Connect with us

ആ സിനിമയിൽ നായികയാകാൻ ആദ്യം പല നടിമാരെയും സമീപിച്ചെങ്കിലും കലാഭവൻ മണിയാണ് നായകനെന്ന് അവരെല്ലാം ഒഴിഞ്ഞുമാറുകയുണ്ടായി എന്ന് തുറന്നു പറഞ്ഞ് ; നിർമ്മാതാവ് സന്തോഷ് ദാമോദരൻ!

Actor

ആ സിനിമയിൽ നായികയാകാൻ ആദ്യം പല നടിമാരെയും സമീപിച്ചെങ്കിലും കലാഭവൻ മണിയാണ് നായകനെന്ന് അവരെല്ലാം ഒഴിഞ്ഞുമാറുകയുണ്ടായി എന്ന് തുറന്നു പറഞ്ഞ് ; നിർമ്മാതാവ് സന്തോഷ് ദാമോദരൻ!

ആ സിനിമയിൽ നായികയാകാൻ ആദ്യം പല നടിമാരെയും സമീപിച്ചെങ്കിലും കലാഭവൻ മണിയാണ് നായകനെന്ന് അവരെല്ലാം ഒഴിഞ്ഞുമാറുകയുണ്ടായി എന്ന് തുറന്നു പറഞ്ഞ് ; നിർമ്മാതാവ് സന്തോഷ് ദാമോദരൻ!

മലയാളികളുടെ പ്രിയതാരം കലാഭവൻ മണി ഓർമ്മയായിട്ട് അഞ്ചു വർഷം കഴിഞ്ഞു . നടനായും ഗായകനായും തിളങ്ങിയ കലാഭവൻ മണിയുടെ സന്നിദ്ധ്യം തെന്നിന്ത്യൻ സിനിമയിലേക്ക് വളർന്ന സമയത്താണ് അപ്രതീക്ഷിതമായി താരത്തിന്‍റെ വിയോഗമുണ്ടായത്. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രിയിലൂടെ ശ്രദ്ധേ നേടിയാണ് മണി സിനിമയിലെത്തിയത്. ആദ്യ കാലത്ത് പ്രേക്ഷകരെ ചിരിപ്പിച്ച ഹാസ്യതാരമായിരുന്നെങ്കിൽ പിന്നീട് നായകനായും വില്ലനായും കലാഭവൻ മണി ബിഗ് സ്ക്രീനിൽ നിറഞ്ഞു.മലയാളികളുടെ മനസില്‍ നിന്നും ഒരിക്കലും മായാത്ത കലാകാരനാണ് കലാഭവൻ മണി. അദ്ദേഹത്തിന്റെ ചിരിയും പട്ടുമെല്ലാം ഇന്നും ജനഹൃദയങ്ങളിൽ തങ്ങി നിൽക്കുന്നുണ്ട്. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം തിളങ്ങിയിട്ടുള്ള മണി, മലയാള സിനിമാ ലോകത്തെ പകരക്കാരനില്ലാത്ത വ്യക്തിത്വമാണ്.

കലാഭവൻ മണിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായിരുന്നു. 2002 ൽ പുറത്തിറങ്ങിയ വാൽക്കണ്ണാടി എന്ന ചിത്രം. ടി എ റസാഖ് തിരക്കഥ എഴുതി അനിൽ ബാബു സംവിധാനം ചെയ്ത ചിത്രത്തിൽ ഗീതു മോഹൻദാസാണ് നായികയായി അഭിനയിച്ചത്. കെപിഎസി ലളിത, തിലകൻ, സലിം കുമാർ ഇന്ദ്രൻസ് എന്നിങ്ങനെ അതുല്യ താരങ്ങളും ചിത്രത്തിന്റെ ഭാഗമായിരുന്നു.

എന്നാൽ ചിത്രത്തിൽ നായികയാകാൻ ആദ്യം പല നടിമാരെയും സമീപിച്ചെങ്കിലും കലാഭവൻ മണിയാണ് നായകനെന്ന് അവരെല്ലാം ഒഴിഞ്ഞുമാറുകയുണ്ടായി എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നിർമ്മാതാവ് സന്തോഷ് ദാമോദരൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ചിത്രത്തിൽ മണിയെ നായകനായി തിരക്കഥാകൃത്ത് ആദ്യമേ തീരുമാനിച്ചിരുന്നു. അത് മാണിയുമായി സംസാരിച്ച് ഉറപ്പാക്കുകയും ചെയ്തിരുന്നു. മണി അന്ന് കത്തി നിൽക്കുന്ന സമയമാണ്. എന്നാൽ നടിയുടെ കാര്യത്തിൽ പ്രശ്‌നമുണ്ടായിരുന്നു. ഞങ്ങൾ അന്നത്തെ പല നടിമാരെയും സമീപിച്ചെങ്കിലും അവരെല്ലാം ഒഴിഞ്ഞുമാറി. എന്താണെന്ന് ഒന്നും അറിയില്ല. എങ്ങനെ പറയണം എന്നും അറിയില്ല. ഞാൻ അതിനു ഒരുപാട് ബുദ്ധിമുട്ടിയതാണ്.’

‘പിന്നെ തമിഴിൽ നിന്നോ തെലുങ്കിൽ നിന്നോ ആരെയെങ്കിലും കൊണ്ടുവന്നാലോ എന്ന ചിന്തയുണ്ടായി. അപ്പോഴാണ് പിന്നെ ഗീതുവിനെ തന്നെ വിളിച്ചാലോ എന്ന് ആലോചിച്ചത്. അവർ ഒരുമിച്ച് ഒന്ന് രണ്ടു സിനിമകൾ ആയതു കൊണ്ടാണ് ആദ്യം അത് ആലോചിക്കാതിരുന്നത്. എന്നാൽ ഗീതു കഥയൊക്കെ കേട്ട് കഴിഞ്ഞു ചെയ്യാമെന്ന് സമ്മതിച്ചു. ഗീതു വന്ന് നന്നായി തന്നെ ചെയ്തു തന്നിട്ട് പോയി.’ സന്തോഷ് ദാമോദരൻ പറഞ്ഞു.

ചിത്രത്തിൽ അഭിനയിച്ച അന്തരിച്ച നടൻ തിലകൻ, നടി കെപിഎസി ലളിത നടൻ അനിൽ മുരളി എന്നിവരെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ‘വില്ലൻ വേഷം ചെയ്യാൻ ഒരാളെ നോക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു അങ്ങനെയാണ് അനിൽ മുരളിയെ തന്നെ ചെയ്യിക്കാം എന്ന് കരുതി അയാളെ കൊണ്ട് ചെയ്യിച്ചു. അനിൽ നന്നായി തന്നെ അത് ചെയ്തു.

‘കെ പി എ സി ലളിത ചേച്ചിയെ കുറിച്ച് പറയാൻ ആണെങ്കിൽ, ഇപ്പോൾ നമ്മളോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കുന്ന ആൾ ഷോട്ട് റെഡി ആയാൽ അപ്പോൾ പോയി പൊട്ടിക്കരയും. ആൾക്ക് ഗ്ലിസറിനോ ഒന്നും ആവശ്യമില്ല. അങ്ങനെയുള്ള നടികൾ ഒന്നും ഇനിയുണ്ടാവില്ല ആ കാലമൊക്കെ കഴിഞ്ഞു.

‘തിലകൻ ചേട്ടൻ വയ്യാതെ ഇരിക്കുന്ന സമയത്താണ് ഞങ്ങൾ ചെന്ന് സിനിമയിലേക്ക് വിളിക്കുന്നത്. എന്താണ് എന്നെ ഞെട്ടിച്ചത് എന്ന് വച്ചാൽ, അന്ന് കട്ടിലിൽ കിടന്ന് ഞങ്ങളുടെ അടുത്ത് നിന്ന് അഡ്വാൻസ് വാങ്ങിയ അദ്ദേഹം സെറ്റിലേക്ക് വന്നത് കാർ ഓടിച്ചായിരുന്നു.’ സന്തോഷ് ദാമോദരൻ പറഞ്ഞു.

Continue Reading
You may also like...

More in Actor

Trending

Recent

To Top