Connect with us

‘ബറോസി’ല്‍ നിന്നും പിന്മാറിയത് തെറ്റായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നു’; ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ള ഒരു അവസരമായിരുന്നു നഷ്ടപ്പെട്ടത്; വേദന കടിച്ചുപിടിച്ച് ആ കാരണം പൃഥ്വിരാജ് വെളിപ്പെടുത്തുന്നു!

News

മലയാളി സിനിമാ പ്രേമികൾ മാത്രമല്ല, ഇന്ത്യൻ സിനിമാ ലോകം ഉൾപ്പടെ കാത്തിരിക്കുന്നത് മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസിനു വേണ്ടിയാണ്. സിനിമയിൽ നിന്നും നടൻ
പൃഥ്വിരാജ് പിന്മാറിയത് വലിയ ചർച്ചയായിരുന്നു . ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കി നടന്‍ പൃഥ്വിരാജ് രംഗത്തു വന്നിരിക്കുകയാണ്.

‘ആടുജീവിത’ത്തിന്റെ ചിത്രീകരണം ആരംഭിച്ചതിനാലാണ് ബറോസിന്റെ ഭാഗമാകാന്‍ കഴിയാതെ പോയതെന്ന് പൃഥ്വിരാജ് പറഞ്ഞു. അല്ലെങ്കില്‍ തീര്‍ച്ചയായും താന്‍ സിനിമയുടെ ഭാഗമാകുമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

ബറോസില്‍ നിന്നും പിന്മാറേണ്ടി വന്നതില്‍ വിഷമവും നടന്‍ പങ്കുവച്ചു.’ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമായിരുന്നു ബറോസ്. അവിടെ ഉണ്ടായിരുന്നപ്പോള്‍ ത്രീഡി സിനിമ സംവിധാനം ചെയ്യണമെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ പഠിക്കണം എന്നതിലായിരുന്നു എന്റെ ഒഴിവ് സമയം മുഴുവന്‍ ചെലവഴിച്ചത്. ഫുള്‍ ടൈം ഞാന്‍ ആ ത്രിഡി സ്റ്റേഷനിലായിരുന്നു.

ഇന്ന് ലോകത്തില്‍ തന്നെ ലഭ്യമായ ഏറ്റവും മികച്ച ത്രിഡി ഫെസിലിറ്റി തന്നെയാണ് അവര്‍ ഉപയോഗിച്ചത്. അല്ലാതെ മലയാളം സിനിമ ആയതുകൊണ്ട് ഒരു വിലകുറഞ്ഞ സാധനമൊന്നുമല്ല’, എന്ന് താരം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ ദിവസം അവിടെ നില്‍ക്കാന്‍ കഴിഞ്ഞുരുന്നുവെങ്കില്‍ ‘പൊളിച്ചേനെ’ എന്ന് തോന്നിയിരുന്നതായി പൃഥ്വി പറഞ്ഞു. ‘സന്തോഷേട്ടന്‍ ഷൂട്ട് ചെയ്യുന്നു, ജിജോ സാര്‍, ലാലേട്ടന്‍ ഡയരക്ട് ചെയ്യുന്നു, ഒരു ഫിലിം സ്റ്റുഡന്റിനെ സംബന്ധിച്ച് അതൊരു അവസരമായിരുന്നു. എനിക്ക് ആ സിനിമയില്‍ തിരിച്ച് ജോയിന്‍ ചെയ്യാന്‍ പറ്റാത്തതിലുള്ള നഷ്ടബോധവും അത് തന്നെയായിരുന്നു’ എന്ന് പൃഥ്വി പ്രതികരിച്ചു.

‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന ആദ്യ ഇന്ത്യൻ 3 ഡി ചിത്രത്തിന് ശേഷം സംവിധായാകാനായ ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ്. വ്യത്യസ്തമായ ഗെറ്റപ്പില്‍ തല മൊട്ടയടിച്ച് താടി വളര്‍ത്തി വെസ്‌റ്റേണ്‍ ശൈലിയിലാണ് മോഹൻലാൽ എത്തുന്നത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.

about baroz

More in News

Trending

Recent

To Top