസാരിച്ചു. ‘നിങ്ങളുടെ ആദിഥേയത്വം സ്വീകരിക്കാനല്ല വന്നത്, ശ്രീനാഥ് ഭാസി ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടോ എന്ന് ശബ്ദമുയര്‍ത്തിയാണ് ചോദിച്ചത്. നിങ്ങള്‍ക്ക് ഇന്റര്‍വ്യൂ ഇഷ്ടമായില്ല എന്നുണ്ടെങ്കില്‍ ഇറങ്ങി പോകാനുള്ള അധികാരം ഉണ്ട്, വേണ്ട എന്ന് പറയാനുള്ള അധികാരം ഉണ്ട്, പക്ഷെ തെറി വിളിക്കാനുള്ള അധികാരം ഇല്ല എന്ന് പറ!ഞ്ഞു. അപ്പോഴേക്കും ആളുകള്‍ ഒക്കെ വന്നു. ഇത് കണ്ടുകൊണ്ട് പിആര്‍ഒമാര്‍ ഞാന്‍ ഇവിടെക്കിടന്ന് ബഹളം ഉണ്ടാക്കരുതെന്ന് പറഞ്ഞ് അവരുടേതായ ബഹളം.

ഞാന്‍ പറഞ്ഞു, ചേട്ടന്റെ ഭാര്യയോടായിരുന്നു ഇത്രമാത്രം തെറി വിളിച്ചിരന്നത് എങ്കില്‍ ചേട്ടനിത് പറയാനുള്ള നാക്ക് പൊങ്ങില്ലായിരുന്നു. അതൊന്നും കേള്‍ക്കാത്ത ഒരാളെന്ന നിലയില്‍ ഇവിടിരുന്ന് എന്തും പറയാം, എന്ന് !ഞാന്‍ പറഞ്ഞു. അപ്പോഴേക്കും ഈ ബഹളം നടക്കുന്നതിന്റെ ഇടയില്‍ ശ്രീനാഥ് ഭാസി ഇറങ്ങി പോയി. വീ!ഡിയോ എല്ലാം ഞങ്ങളുടെ കൈയിലുണ്ട് ഞാന്‍ പബ്ലീഷ് ചെയ്യണൊ എന്ന് ചോദിച്ചപ്പോള്‍ താന്‍ ചെയ്യടോ എന്ന് അയാളും പറഞ്ഞു.

ഇത്രയുമൊക്കെ കാര്യങ്ങള്‍ നടന്നിട്ടും ഞാന്‍ പ്രതികരിക്കാതിരുന്നാല്‍ നാളെ എന്നെപോലയുള്ള മറ്റുള്ള ആളുകള്‍ക്കും ഇതേ അവസ്ഥ തന്നെ ഉണ്ടാകും. ആര്‍ക്കും എന്തും ആരോടും പറയാനുള്ള അവസ്ഥ ഉണ്ടാകരുത് എന്ന് ചിന്തിച്ചതുകൊണ്ട് മാത്രമാണ് ഞാന്‍ വനിത കമ്മീഷനും മരട് പൊലീസിനും പരാതി നല്‍കിയതും അതിനേ തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ അവര്‍ നടപടിയെടുക്കാമെന്ന് പറഞ്ഞതും.

അവിടെ ആളുകള്‍ എല്ലാവരും കണ്ടത്, ശ്രീനാഥ് ഭാസി നാടകീയമായി വരൂ ഇരിക്കൂ എന്നൊക്കെ പറയുന്നത് മാത്രമാണ്. കണ്ട് നിന്ന കുറേ ആളുകള്‍, എന്താണ് നടന്നത് എന്ന് മനസിലാകാതിരുന്ന ആളുകള്‍ക്ക് ഞാന്‍ വലിയ കുറ്റക്കാരിയായി, അയാള്‍ സോറി പറയാന്‍ വന്നപ്പോഴേക്കും ഞാന്‍ ഭയങ്കര ബഹളമുണ്ടാക്കിയിട്ടല്ലെ ഇങ്ങനെയൊക്കെ സംഭവിച്ചത് എന്നായി. ഞങ്ങള്‍ ഞങ്ങളുടെ സ്ഥാപനത്തിന്റെ മാന്യതുയുടെ പുറത്താണ് അയാള്‍ പറഞ്ഞതിന് കൈയ്യേറ്റം ചെയ്യാനോ അയാള്‍ ഉപയോഗിച്ച വാക്കുകള്‍ ഉപയോഗിക്കുകയോ ചെയ്യാഞ്ഞത്. അതിന്റെ പേരില്‍ ഞങ്ങളെ മൊതലെടുക്കുകയല്ല ചെയ്യേണ്ടത്.

ഇതെല്ലാം കഴിഞ്ഞ് ഞാന്‍ കേസ് കൊടുക്കും എന്നായപ്പോള്‍ ഈ സിനിമയുടെ സംവിധായകന്‍, നിര്‍മാതാവ്, തിരകഥാകൃത്ത്,ഡിഒപി ഇവരെല്ലാവരും കൂടെ ഞങ്ങളുടെ ഓഫീസില്‍ ബുധനാഴ്ച്ച രാത്രിയില്‍ വന്ന് എന്താണ് സംഭവിച്ചത് എന്ന് കേട്ട് കഴിഞ്ഞ് ശ്രീനാഥ് ഭാസിക്ക് വേണ്ടി തങ്ങള്‍ മാപ്പ് പറയുകയാണ് എന്ന് പറഞ്ഞു. തെറ്റ് ചെയ്ത ആള് വന്ന് മാപ്പ് പറഞ്ഞാല്‍ മതി എന്ന് പറഞ്ഞപ്പോള്‍ ശ്രീനാഥ് ഭാസിയേക്കുറിച്ച് തങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പറഞ്ഞു. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ഇറങ്ങേണ്ട സിനിമയായിരുന്നു. ഇയാള്‍ യു കെയുല്‍ പോയിട്ട് തിരിച്ച് വന്നല്ല. കൈയും കാലും പിടിച്ചാണ് കൊണ്ടുവന്നത്. ഒരു തരത്തില്‍ പ്രൊമോഷന്‍ നടത്തിയാണ് കൊണ്ടുപേകുന്നത് എന്ന് പറഞ്ഞു. സിനിമയുമായി ഒരു വിഷയവുമില്ല, പക്ഷെ അയാള്‍ വന്ന് മാപ്പ് പറയണം, ഇല്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകും എന്ന് !ഞാന്‍ പറഞ്ഞു.

അതിന് ശേഷം ശ്രീനാഥ് ഭാസിയെ വിളിച്ച് കണ്‍വിന്‍സ് ചെയ്യാം എന്ന് പറഞ്ഞതിന് ശേഷം ഒരു കോളും ആരും എടുത്തില്ല, ഇതിന് ശേഷമാണ് വനിത കമ്മീഷനും മരട് പൊലീസിനും പരാതി നല്‍കാന്‍ തീരുമാനിച്ചത്. ശ്രീനാഥ് ഭാസി അമ്മ സംഘടനയില്‍ അഗംമല്ല. അതുകൊണ്ട് തന്നെ അയാള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പരിമിതികളുണ്ട്. പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ പൂര്‍ണ പിന്തുണയും അറിയിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top