റിമി ടോമിയെ പോലല്ല അവർ ഇത് വേദനയുണ്ടാക്കുന്നു വിമർശകർക്ക് സുരേഷ് ഗോപിയുടെ മറുപടി ? കൈയടിച്ച് സോഷ്യൽ മീഡിയ!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൂപ്പർ താരങ്ങളിൽ ഒരാൾ. സിനിമയ്ക്ക് പുറമേ രാഷ്ട്രീയത്തിലും ഇദ്ദേഹം സജീവമാണ്. എംപി ഫണ്ട് ഉപയോഗിച്ച് കൊണ്ടും പേഴ്സണൽ ഫണ്ട് ഉപയോഗിച്ച് കൊണ്ടും ഇദ്ദേഹം ധാരാളം ചാരിറ്റി പ്രവർത്തനങ്ങൾ ആണ് നടത്തുന്നത്. ഇതെല്ലാം കൊണ്ട് തന്നെ വലിയ രീതിയിലുള്ള ആരാധക വൃന്ദത്തെ ആണ് ഇദ്ദേഹം കേരളക്കരയിൽ സ്വന്തമാക്കി എടുത്തത്.
പുതിയ സിനിമകളുടെ അഡ്വാന്‍സ് തുക കിട്ടുമ്പോള്‍ അതില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ഓണക്കാലത്ത് നടന്ന ഒരു ടെലിവിഷന്‍ ചാനല്‍ പരിപാടിയിലാണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാര്‍ക്കുള്ള സഹായം പ്രഖ്യാപിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ഏറ്റവും പുതിയ ചിത്രത്തിന്റെ അഡ്വാന്‍സ് തുക ലഭിച്ചപ്പോള്‍ സംഘടനയ്ക്കുള്ള രണ്ട് ലക്ഷം രൂപ താരം നല്‍കിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ തന്റെ പ്രവര്‍ത്തിയെ പരിഹസിക്കുന്നവര്‍ക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. റിമി ടോമിയെ പോലുള്ള കലാകാരന്മാര്‍ക്ക് ഒരു പരിപാടിക്ക് മൂന്ന് ലക്ഷവും അഞ്ച് ലക്ഷവും പത്ത് ലക്ഷവും കിട്ടുന്നതുകൊണ്ട് അവര്‍ക്ക് രണ്ട് വര്‍ഷം ഷോയില്ലെങ്കിലും കുഴപ്പമില്ല. എന്നാല്‍ ഒരു പരിപാടിക്ക് രണ്ടായിരമോ ആയിരമോ കിട്ടുന്നവരുടെ അവസ്ഥ അങ്ങനെയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡ് സാഹചര്യത്തില്‍ ഉത്സവപ്പറമ്പിലെ വാദ്യമേളവും ഗാനമേളകള്‍ അടക്കം നിന്നുപോയപ്പോള്‍ കലാകാരന്മാര്‍ ഒരു നേരത്തെ അന്നത്തിനായി ബുദ്ധിമുട്ടുകയാണ്. അങ്ങനെയുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയാണ് ഞാന്‍ സഹായിച്ചത്. അന്നത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്കാണ് ആ പണം ചെന്നു ചേരാന്‍ പോകുന്നത്. തന്റെ പ്രവര്‍ത്തിയെ കുറ്റപ്പെടുത്തുമ്പോള്‍ വേദനയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
കൊവിഡ് കേസുകള്‍ രൂക്ഷമായതോടെ കടലില്‍ പോലും പോകാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. മത്സ്യബന്ധനമില്ല, മാര്‍ക്കറ്റ് ഇല്ല, ഗാനമേളകള്‍ എല്ലാം നിന്നുപോയി. ഉത്സവപ്പറമ്പിലെ വാദ്യമേളക്കാര്‍ അടക്കം നിന്നുപോയി. ഒരു പരിപാടിയില്‍ രണ്ടായിരമോ ആയിരമോ അഞ്ഞൂറോ വാങ്ങുന്നവര്‍ക്ക്. സൗണ്ട് ഓപ്പറേറ്റര്‍ അടക്കം മൈക്ക് എടുത്തുകൊടുക്കുന്നവര്‍ക്ക് വരയെയുള്ളവരുടെ അന്നും മുട്ടിപ്പോവില്ലേ. അങ്ങനെയുള്ളവരുടെ പ്രശ്നങ്ങള്‍ മനസിലാക്കി ഞാന്‍ സഹായിച്ചു.ജയറാമോ ദിലീപോ ജയസൂര്യയോ നാദിഷര്‍യോ ഒന്നുമല്ല ഞാന്‍ കൊടുത്ത പണം കൊണ്ടുപോകുന്നത്. ഒരു നേരം അന്നത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്കാണ് ആ പണം ചെന്നു ചേരാന്‍ പോകുന്നത്. അതിവിടെ കൊടുത്തിട്ട് കാര്യമില്ല അവിടെ കൊടുക്കൂ എന്ന് പറയുന്നവരോട് താന്‍ പോകൂ എന്നേ എനിക്ക് പറയാന്‍ ഉള്ളൂ.അതിനെ സംബന്ധിച്ച് പറയുമ്പോള്‍ വേദനയാണ്. എന്റെ അടുത്ത് വരുന്ന എല്ലാവരെയുമൊന്നും ഞാന്‍ സുഖിപ്പിച്ച് വിട്ടിട്ടില്ല.
എനിക്ക് തീരാത്ത ഒരു ലിസ്റ്റ് ഉണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം, താരത്തിന്റെ ഏറ്റവും പുതിയ ചിത്രം എസ് ജി 255 എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് തുക ലഭിച്ചപ്പോള്‍ രണ്ട് ലക്ഷം രൂപ സംവിധായകന്‍ നാദിര്‍ഷയെ ഏല്‍പ്പിച്ചിരുന്നു.സുരേഷ് ഗോപി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
ഇതുവരെ ഏകദേശം ആറ് ലക്ഷം രൂപ സുരേഷ് ഗോപി സംഘടനയ്ക്ക് നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറിലും ഈ വര്‍ഷം ഏപ്രിലിലും സുരേഷ് ഗോപി രണ്ട് ലക്ഷം വീതം കൈമാറിയിരുന്നു.മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സംഘടനയുടെ ഉന്നമനത്തിനായി താന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും രണ്ട് ലക്ഷം രൂപ സംഘടനയ്ക്ക് നല്‍കുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്. അതേസമയം, സുരേഷ് ഗോപിയുടെ ഈ തീരുമാനത്തെ രണ്ട് കയ്യും നീട്ടിയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്.
