Connect with us

പ്രണവിനോട് പറയാമോ? മോഹൻലാലിനോട് ബിഗ് ബോസിലെത്തിയ അടാർ ലവ് താരത്തിന്റെ ചോദ്യം!

Malayalam

പ്രണവിനോട് പറയാമോ? മോഹൻലാലിനോട് ബിഗ് ബോസിലെത്തിയ അടാർ ലവ് താരത്തിന്റെ ചോദ്യം!

പ്രണവിനോട് പറയാമോ? മോഹൻലാലിനോട് ബിഗ് ബോസിലെത്തിയ അടാർ ലവ് താരത്തിന്റെ ചോദ്യം!

ബിഗ് ബോസ് ഒരാഴ്ച പിന്നിടുമ്പോൾ ആകാംഷ നിറയ്ക്കുന്ന രംഗങ്ങൾ നിറയുകയാണ്. ബിഗ് ബോസ് കുടുംബത്തിലേക്ക് കഴിഞ്ഞ ദിവസം പുതിയ അതിഥികളെത്തിയതും മത്സരാർത്ഥികൾക്കും അതുപോലെതന്നെ പ്രേക്ഷകർക്കും വലിയ അതിശയമാണ് ഉണ്ടാക്കിയിരിക്കുന്നത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ ആരൊക്കെയായിരിക്കും പരിപാടിയിലേക്ക് എത്തുന്നതെന്ന തരത്തിലുള്ള ചർച്ചകൾ നേരത്തെ സജീവമായിരുന്നു. ഫാൻസ് ഗ്രൂപ്പുകളിലെല്ലാം ഇത്തരത്തിലുള്ള ചർച്ചകൾ സജീവമായിരുന്നു. നിരവധി താരങ്ങളുടെ പേരുകളായിരുന്നു ഉയർന്നുവന്നത്. മൂന്ന് പേരായിരുന്നു ഷോയിലേക്ക് പുതുതായെത്തിയത്. പ്രേക്ഷകർക്ക് സുപരിചിതരായ താരദമ്പതികളായ ഫിറോസ് ഖാനും സജിനയും ഒറ്റ മത്സരാർത്ഥിയായാണ് ബിഗ് ബോസിലേക്ക് എത്തിയിട്ടുള്ളത്. യുവതാരമായ മിഷേൽ ആൻ ഡാനിയേലും വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസിലേക്ക് എത്തിയിരുന്നു. അഡാർ ലവ്, ധമാക്ക തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് മിഷേൽ.

ഭക്ഷണപ്രിയയെന്ന് പറഞ്ഞായിരുന്നു മോഹൻലാൽ മിഷേലിനെ പരിചയപ്പെടുത്തിയത്. വിദേശ ജീവിതത്തിനിടയിൽ കേരളത്തിലേക്ക് തിരിച്ചെത്തിയപ്പോൾ ഏറെയിഷ്ടപ്പെട്ടത് ഇവിടത്തെ ഭക്ഷണങ്ങളാണെന്ന് താരവും സമ്മതിച്ചിരുന്നു. താൻ നാട്ടിൽ തുടരുന്നതിന് പിന്നിലുള്ള കാരണങ്ങളൊന്ന് ഈ ഭക്ഷണക്രേസാണെന്നും നടി വ്യക്തമാക്കിയിരുന്നു. മോഹൻലാലിന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞതിന് ശേഷമായാണ് മിഷേൽ തനിക്ക് അങ്ങോട്ട് രണ്ട് കാര്യങ്ങൾ പറയാനുണ്ടെന്ന് അറിയിച്ചത്.

മോഹൻലാലിന്റെ മകനായ പ്രണവിന്റെ ആരാധികയാണ് താനെന്നായിരുന്നു മിഷേൽ ആദ്യം പറഞ്ഞത്. തിരിച്ച് വീട്ടിലെത്തിയാൽ മകനോട് ഇതേക്കുറിച്ച് പറയാമോയെന്ന് ചോദിച്ചപ്പോൾ അറിയിക്കാമെന്ന മറുപടിയായിരുന്നു അദ്ദേഹം നൽകിയത്. ആദിയെന്ന ചിത്രത്തിലൂടെയായിരുന്നു പ്രണവ് മോഹൻലാൽ സിനിമയിലെത്തുന്നത്. വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയത്തിലായിരുന്നു ഒടുവിലായി താരപുത്രൻ അഭിനയിച്ചത്. അമ്മയ്ക്ക് പിറന്നാളാശംസ നേരാമോയെന്നായിരുന്നു പിന്നീട് മിഷേൽ മോഹൻലാലിനോട് ചോദിച്ചത്. അമ്മയ്ക്ക് പിറന്നാളാശംസ അറിയിക്കുകയായിരുന്നു താരം. മിഷേലിന്റെ വരവോടെ ബിഗ് ബോസിൽ എന്തായാലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നുറപ്പാണ്. അതിനായി കാത്തിരിക്കുകയാണ് ആരാധകരും.

More in Malayalam

Trending

Recent

To Top