Connect with us

മഹാഭാരതം ടിവി സീരിയലിലെ പ്രധാന കഥാപാത്രം റാസിക് ദവെ അന്തരിച്ചു

News

മഹാഭാരതം ടിവി സീരിയലിലെ പ്രധാന കഥാപാത്രം റാസിക് ദവെ അന്തരിച്ചു

മഹാഭാരതം ടിവി സീരിയലിലെ പ്രധാന കഥാപാത്രം റാസിക് ദവെ അന്തരിച്ചു

സീരിയലുകളിലൂടെയും നാടകങ്ങളിലൂടേയും ഏറെ ശ്രദ്ധേയനായ നടന്‍ റാസിക് ദവെ അന്തരിച്ചു. 65 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

ഗുജറാത്തി ചിത്രമായ പുത്ര വധുവിലൂടെയാണ് അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. 1980കളില്‍ പ്രശസ്തമായിരുന്ന മഹാഭാരതം ടിവി സീരിയലില്‍ നന്ദന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു.

ഈ കഥാപാത്രമാണ് അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തത്. അഭിനേത്രിയായ കേതകി ദവെയാണ് ഭാര്യ. 2006 നാച്ച് ബലിയേ റിയാലിറ്റി ഷോയില്‍ റാസികും കേതകിയും പങ്കെടുത്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത പുറത്തായതോടെ നിരവധി ടിവി സിനിമാ താരങ്ങള്‍ ആണ് അനുശോചനം അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്. പലരും സോഷ്യല്‍ മീഡിയയിലൂടെയാണ് അനുശോചനം അറിയിച്ചത്.

More in News

Trending

Recent

To Top