Connect with us

എപ്പിസോഡ് 9 പൊട്ടിക്കരഞ്ഞ് ഡിമ്പൽ! മിഷേലിന്റെ ഉദ്ദേശമെന്ത്? ഫിറോസും ഫിറോസും തമ്മിൽ യുദ്ധം!

Malayalam

എപ്പിസോഡ് 9 പൊട്ടിക്കരഞ്ഞ് ഡിമ്പൽ! മിഷേലിന്റെ ഉദ്ദേശമെന്ത്? ഫിറോസും ഫിറോസും തമ്മിൽ യുദ്ധം!

എപ്പിസോഡ് 9 പൊട്ടിക്കരഞ്ഞ് ഡിമ്പൽ! മിഷേലിന്റെ ഉദ്ദേശമെന്ത്? ഫിറോസും ഫിറോസും തമ്മിൽ യുദ്ധം!

ഈ സീസണിലെ ഓർത്തുവെക്കപ്പെടുന്ന ഒരു എപ്പിസോഡാണ് കഴിഞ്ഞുപോയത്. പരിചയപ്പെടലും മധുര സംഭാഷണങ്ങളുമല്ലാതെ മറ്റൊന്നും ഇല്ല എന്ന് കരുത്തിയിരുന്നിടത്താണ് ഇന്ന് ഇത്രയും സംഭവ ബഹുലമായ കാര്യങ്ങൾ നടക്കുന്നത്. ഇനി കളി എന്തായാലും താഴേക്ക് പോകില്ല… കാരണം ഇന്നത്തെ എപ്പിസോഡ് തീരുമാനിക്കും കളിയുടെ ഗതി. റിവ്യൂ മാത്രമായാൽ ഇന്നത്തെ എപ്പോസോഡ് പൂർണമാകില്ല… പകരം ചില വ്യക്തികളെ കുറിച്ച് കൂടി എടുത്ത് പറയേണ്ടതുണ്ട്… പറ്റാവുന്ന രീതിയിലൊക്കെ അതിനെ കണ്ടെത്തി അവലോകനം ചെയ്യാം… ഇത് കേൾക്കുന്ന നിങ്ങളും തീർച്ചയായും ഓരോ വ്യക്തികളെയും പഠിച്ച് കമന്റിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ശ്രമിക്കുക… നിങ്ങളുടെ ഇഷ്ട മത്സരാർത്ഥികളേയും പറയാവുന്നതാണ്….

പതിവുപോലെ പാട്ടിലൂടെ തന്നെ എപ്പിസോഡ് തുടങ്ങി… വോട്ട് എന്ന് തുടങ്ങുന്ന പാട്ട് കേട്ടപ്പോൾ തന്നെ ഒരു വോട്ട് ചെയ്യൽ ഇമേജ് ഉണ്ടായിരുന്നു… അതേപോലെ തന്നെ ബിഗ് ബോസ്സിലെ ആദ്യ നോമിനേഷൻ പ്രക്രിയയിലേക്ക് പോയി… പുതുതായി വന്നവർക്ക് ആരെയും നോമിനേറ്റ് ചെയ്യാനോ അവരെ മറ്റുള്ളവർക്ക് നോമിനേറ്റ് ചെയ്യാനോ പാടുള്ളതല്ല എന്ന നിബന്ധന ഉണ്ടായിരുന്നു. ഒപ്പം സൂര്യയേയും ആർക്കും നോമിനേറ്റ് ചെയ്യാൻ സാധിക്കില്ലായിരുന്നു… കാരണം സൂര്യയാണ് നിലവിലെ ക്യാപ്റ്റൻ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top