Connect with us

മഷൂറയ്ക്ക് സർപ്രൈസുമായി ബഷീറിൻ്റെ സഹോദരിമാർ, മാങ്ങ അച്ചാർ, മീൻ അച്ചാർ, ഉണക്ക ചെമ്മീൻ, പുളിയില്ലാത്ത മാങ്ങ.. എല്ലാം രുചിച്ച് നോക്കി സോനുവും മഷുവും, എരിവിനോടാണ് അവൾക്ക് താൽപര്യമെന്ന് സോനു; പുതിയ വീഡിയോ പുറത്ത്

Malayalam

കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് ബഷീർ ബഷിയും കുടുംബവും. ബഷീർ ബഷിയുടെ രണ്ടാം ഭാര്യ മഷൂറ ​ഗർഭിണിയാണെന്ന വിവരമാണ് ഇവരുടെ യുട്യൂബ് ചാനലിലൂടെ അരാധകരെ അടുത്തിടെ അറിയിച്ചത്. അതിന് ശേഷം തങ്ങളുടെ വിശേഷങ്ങൾ എല്ലാം ഇരുവരും ആരാധകരുമായി പങ്കിടാറുണ്ട്.

പ്ര​ഗ്നൻസി ടെസ്റ്റ്, ആദ്യമായി സ്കാനിങ്ങിന് വേണ്ടി ആശുപത്രിയിൽ പോയത്, ​ഗർഭിണി ആയതിന് ശേഷം മഷൂറയിലുണ്ടായ മാറ്റങ്ങൾ ഇവയെല്ലാം തന്നെ തങ്ങളുടെ ചാനലിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്.

ഇപ്പോഴിതാ പുതിയ വീഡിയോയുമായി താരം എത്തിയിട്ടുണ്ടുണ്ട്. ബഷീറിൻ്റെ സഹോദരിമാർ മഷൂറയ്ക്ക് സർപ്രൈസുമായി എത്തിയിരിക്കുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. മഷൂറയുടെ നാത്തൂൻമാർ മഷൂറയ്ക്ക് സർപ്രൈസ് കൊടുക്കാൻ വന്നപ്പോൾ അവരെ തിരിച്ച് ചെറുതായി പറ്റിക്കുകയും ചെയ്തു. ​ഗർഭിണികൾക്ക് ഇഷ്ടമുള്ള സ്പെഷ്യൽ സാധനങ്ങളുമായി സർപ്രൈസ് കൊടുക്കാൻ വീട്ടിലെത്തിയ ശേഷം ബഷീറിനെ സഹോദരിമാർ വിളിച്ചു. ആ സമയം അവർക്ക് തിരിച്ച് സർപ്രൈസ് കൊടുക്കാൻ വേണ്ടി ഞങ്ങൾ അവിടെയില്ലെന്ന് ബഷീർ പറഞ്ഞു, ഷൂട്ടിങ്ങിനായി ബാം​ഗ്ലൂരിലാണ് എന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തു. പിന്നീടും അവർ വിളിക്കുന്നുണ്ട്, എപ്പോഴാണ് തിരികെ എത്തുന്നത് എന്നറിയാനായി.

ബഷീറിൻ്റെ സഹോദരിമാരിൽ ഒരാൾക്ക് പ്രാങ്കിന്റെ കാര്യം അറിയാം. എന്തായാലും അവർ വൈകാതെ തന്നെ അവർക്ക് സർപ്രൈസ് നൽകി വീട്ടിൽ തിരിച്ചെത്തി. ​ഗർഭിണിയാവുമ്പോൾ കഴിക്കാൻ തോന്നുന്ന ഇഷ്ട വിഭവങ്ങളുമായാണ് മഷൂറയെ കാണാൻ നാത്തൂൻമാർ എത്തിയത്. മാങ്ങ അച്ചാർ, മീൻ അച്ചാർ, ഉണക്ക ചെമ്മീൻ, പുളിയില്ലാത്ത മാങ്ങ തുടങ്ങിയ വിഭവങ്ങളെല്ലാം ഉണ്ടായിരുന്നു. മഷുവും സോനും ഇതെല്ലാം രുചിച്ച് നോക്കി അടിപൊളിയാണെന്ന് പറയുന്നുമുണ്ട്. സുനുവും ബഷീറും വിഭവങ്ങൾ രുചിച്ച് നോക്കുന്നുണ്ട്. പുളിയുള്ള വിഭവങ്ങൽ കൊണ്ട് വന്നപ്പോൾ പൊതുവെ എരിവിനോടാണ് മഷുവിന് താൽപര്യമെന്ന് സോനു പറഞ്ഞു.

ഇവരുടെ ഈ വീഡിയോക്ക് താഴെ നിരവധി പേരാണ് ഇവരുടെ സ്നേഹത്തെക്കുറിച്ച് പറഞ്ഞ് കമൻ്റുകളുമായി എത്തിയത്. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ, നാത്തൂൻമാർ അടിപൊളിയാണ് തുടങ്ങിയ കമന്റുകളും ഉണ്ട്. .

Continue Reading
You may also like...

More in Malayalam

Trending