Connect with us

ഒരു കഥാപാത്രം ആകുന്നതിന്റെ സ്ട്രസ് വലുതാണ് അപ്പോള്‍ നമ്മള്‍ എടുക്കുന്ന പരിശ്രമത്തിന്, സമയത്തിന് നല്‍കേണ്ട മിനിമം സാലറി എങ്കിലും നല്‍കണം; മറ്റൊരു ഓപ്ഷന്‍ ഉള്ളതുകൊണ്ട് വിലപേശലില്‍ വഴങ്ങലാണ് നിവര്‍ത്തിയെന്ന് നിഖില വിമല്‍

Malayalam

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് നിഖില വിമല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സിനിമ മേഖലയിലെ വേതനത്തെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി.

സിനിമയ്ക്ക് വേണ്ടി എടുക്കുന്ന പരിശ്രമത്തിന് ന്യായമായ വേതനം നല്‍കേണ്ടതുണ്ടെന്നും പലപ്പോഴും അത് ലഭിക്കുന്നില്ലെന്നും നിഖില പറയുന്നു. ചിലപ്പോള്‍ അത് ബജറ്റിന്റെ പരിമിതികള്‍ കൊണ്ടാകാം. പത്ത് വര്‍ഷമായി സിനിമയിലുള്ള ആളാണ് താന്‍. അങ്ങനെ നോക്കുമ്പോള്‍ തനിക്ക് മിനിമം സാലറി ഇത്രയെങ്കിലും ഉണ്ടാകണം. എന്നാല്‍ അത് ഇല്ലെന്നും നടി പറഞ്ഞു. പ്രതിഫലം കുറഞ്ഞതില്‍ ഒരു പരിധി വരെ കൊവിഡും കാരണമാണ്.

കോവിഡിന് ശേഷം വലിയ ബജറ്റ് ഉള്ള സിനിമകളൊക്കെ കുറവാണ്. കോവിഡ് കാരണമാക്കി പറയുന്നുണ്ടെങ്കിലും അതൊരു മറ്റാര്‍ക്കും പ്രതിഫലം കൊടുക്കാതിരിക്കുന്നതില്‍ വ്യത്യാസം കാണിക്കുന്നില്ലെന്നും നടി പറഞ്ഞു. ഒരു കഥാപാത്രം ആകുന്നതിന്റെ സ്ട്രസ് വലുതാണ് അപ്പോള്‍ നമ്മള്‍ എടുക്കുന്ന പരിശ്രമത്തിന്, സമയത്തിന് നല്‍കേണ്ട മിനിമം സാലറി എങ്കിലും നല്‍കണം. അതില്‍ കുറച്ച് പറയുന്നത് ബുദ്ധിമുട്ടാണെന്നും സ്ത്രീകള്‍ക്കും ക്യാരക്ടര്‍ ആക്ടേഴിസിനുമാണ് ഈ പ്രശ്‌നങ്ങള്‍ ഉള്ളതെന്നും നിഖില പറഞ്ഞു.

നായകന്മാര്‍ക്ക് അങ്ങനെയൊരു ബുദ്ധിമുട്ട് ഉണ്ടാകുന്നതായി തനിക്ക് തോന്നുന്നില്ല. താന്‍ എപ്പോഴും അവരോട് പറയാറുണ്ട് ‘നിങ്ങള്‍ക്ക് 50 ലക്ഷമാണ് സാലറി എങ്കില്‍ നിങ്ങളോട് അഞ്ച് ലക്ഷം കുറയ്ക്കാനാണ് പറയുക. തന്നോട് പത്ത് ലക്ഷം രൂപയില്‍ നിന്നും അഞ്ച് ലക്ഷം കുറയ്ക്കാന്‍ പറഞ്ഞാല്‍, നിങ്ങള്‍ക്ക് അപ്പോഴും 45 കിട്ടുമ്പോള്‍ തനിക്ക് അഞ്ച് മാത്രമാണ് കിട്ടുന്നത്’ എന്ന്.

താന്‍ തുടര്‍ച്ചയായി സിനിമ ചെയ്യുന്നയാള്‍ അല്ല ഞാന്‍. ഒരു സിനിമയില്‍ നിന്നും കിട്ടുന്ന സാലറിയാണ് അടുത്ത മൂന്ന് നാല് മാസത്തേക്കുള്ളത്. ‘ജോ ആന്‍ഡ് ജോ’ കഴിഞ്ഞിട്ട് താന്‍ ഇതുവരെ വേറൊരു സിനിമയുടെ ഷൂട്ട് തുടങ്ങിയിട്ടില്ല. ഇവിടെ നമ്മള്‍ ഇല്ലെങ്കിലും പുതിയ ഒരു നായികയെ കൊണ്ടുവരാനുള്ള ഓപ്ഷന്‍ ഉണ്ട്.

അതുകൊണ്ട് വിലപേശലില്‍ വഴങ്ങലാണ് നിവര്‍ത്തി. നമ്മുടെ മാര്‍ക്കറ്റിങ് വെച്ചിട്ടല്ല സിനിമയുടെ മാര്‍ക്കറ്റിങ് എന്നുള്ളത് കൊണ്ട്. സിനിമയില്‍ കുറെ ആള്‍ക്കാര്‍ക്ക് ഇത്‌പോലെ സാലറി കൊടുക്കാത്തവരുണ്ട്, ഇതൊരു അനുഭവമാണെന്ന് പറഞ്ഞ് ജോലി എടുപ്പിച്ച് പറഞ്ഞുവിടുന്നവരുണ്ട്. അത് വച്ചുനോക്കുമ്പോള്‍ ഇത് ഭേതമാണെന്നും അവര്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top