Connect with us

താങ്കള്‍ക്കൊപ്പം ജോലി ചെയ്യാനായത് ഒരു അംഗീകാരമായി കാണുന്നു; നാഗാര്‍ജുനയ്ക്ക് ജന്മദിന ആശംസകളുമായി ആലിയ ഭട്ട്

News

താങ്കള്‍ക്കൊപ്പം ജോലി ചെയ്യാനായത് ഒരു അംഗീകാരമായി കാണുന്നു; നാഗാര്‍ജുനയ്ക്ക് ജന്മദിന ആശംസകളുമായി ആലിയ ഭട്ട്

താങ്കള്‍ക്കൊപ്പം ജോലി ചെയ്യാനായത് ഒരു അംഗീകാരമായി കാണുന്നു; നാഗാര്‍ജുനയ്ക്ക് ജന്മദിന ആശംസകളുമായി ആലിയ ഭട്ട്

തെന്നിന്ത്യയില്‍ നിരവദി ആരാധകരുള്ള താരമാണ് നാഗാര്‍ജുന. ഇപ്പോഴിതാ നാഗാര്‍ജുനയ്ക്ക് ജന്മദിന ആശംസകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിന്റെ സന്തോഷം പങ്കുവെച്ചാണ് ആലിയ ഭട്ട് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഹാപ്പി ബര്‍ത്ത്‌ഡേ. താങ്കള്‍ക്കൊപ്പം ജോലി ചെയ്യാനായത് ഒരു അംഗീകാരമായി കാണുന്നുവെന്നും ആലിയ ഭട്ട് എഴുതി.

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ സിനിമയാണ് ‘ബ്രഹ്മാസ്ത്ര’. ‘ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍ : ശിവ’ സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയന്‍ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഗാര്‍ജുനയ്ക്കും ബ്രഹ്മാസ്ത്ര എന്ന ചിത്രത്തില്‍ ഒരു പ്രധാനപ്പട്ട കഥാപാത്രമാണ്.

‘ഇഷ’ എന്ന നായിക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ‘ബ്രഹ്മാസ്ത്ര’യുടെ തെലുങ്ക് ട്രെയിലറിന് ശബ്ദം നല്‍കിയത് ചിരഞ്ജീവിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്മാസ്ത്ര’ എത്തുക.

അമിതാഭ് ബച്ചനും ബ്രഹ്മാസ്ത്ര എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഹുസൈന്‍ ദലാലും അയന്‍ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ ‘ബ്രഹ്മാസ്ത്ര’ അവതരിപ്പിക്കുക. നാഗാര്‍ജുനയും ‘ബ്രഹ്മാസ്ത്ര’യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തുന്നത് ‘ബ്രഹ്മാസ്ത്ര പാര്‍ട് വണ്‍: ശിവ’ എന്ന പേരിലാണ്.

More in News

Trending

Recent

To Top