Connect with us

നിങ്ങളുടെവാപ്പിച്ചിയിൽ നിന്ന് നിറയെ കാര്യങ്ങൾ പഠിച്ചു,ഇപ്പോൾ ഒരു സുഹൃത്തെന്ന രീതിയിലും, മനുഷ്യനെന്ന രീതിയിലും പുതിയ കാര്യങ്ങൾ നിങ്ങളിൽ നിന്ന് പഠിക്കുന്നു; ഡിക്യൂവിന് പിറന്നാൾ ആശംസകളുമായി കുഞ്ചാക്കോ ബോബൻ !

Movies

സിനിമയിലെത്തി 8 വര്‍ഷങ്ങള്‍ കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ ദുൽഖർ സൽമാൻ ഇതിനകം ഒരുപിടി നല്ല ചിത്രങ്ങളാൽ തെന്നിന്ത്യയിലൊട്ടാകെ യുവജനതയെ കൈയ്യിലെടുത്തിട്ടുണ്ട്. താര പുത്രനായിട്ടുകൂടി അതിന്‍റയൊരു പ്രിവിലേജും എടുക്കാതെ സ്വന്തം കഴിവും അധ്വാനവും കൈമുതലാക്കി വളര്‍ന്നു വന്ന താരമായാണ് ദുൽഖറിനെ എല്ലാവരും വാഴ്ത്തുക
മലയാള സിനിമയിലെ യുവ താരങ്ങൾക്കിടയിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ എന്ന പ്രേക്ഷകരുടെ ഡിക്യൂ. . ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ മനസിലെ കുഞ്ഞിക്കയാകൻ ദുൽഖറിന് സാധിച്ചു. ഇന്ന് താരത്തിന്റെ പിറന്നാൾ ആഘോഷിക്കുകയാണ് ഡിക്യൂ ആരാധകരും ഒപ്പം സിനിമാലോകവും.

താരത്തിൽ നിന്ന് പുതിയ കാര്യങ്ങൾ പഠിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. തന്റെ വാപ്പിച്ചിയുടെ ഫാൻബോയ് ആണ് എന്നും നിറയെ കാര്യങ്ങൾ അദ്ദേത്തിൽ നിന്ന് പഠിച്ചു. ഇന്ന് ഒരു സുഹൃത്തെന്ന രീതിയിലും, മനുഷ്യനെന്ന രീതിയിലും പുതിയ കാര്യങ്ങൾ നിങ്ങളിൽ നിന്ന് പഠിക്കുന്നു എന്നും കുച്ചക്കോ ബോബൻ കുറിച്ചു.ഡിക്യൂ ബോയ് (ദുൽഖർ സൽമാൻ) നിങ്ങൾ എനിക്ക് എങ്ങനെയാണ് എന്ന് വാക്കുകൾ കൊണ്ട് പറയാൻ സാധിക്കില്ല. നിങ്ങളുടെ വാപ്പച്ചിയുടെ ഫാൻ ബോയ് ആയിരുന്നു, ഇപ്പോഴും എന്നും അത് ഉണ്ടായിരിക്കും. ഒരു വ്യക്തി എന്ന നിലയിലും ഒരു നടൻ എന്ന നിലയിലും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു.

ഇപ്പോൾ ഞാൻ നിങ്ങളിൽ നിന്ന് പുതിയ കാര്യങ്ങൾ പഠിക്കുന്നു. ഒരു സുഹൃത്ത് എന്ന നിലയിൽ, ഒരു മികച്ച മനുഷ്യൻ എന്ന നിലയിൽ.സിനിമ, കുടുംബം, എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും എനിക്ക് വേണ്ടിയുള്ള ടോപ്പ് ലിസ്റ്റിൽ നിങ്ങളുണ്ട്. സർവ്വശക്തൻ നിങ്ങൾക്ക് എപ്പോഴും ജീവിതത്തിലെ ഏറ്റവും മികച്ചത് നൽകട്ടെ. ഡിക്യു ബോയ് ജന്മദിനാശംസകൾ.

നിറയെ സ്നേഹാശംസകളുമായി നിങ്ങളുടെ സ്വന്തം ചാക്കോ മാഷ്.കഴിഞ്ഞ ദിവസം ‘സീതാരാമം’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചി ലുലുമാളിൽ താരം സൃഷിടിച്ചത് ആരാധക കടൽ തന്നെയാണ്. പ്രൊമോഷൻ ചടങ്ങിൽ കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ചാക്കോച്ചന്റെ വൈറൽ ഡാൻസ് നിറഞ്ഞ ‘ദേവദൂതർ പാടി’ എന്ന ഹിറ്റ് ഗാനം ദുൽഖർ പാടുകയും ചുവടു വെയ്ക്കുകയും ചെയ്തു. ഒപ്പം ആരാധകർക്കൊപ്പം പിറന്നാൾ ആഘോഷവും കേക്കും മുറിച്ചുമാണ് താരം മടങ്ങിയത്.

More in Movies

Trending

Recent

To Top