Malayalam
അന്ന്യന്‍റെ ഹിന്ദി റിമേക്ക് നിര്‍ത്താന്‍ തമിഴ് സിനിമ നിര്‍മ്മാതാവ് രവിചന്ദറിന്റെ നോട്ടീസ്; കഥ ശങ്കറിന്‍റേതല്ല!
അന്ന്യന്‍റെ ഹിന്ദി റിമേക്ക് നിര്‍ത്താന്‍ തമിഴ് സിനിമ നിര്‍മ്മാതാവ് രവിചന്ദറിന്റെ നോട്ടീസ്; കഥ ശങ്കറിന്‍റേതല്ല!
അന്ന്യന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ഹിന്ദി റിമേക്ക് വരുന്നത് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. എന്നാലിപ്പോൾ സിനിമയുടെ ചര്‍ച്ചകള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട് നോട്ടീസ് ഇറങ്ങിയിരിക്കുകയാണ്. തമിഴ് അന്ന്യന്റെ നിര്‍മ്മാതാവായ വി രവിചന്ദറാണ് സംവിധായകന്‍ ശങ്കറിന് നോട്ടീസ് അയച്ചത്. നോട്ടീസിനൊപ്പം എന്തുകൊണ്ടാണ് നിയമ നടപടി സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി വിശദമായ കത്തും രവിചന്ദര്‍ അയച്ചിട്ടുണ്ട്.
അന്ന്യനിന്റെ രചയ്താവ് സുജാതയില്‍ നിന്നും കഥയുടെ പൂര്‍ണ്ണ അവകാശം താന്‍ വാങ്ങിയതായിരുന്നു. അതുമായി സംബന്ധിച്ച വിവരങ്ങളും രേഖകളും എന്റെ കൈവശമുണ്ട്. അതിനാല്‍ താനാണ് ഈ കഥയുടെ പൂര്‍ണ്ണ അവകാശി. അതിനാല്‍ അന്ന്യന്റെ ഏത് രീതിയിലുള്ള റിമേക്കോ, അനുകരണമോ തന്റെ അറിവില്ലാതെ നടത്തിയാല്‍ അത് നിയമവിരുദ്ധമാണെന്നാണ് രവിചന്ദര്‍ കത്തില്‍ പറയുന്നത്.
നിര്‍മ്മാതാവ് വി രവിചന്ദറിന്റെ വാക്കുകള്‍:
‘അന്ന്യന്‍ ഹിന്ദിയിലേക്ക് താങ്കള്‍ റിമേക്ക് ചെയ്യാന്‍ തീരുമാനിച്ചു എന്നത് ഞെട്ടലോടെയാണ് ഞാന്‍ അറിയുന്നത്. ഞാനാണ് അന്ന്യന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. രചയ്താവ് സുജാതയില്‍ നിന്നും കഥയുടെ പൂര്‍ണ്ണ അവകാശം ഞാന്‍ വാങ്ങിയതായിരുന്നു. അതുമായി സംബന്ധിച്ച വിവരങ്ങളും രേഖകളും എന്റെ കൈവശമുണ്ട്. അതിനാല്‍ ഞാനാണ് ഈ കഥയുടെ പൂര്‍ണ്ണ അവകാശി. അതിനാല്‍ അന്ന്യന്റെ ഏത് രീതിയിലുള്ള റിമേക്കോ, അനുകരണമോ എന്റെ അറിവില്ലാതെ നടത്തിയാല്‍ അത് നിയമവിരുദ്ധമാണ്.
ബോയിസ് എന്ന നിങ്ങളുടെ ചിത്രം വിചാരിച്ച വിജയം കൈവരിക്കാത്തതില്‍ താങ്കള്‍ വളരെ വിഷമത്തിലായിരുന്നു. അന്ന് ഞാനാണ് അന്ന്യന്‍ സംവിധാനം ചെയ്യാനുള്ള അവസരം താങ്കള്‍ക്ക് തന്നത്. അതിന് ശേഷമാണ് നിങ്ങള്‍ വീണ്ടും സംവിധായകന്‍ എന്ന രീതിയില്‍ ഉയര്‍ന്ന് വന്നത്. ഇക്കാര്യങ്ങളെല്ലാം മറന്നതിന് പുറമെ നിങ്ങള്‍ എന്നെ പോലും അറിയിക്കാതെ സൂപ്പര്‍ ഹിറ്റായ എന്റെ അന്ന്യന്‍ എന്ന ചിത്രത്തിന്റെ റിമേക്ക് ഹിന്ദിയിലേക്ക് നടത്താനായി തീരുമാനിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ ഒരു തരംതാണ പ്രവൃത്തി താങ്കളില്‍ നിന്നും പ്രതീക്ഷിച്ചില്ല. ഇതിനോടകം ഹിന്ദി റിമേക്കിന്റെ എല്ലാ കാര്യങ്ങളും നിര്‍ത്തിവെക്കേണ്ടതാണ്.’
കഴിഞ്ഞ ദിവസമാണ് അന്ന്യന്‍ ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യുകയാണെന്ന വാര്‍ത്ത വന്നത്. ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങാണ് ചിത്രത്തില്‍ നായാനാവുന്നത്. കരിസ്മാറ്റിക്കായ ഒരു ഷോ മാനെയാണ് അന്യന്റെ ഹീറോയ്ക്ക് വേണ്ടതെന്നും അത് രണ്‍വീര്‍ സിങ്ങില്‍ ഉണ്ടെന്നും ഷങ്കര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
2005ല്‍ പുറത്തിറങ്ങിയ അന്യന്‍ തമിഴ്നാടിന് പുറമേ കേരളം ഉള്‍പ്പടെയുള്ള ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുഴുവന്‍ തരംഗം സൃഷ്ടിച്ചിരുന്നു .ഷങ്കറിന്റെ തന്നെ കഥയ്ക്ക് സംഭാഷണങ്ങള്‍ ഒരുക്കിയത് സുജാത ആയിരുന്നു. സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തില്‍ മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ള വ്യക്തിയായാണ് വിക്രം എത്തിയത്. സാധാ നായികയായി എത്തിയ ചിത്രത്തില്‍ നെടുമുടി വേണു, പ്രകാശ് രാജ്, വിവേക്, നാസര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
about annyan film
