Connect with us

‘പല ആളുകളും എന്നോട് പറഞ്ഞിട്ടുണ്ട് ആ ഒരൊറ്റ ചാൻസ് കിട്ടിയാൽ മതി എന്ന്… ഒരു അവസരം കൊണ്ട് ഒന്നും നടക്കാൻ പോകുന്നില്ല; ലാലേട്ടനും മമ്മൂക്കയും എന്നോ ഒരിക്കൽ സൂപ്പർസ്റ്റാറുകൾ ആയി എന്നുള്ളതല്ല അവരുടെ നേട്ടം; പൃഥ്വിരാജ് പറയുന്നു !

Movies

മലയാളത്തിന്റെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ. നടനും നിർമ്മാതാവും സംവിധായകനും ഗായകനുമൊക്കെയായി ശ്രദ്ധ നേടിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ, വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ തെന്നിന്ത്യയിൽ തൻ്റതായ വ്യക്തിമുദ്ര പതിപ്പിച്ച താരം.

മലയാള സിനിമയിൽ 20 വർഷങ്ങളോടടുക്കുകയാണ് . മറ്റ് സിനിമ വ്യവസായങ്ങളിലേയ്ക്കും പ്രവത്തന മേഖല നീട്ടുകയാണ് ഇപ്പോൾ നടൻ. സിനിമാ മോഹികൾക്ക് ഇൻഡസ്ട്രിയിൽ പ്രവേശിക്കാൻ ഇക്കാലത്ത് എളുപ്പമാണെന്നും മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും താരപദവിയെ സവിശേഷമാക്കുന്നത് ഹിറ്റുകൾ അല്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഇന്നലെ തിയേറ്ററുകളിൽ എത്തിയ നടന്റെ പുതിയ ചിത്രം ‘തീർപ്പി’ന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു പ്രമുഖ മാധ്യമത്തോടായിരുന്നു നടന്റെ പ്രതികരണം.

കഴിവും അഭിലാഷവും ഉള്ള കലാകാരന്മാർ രസകരമായ ഒരു ഇൻസ്റ്റാ റീൽ ചെയ്താൽ ശ്രദ്ധിക്കപ്പെടുമെന്നും ഇക്കാലത്ത് ഇൻഡസ്ട്രിയിൽ പ്രവേശിക്കാൻ എളുപ്പമാണെന്നും പൃഥ്വിരാജ് പറഞ്ഞു. ‘ഒരു ഛായാഗ്രാഹകൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ, അഞ്ചോ പത്തോ മിനിറ്റ് ദൈർഘ്യമുള്ള ഒരു ഷോർട്ട് ഫിലിം ഐഫോണിൽ ചിത്രീകരിച്ച് യുട്യൂബിൽ പോസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് ആരുടേയും സഹായം ആവശ്യമില്ല. നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ ഉടൻ ശ്രദ്ധിക്കപ്പെടും. ഇന്ന് കാര്യങ്ങൾ കുറേകൂടി എളുപ്പമാണ്. കഴിവുണ്ടെങ്കിൽ ഒരുപാട് വൈകാതെ നിങ്ങൾ തിരിച്ചറിയപ്പെടുകയും അവസരം ലഭിക്കുകയും ചെയ്യും എന്നാണ് ഞാൻ കരുതുന്നത്. കിട്ടാത്ത ഒരുപാട് പേരുണ്ട് എന്ന് എനിക്കറിയാം…’

തന്റെ അതേ നിലയിൽ ഉള്ള തന്നേക്കാൾ മികച്ച ആളുകൾ ഉണ്ട് എന്ന ബോധ്യം ഉണ്ടെന്നും, അതാണ് തന്റെ കഠിന ശ്രമങ്ങൾക്ക് പിന്നിലെന്നും നടൻ പറഞ്ഞു. ‘പല ആളുകളും എന്നോട് പറഞ്ഞിട്ടുണ്ട് ആ ഒരൊറ്റ ചാൻസ് കിട്ടിയാൽ മതി എന്ന്… ഒരു അവസരം കൊണ്ട് ഒന്നും നടക്കാൻ പോകുന്നില്ല. ഒരു ചാൻസ് കിട്ടി സിനിമയിൽ എത്തി, നിങ്ങൾ ചെയ്ത ആദ്യ സിനിമ സൂപ്പർഹിറ്റായി. അവിടെനിന്ന് തുടങ്ങുന്നതേയുള്ളൂ… പിന്നീടൊരു വലിയ യാത്രയാണ്. അത് തുടർച്ചയായ ഒരു പ്രക്രിയയാണ്. ലാലേട്ടനും മമ്മൂക്കയും എന്നോ ഒരിക്കൽ സൂപ്പർസ്റ്റാറുകൾ ആയി എന്നുള്ളതല്ല അവരുടെ നേട്ടം. അന്നുമുതൽ ഇന്ന് വരെ അവർ സൂപ്പർ സ്റ്റാറുകൾ ആയി നിലനിൽക്കുന്നു എന്നതാണ് ശരിക്കുള്ള നേട്ടം. സിനിമയിൽ ഉള്ളവർക്ക് ഞാൻ പറയുന്നത് എന്താണെന്ന് മനസ്സിലാകും,’ പൃഥിരാജ് പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top