Connect with us

വിവാദ കുഴിയിൽ വീണില്ല വമ്പൻ നേട്ടവുമായി ചാക്കോച്ചൻ ചിത്രം ന്നാ താൻ കേസ്‌ കൊട്‌ !

Movies

വിവാദ കുഴിയിൽ വീണില്ല വമ്പൻ നേട്ടവുമായി ചാക്കോച്ചൻ ചിത്രം ന്നാ താൻ കേസ്‌ കൊട്‌ !

വിവാദ കുഴിയിൽ വീണില്ല വമ്പൻ നേട്ടവുമായി ചാക്കോച്ചൻ ചിത്രം ന്നാ താൻ കേസ്‌ കൊട്‌ !

കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’
ബോക്സ് ഓഫീസിൽ ഹാഫ് സെഞ്ച്വറി അടിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്.

കുഞ്ചാക്കോ ബോബൻ തന്നെയാണ് ന്നാ താൻ കൊട് 50 കോടി ക്ലബ്ബിൽ എത്തിയ വിവരം പങ്കുവച്ചിരിക്കുന്നത്. “ഞങ്ങളുടെ സിനിമ വലിയ വിജയമാക്കിയതിന് നന്ദി! സ്നേഹവും പിന്തുണയും കേവലം ഒരു മാജിക് ആയിരുന്നു! അനുഗ്രഹീതനും വിനീതനും ആണ് ഞാൻ. ന്നാ താൻ കേസ് കോട് മൊത്തം 50 കോടി ബിസിനസ് നേടി”, എന്നാണ് കു‍ഞ്ചാക്കോ ബോബൻ സന്തോഷം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയത്.

ഓ​ഗസ്റ്റ് 11നാണ് ‘ന്നാ താൻ കേസ് കൊട്’ തിയറ്ററുകളിൽ എത്തിയത്. കു‍ഞ്ചാക്കോ ബോബന്റെ സിനിമാ കരിയറിലെ മികച്ചൊരു കഥാപാത്രം റിലീസിന് മുൻപ് തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധകവർന്നിരുന്നു. മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ‘ദേവദൂതര്‍ പാടി’ എന്ന ​ഗാനം ഈ ചിത്രത്തിന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍ത് പുറത്തിറക്കിയത് ഏറെ ശ്രദ്ധനേടിയിരുന്നു.

ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററിലെ വാചകം ചിലരെ ചൊടിപ്പിക്കുകയും വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’, എന്നായിരുന്നു പോസ്റ്ററിലെ വാചകം. പിന്നാലെ സിനിമയ്ക്ക് എതിരെ ഇടത് അനുഭാവികൾ രം​ഗത്തെത്തി. എന്നാൽ ഏതെങ്കിലും സര്‍ക്കാരിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരല്ല സിനിമ എന്ന് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍ അടക്കമുള്ളവർ രം​ഗത്തെത്തുകയും ചെയ്തിരുന്നു.

ഇതിന് സമാനമായ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറങ്ങിയിരുന്നു. “തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴി ഇല്ലാ! എന്നാലും വന്നേക്കണേ”, എന്നായിരുന്നു ഈ പോസ്റ്ററിലെ വാചകം. യുകെ, അയര്‍ലന്‍ഡ്, കാനഡ അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലെ തിയറ്ററ്‍ ലിസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു ഈ പോസ്റ്റർ പുറത്തുവന്നത്. ഇതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രമേയം കൊണ്ടും ചിത്രീകരണ ശൈലി കൊണ്ടും പ്രാദേശിക ഭാഷാ മാധുര്യം കൊണ്ടും പ്രത്യേകത നിറഞ്ഞ സിനിമ ആദ്യദിനം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു. കോഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.

എസ്.ടി. കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ‘ന്നാ താൻ കേസ് കൊട്’ നിർമിക്കുന്നത്. മഹേഷിന്റെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വൈറസ്, ആർക്കറിയാം, നാരദൻ എന്നീ മികച്ച സിനിമകൾ സമ്മാനിച്ച സന്തോഷ് ടി. കുരുവിളയുടെ പന്ത്രാണ്ടാമത് ചിത്രമാണിത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ ജനപ്രിയ സിനിമകളുടെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ന്നാ താൻ കേസ് കൊട്’.

രാകേഷ് ഹരിദാസാണ് (ഷെർണി ഫെയിം) ഛായാഗ്രാഹകൻ. മനോജ് കണ്ണോത്ത് എഡിറ്റർ. ജ്യോതിഷ് ശങ്കർ ആർട്ട് ഡയറക്ടറും മെൽവി ജെ. കോസ്റ്റ്യൂം ഡിസൈനറുമാണ്. സംഗീതം ഡോൺ വിൻസന്റ്. ഗാനരചന വൈശാഖ് സുഗുണൻ. സൗണ്ട് ഡിസൈനർ ശ്രീജിത്ത് ശ്രീനിവാസൻ, മിക്സിങ് വിപിൻ നായർ. സുധീഷ് ഗോപിനാഥ് ചീഫ് അസോസിയേറ്റ് , കാസ്റ്റിങ് ഡയറക്ടർ രാജേഷ് മാധവൻ. ഗായത്രി ശങ്കർ (സൂപ്പർ ഡീലക്സ് ഫെയിം) നായികയാവുന്ന ചിത്രത്തിൽ കാസർഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു. ബേസിൽ ജോസഫ്, ഉണ്ണി മായ, പി.പി. കുഞ്ഞികൃഷ്ണൻ, രാജേഷ് മാധവൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

More in Movies

Trending

Recent

To Top