Connect with us

ദിലീപിന് പിന്നാലെ പേരുമാറ്റി സുരേഷ് ഗോപി ; ഇനി പുതിയ പേര് ഇങ്ങനെ!

Actor

ദിലീപിന് പിന്നാലെ പേരുമാറ്റി സുരേഷ് ഗോപി ; ഇനി പുതിയ പേര് ഇങ്ങനെ!

ദിലീപിന് പിന്നാലെ പേരുമാറ്റി സുരേഷ് ഗോപി ; ഇനി പുതിയ പേര് ഇങ്ങനെ!

ആക്ഷന്‍ കിംഗ്, സൂപ്പര്‍ സ്റ്റാര്‍, താരരാജാക്കന്‍മാരില്‍ ഒരാള്‍ തുടങ്ങി സുരേഷ് ഗോപിയ്ക്ക് ആരാധകര്‍ നല്‍കിയ വിശേഷണങ്ങള്‍ ഏറെയാണ്. 90കളില്‍ മലയാള സിനിമയുടെ രൂപവും ഭാവവും മാറ്റിയ താരമായ സുരേഷ് ഗോപി മികച്ച ഒരു നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എണ്‍പതുകളില്‍ മലയാള സിനിമാ കഥാ പരിസരം സ്‌നേഹാര്‍ദ്രമായിരുന്നെങ്കില്‍ ഇത് അടിമുടി മാറ്റിയെഴുതി കരുത്തിന്റെ പ്രതീകങ്ങളെ ആഘോഷിച്ചത് സുരേഷ് ഗോപിയുടെ സുവര്‍ണ്ണകാലത്തോടെയായിരുന്നു. ആക്ഷനും മാസ് ഡയലോഗുകളുമായി സുരേഷ് ഗോപി സ്‌ക്രീനില്‍ നിറഞ്ഞുനിന്നപ്പോള്‍ മലയാളി പ്രേക്ഷകര്‍ അദ്ദേഹത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

പ്രായഭേദമില്ലാതെ കുട്ടികളും മുതിര്‍ന്നവരും സുരേഷ് ഗോപിയുടെ ഡയലോഗുകള്‍ ഏറ്റുപറഞ്ഞു. പിന്നീട് അദ്ദേഹത്തിന്റേതായി ഒരുപിടി പോലീസ് വേഷങ്ങളാണ് വെള്ളിത്തിരയിലെത്തിയത്. തുടക്ക കാലത്ത് ഏറെയും വില്ലന്‍ കഥാപാത്രങ്ങളായിരുന്നു സുരേഷ് ഗോപി അവതരിപ്പിച്ചിരുന്നത്. പിന്നീട് കമ്മീഷണര്‍ എന്ന ചിത്രത്തിലെ ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന വേഷം സുരേഷ് ഗോപിയുടെ കരിയര്‍ മാറ്റിമറിക്കുകയായിരുന്നു. ‘ഡാ പുല്ലേ’ എന്ന് തുടങ്ങുന്ന ഡയലോഗ് ഇന്നത്തെ തലമുറയ്ക്ക് പോലും സുപരിചിതമാണ്. പോലീസ് കഥാപാത്രങ്ങള്‍ എന്ന് കേട്ടാല്‍ മലയാളികളുടെ മനസില്‍ ആദ്യം ഓടിയെത്തുന്ന പേര് സുരേഷ് ഗോപിയുടേതായിരിക്കും.

കാക്കിയും തോക്കുമായി നില്‍ക്കുന്ന സുരേഷ് ഗോപി ഒരു കാഴ്ച തന്നെയാണെന്ന് സഹതാരങ്ങള്‍ പോലും പറഞ്ഞിട്ടുണ്ട്.1965ല്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ‘ഓടയില്‍ നിന്ന്’ എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപി അരങ്ങേറ്റം കുറിച്ചത്. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം 1986ലാണ് അദ്ദേഹം വെള്ളിത്തിരയിലേയ്ക്ക് മടങ്ങിയെത്തിയത്. രണ്ടാം വരവില്‍ അദ്ദേഹത്തിന്റെ 10 സിനിമകളാണ് പുറത്തിറങ്ങിയത്. യുവജനോത്സവം, ടി പി ബാലഗോപാലന്‍ എം എ, രാജാവിന്റെ മകന്‍, എന്നീ ചിത്രങ്ങള്‍ ശ്രദ്ധേയമായി.

ഇപ്പോൾ താരം സിനിമയിൽ സജീവമായതിനു പിന്നാലെ പേരില്‍ പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് സുരേഷ് ഗോപി. പേരില്‍ ഒരു ‘എസ്’ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് താരം. ‘Suresh Gopi’ എന്ന ‘Suressh Gopi’ എന്നാക്കി മാറ്റിയിരിക്കുകയാണ് താരം ഇപ്പോള്‍. നടന്റെ സോഷ്യല്‍ മീഡിയ പേജുകളിലെല്ലാം സുരേഷ് ഗോപി എന്ന തന്റെ പേര് പുതുക്കിയിരിക്കുകയാണ് താരം.

നേരത്തെ മറ്റ് പല താരങ്ങളും പേര് ന്യൂമറിക്കല്‍ പ്രകാരം പരിഷ്‌ക്കരിച്ചിരുന്നു. ‘കേശു ഈ വീടിന്റെ നാഥന്‍’ സിനിമയുടെ പോസ്റ്ററില്‍ ദിലീപ് തന്റെ പേര് ‘Dileep’ എന്നതില്‍ നിന്ന് ‘Diliep’ എന്നാക്കിയിരുന്നു. നടി ലെന തന്റെ ‘Lena’ എന്നതില്‍ നിന്നും ‘Lenaa’ എന്നാക്കിയിരുന്നു. അതുപോലെ നടി റോമ ‘Roma’ എന്ന പേര് ‘Romah’ എന്നാക്കിയിരുന്നു. അതേസമയം, പാപ്പന്‍ ആണ് സുരേഷ് ഗോപിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രാഷ്ട്രീയത്തില്‍ സജീവമായിരുന്ന താരം നിലവില്‍ രാഷ്ട്രീയത്തില്‍ നിന്നും ഇടവേള എടുത്ത് സിനിമയില്‍ സജീവമാവുകയാണ്. പാപ്പന്‍ ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Continue Reading
You may also like...

More in Actor

Trending