‘സിനിമയിൽ തനിക്ക് ഏറ്റവും ഇഷ്ടപെട്ട തല്ല് ലാലേട്ടന്റെ തല്ലാണ്,ലാലേട്ടന്റെ സീൻ തീയറ്ററിൽ ഇരുന്ന് കണ്ടപ്പോൾ ഉള്ള ഫീൽ വേറെയാണ്; തുറന്ന് പറഞ്ഞ് ടൊവിനോ !
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടൊവിനോ .താരത്തിന്റെ ഏറ്റവും പുതിയ ചിത്രം തല്ലുമാല തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സംഘടിപ്പിച്ച പരിപാടി വന്‍ ജനത്തിരക്ക് കാരണം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അത് വലിയ വാർത്തയായിരുന്നു.
ഇപ്പോൾ ആ ദിവസത്തിനു ശേഷം തനിക്കുണ്ടായ അനുഭവം പറഞ്ഞിരിക്കുകയാണ് ടൊവിനോ. ആ സംഭവം അറിഞ്ഞ് ബോളിവുഡില്‍ നിന്നും അര്‍ജുന്‍ കപൂര്‍ മെസേജ് അയച്ചിരുന്നു. നാഷ്ണല്‍ മീഡിയയില്‍ ഒക്കെ ആ വാർത്ത കണ്ടിട്ട് താൻ ഓക്കെയാണോ എന്ന് ചോദിച്ചു. തങ്ങള്‍ ഇടയ്ക്ക് സംസാരിക്കാറുണ്ടെന്നും ടോവിനോ പറയുന്നു.
‘സിനിമയിൽ തനിക്ക് ഏറ്റവും ഇഷ്ടപെട്ട തല്ല് ലൂസിഫറിലെ ലാലേട്ടന്റെ തല്ലാണ്. ലാലേട്ടന്റെ സീൻ തീയറ്ററിൽ ഇരുന്ന് കണ്ടപ്പോൾ ഉള്ള ഫീൽ വേറെയാണ്. ലാലേട്ടനും രാജുവേട്ടനും ഒപ്പം ഇരുന്നാണ് അത് കണ്ടതും അത് കൊണ്ടും കൂടിയാകും അതിനോട് അത്ര ഇഷ്ടം. എന്റെ സിനിമയിലെ ഇഷ്ടമുള്ള തല്ല് കളയും മിന്നൽ മുരളിയുമാണ്.അത് രണ്ടും രണ്ടു തരത്തിലുള്ള തല്ലാണ് . രണ്ടിനെയും സാമ്യപ്പെടുത്താനാകില്ല.’ ടൊവിനോ പറഞ്ഞു. ക്ലബ്ബ് എഫ്എംഎമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.