Connect with us

പാക്കപ്പ് പറഞ്ഞപ്പോൾ ആ വ്യക്തിയെ കണ്ട് ഞെട്ടി; പ്രണവ് മോഹൻലാലല്ലേ ആ ഇരിക്കുന്നത്? ; അച്ഛൻ സംവിധായകനാകുമ്പോൾ മകൻ നടനോ?; ബറോസിൽ താരപുത്രൻ ; വൈറലായി ചിത്രങ്ങൾ!

News

പാക്കപ്പ് പറഞ്ഞപ്പോൾ ആ വ്യക്തിയെ കണ്ട് ഞെട്ടി; പ്രണവ് മോഹൻലാലല്ലേ ആ ഇരിക്കുന്നത്? ; അച്ഛൻ സംവിധായകനാകുമ്പോൾ മകൻ നടനോ?; ബറോസിൽ താരപുത്രൻ ; വൈറലായി ചിത്രങ്ങൾ!

പാക്കപ്പ് പറഞ്ഞപ്പോൾ ആ വ്യക്തിയെ കണ്ട് ഞെട്ടി; പ്രണവ് മോഹൻലാലല്ലേ ആ ഇരിക്കുന്നത്? ; അച്ഛൻ സംവിധായകനാകുമ്പോൾ മകൻ നടനോ?; ബറോസിൽ താരപുത്രൻ ; വൈറലായി ചിത്രങ്ങൾ!

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ. നാൽപ്പത് വർഷത്തിന് മുകളിലായി ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ മോഹൻലാൽ നിർമാതാവ്, അഭിനേതാവ്, ​ഗായകൻ തുടങ്ങി വിവിധ പദവികൾ അലങ്കരിച്ചിട്ടുണ്ട്. ബറോസ് എന്ന സിനിമയിലൂടെ സംവിധായകൻ എന്ന വിശേഷണം കൂടി ചേർക്കപ്പെടുകയാണ് . മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബറോസ്.

ഒരുപാട് സവിശേഷതകളോടെയാണ് ബറോസ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുന്നത്. സംവിധാനം മോഹൻലാലാണെന്ന് കേട്ടപ്പോൾ തന്നെ പ്രേക്ഷകർ ബറോസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് ബറോസ് സിനിമയുടെ ടാഗ് ലൈന്‍. വാസ്‌കോ ഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരനെ കേന്ദ്രീകരിച്ചാണ് സിനിമ. മോഹന്‍ലാലാണ് ബറോസ് എന്ന നിധിസൂക്ഷിപ്പുകാരനായി എത്തുന്നത്.

വാസ്‌കോ ഡ ഗാമയുടെ പിന്‍ഗാമിയെന്ന് അവകാശപ്പെട്ട് ഒരു കുട്ടി എത്തുന്നു. ബറോസും കുട്ടിയും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ മുഖ്യ പ്രമേയം. ഗാമയുടെ കാലത്തെ കടല്‍ മാര്‍ഗമുള്ള വ്യാപാരം ഉള്‍പ്പെടെയുള്ള ചരിത്രവും സിനിമയില്‍ ചര്‍ച്ചയാകും. ജിജോ പുന്നൂസാണ് കഥയും തിരക്കഥയും ഒരുക്കിയത്.

കെ.യു മോഹനനനാണ് സിനിമയുടെ ഛായാഗ്രാഹകന്‍. ഗോവ, പോര്‍ച്ചുഗല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പ്രധാനമായും നടന്നത്. ത്രി ഡി ചിത്രമായാണ് ബറോസ് എത്തുക. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണത്തിന് പാക്കപ്പായത്. ചിത്രീകരണം പാക്കപ്പ് ആയതിന്റെ സന്തോഷം കുറിച്ച് മോഹൻലാൽ പങ്കുവച്ച ടീം ബറോസിന്റെ ചിത്രം വൈറലായിരുന്നു.

2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ വർഷം മാർച്ച് 24നായിരുന്നു. ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് ചിത്രം ഒരുക്കുന്നത്. വിദേശ നടി പാസ് വേഗ, ഗുരു സോമസുന്ദരം എന്നിവർ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം സന്തോഷ് ശിവനാണ് ചെയ്യുന്നത്. പ്രൊഡക്‌‌ഷൻ ഡിസൈനർ സന്തോഷ് രാമൻ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

ബറോസ് ചിത്രീകരണം പാക്കപ്പായതിന്റെ ഫോട്ടോ വൈറലായപ്പോൾ എല്ലാവരും ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ബറോസ് ടീമിനൊപ്പം ഇരിക്കുന്ന പ്രണവ് മോഹൻലാലിനെയാണ്. ഇത്രയും നാൾ പ്രണവ് സിനിമയുടെ ഭാ​ഗമാണ് എന്നത് ആർക്കും അറിയില്ലായിരുന്നു. അപ്രതീക്ഷിതമായി ബറോസ് ടീമിനൊപ്പം പ്രണവിനേയും കണ്ടപ്പോൾ സിനിമാ പ്രേമികളും ത്രില്ലിലായി. ഫോട്ടോ വൈറലായതോടെ എല്ലാവരും ചോദിക്കുന്നത് പ്രണവ് ബറോസിൽ നടനാണോ സഹസംവിധായകനാണോ എന്നാണ്.

മുമ്പ് ജീത്തു ജോസഫ് സംവിധാനം ചെയ്ത പാപ നാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ സിനിമകളിൽ പ്രണവ് മോഹൻലാൽ സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. ബറോസിൽ സംവിധായകൻ അച്ഛന്റെ സഹായിയായിരിക്കും പ്രണവ് എന്നാണ് പ്രേക്ഷകരും ഊഹിക്കുന്നത്. മോഹൻലാലിനൊപ്പം സാ​ഗർ ഏലിയാസ് ജാക്കി, ആദി, മരക്കാർ അറബിക്കടലിന്റെ സിം​ഹം തുടങ്ങിയ സിനിമകളിൽ പ്രണവ് പ്രവർ‌ത്തിച്ചിട്ടുണ്ട്.

about baroz

More in News

Trending

Recent

To Top