Connect with us

ടീപ്പോയ്ക്ക് മുകളില്‍ കാല്‍ കയറ്റി വച്ച് സംസാരിച്ചു; വിജയ് ദേവരക്കൊണ്ട ചിത്രം ലൈഗറിനെതിരെ ബഹിഷ്‌കരണാഹ്വാനം

News

ടീപ്പോയ്ക്ക് മുകളില്‍ കാല്‍ കയറ്റി വച്ച് സംസാരിച്ചു; വിജയ് ദേവരക്കൊണ്ട ചിത്രം ലൈഗറിനെതിരെ ബഹിഷ്‌കരണാഹ്വാനം

ടീപ്പോയ്ക്ക് മുകളില്‍ കാല്‍ കയറ്റി വച്ച് സംസാരിച്ചു; വിജയ് ദേവരക്കൊണ്ട ചിത്രം ലൈഗറിനെതിരെ ബഹിഷ്‌കരണാഹ്വാനം

ഇപ്പോള്‍ ചിത്രങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ബഹിഷ്‌കരണാഹ്വാനം സാധാരണയായി മാറിയിരിക്കുകയാണ്. ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദയും രക്ഷാബന്ധനും വിക്രം വേദയുമടക്കം പല ചിത്രങ്ങള്‍ക്കും ഇതിനോടകം തന്നെ ബോയ്‌ക്കോട്ട് ആഹ്വാനം നടന്നിരുന്നു. ഇപ്പോഴിതാ വിജയ് ദേവരക്കൊണ്ടയുടെ ലൈഗര്‍ എന്ന ചിത്രം കൂടി ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ക്യാംപെയ്ന്‍ നടക്കുകയാണ്.

പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈഗറിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ വിജയ് ദേവരകൊണ്ട തന്റെ മുന്നിലെ ടീപ്പോയ്ക്ക് മുകളില്‍ കാല്‍ കയറ്റി വച്ച് സംസാരിച്ചിരുന്നു. ഇതാണ് ഒരു കാരണമായി പറയുന്നത്. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സാണ് ലൈഗറുമായി സഹകരിക്കുന്ന മറ്റൊരു പ്രൊഡക്ഷന്‍ ഹൗസ്. ഇതും ബോയ്‌കോട്ട് ക്യാമ്പെയിനിന് കാരണമായി.

വിജയ് ദേവരകൊണ്ടയും ലൈഗറിലെ നായിക അനന്യ പാണ്ഡേയും വിജയിന്റെ വീട്ടില്‍ നടന്ന ഒരു പൂജ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതില്‍ താരങ്ങള്‍ രണ്ടുപേരും സോഫയില്‍ ഇരിക്കുകയും പുരോഹിതര്‍ നില്‍ക്കുകയും ചെയ്യുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇത് സംസ്‌കാരത്തെ അപമാനിക്കുന്നുവെന്നാണ് ഉയര്‍ന്നിരിക്കുന്ന ആക്ഷേപം.

ആഗസ്റ്റ് 25നാണ് ‘ലൈഗര്‍’ തിയേറ്ററുകളിലെത്തുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് സിനിമ എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് ഉടമ ഗോകുലന്‍ ഗോപാലനാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിജയ് ഉള്‍പ്പടെയുള്ള താരങ്ങളും അണിയറപ്രവര്‍ത്തകരും കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയിരുന്നു.

More in News

Trending

Recent

To Top