Connect with us

ദില്‍റോബ് ഫാന്‍സ് ഇതൊന്നും കാണുന്നില്ലേ ;ആരതി പൊടിയ്‌ക്കൊപ്പം പുതിയ റീലുമായി ഡോ. റോബിന്‍ !

Movies

ദില്‍റോബ് ഫാന്‍സ് ഇതൊന്നും കാണുന്നില്ലേ ;ആരതി പൊടിയ്‌ക്കൊപ്പം പുതിയ റീലുമായി ഡോ. റോബിന്‍ !

ദില്‍റോബ് ഫാന്‍സ് ഇതൊന്നും കാണുന്നില്ലേ ;ആരതി പൊടിയ്‌ക്കൊപ്പം പുതിയ റീലുമായി ഡോ. റോബിന്‍ !

ബിഗ് ബോസ് മലയാളം സീസണ്‍ മത്സരാര്‍ഥികളില്‍ ജനപ്രീതിയില്‍ മുന്‍നിരയിലാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍.
ബിഗ് ബോസിന് ശേഷവും ഡോ. റോബിന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേ നേടുകയാണ് . മത്സരത്തില്‍ നിന്നും അപ്രതീക്ഷിതമായി പുറത്തുപോകേണ്ടിവന്നെങ്കിലും റോബിന്‍ ബിഗ് ബോസ് അവസാനിക്കുന്നതുവരെ സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചയായിരു്‌നു. റോബിനൊപ്പം മറ്റുപല മത്സരാര്‍ത്ഥികളും സോഷ്യല്‍ മീഡിയയിലെ ഈ ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഷോ അവസാനിച്ചെങ്കിലും റോബിന്‍ വളരെ സജീവമാണ്. ദില്‍റോബ് പ്രണയത്തെക്കുറിച്ചൊക്കെയായരുന്നു കുറച്ച് നാള്‍ മുന്‍പ് വരെ സോഷ്യല്‍ മീഡിയ പറഞ്ഞുകൊണ്ടാരുന്നതെങ്കില്‍ ഇപ്പോള്‍ ദില്‍ഷയില്‍ നിന്ന് ഇത് പൂര്‍ണമായും ആരതിപ്പൊടിയിലേയ്ക്ക് എത്തിയിരിക്കുകയാണ്.

ബിഗ് ബോസിനകത്ത് ദില്‍റോബ് പ്രണയം എന്ന് പറഞ്ഞ് എങ്ങനെയെല്ലാമാണോ ആരാധകര്‍ ആഘോഷിച്ചത്, ഇപ്പോള്‍ ആ സ്ഥാനത്തേയ്ക്ക് പൂര്‍ണമായും എത്തിയിരിക്കുകയാണ് ആരതി പൊടി. റോബന്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ ആരാധകര്‍.

അലൈപായുതെ എന്ന ചിത്രത്തിലെ പച്ചൈ നിറമേ എന്ന പാട്ടിന്റെ ബാക്ക്ഗ്രൗണ്ട് സംഗീതത്തോടൊപ്പം റോബിനും ആരതിയും ഓടിവരുന്നതാണ് വീഡിയോ. ടോം ഇമ്മട്ടിയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വളരെ മനോഹരമായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതും. വീഡിയോയ്ക്ക് താഴെ സന്തോഷം പങ്കുവെച്ച് ആരാധകരും എത്തിയിട്ടുണ്ട്. റൊമാന്റിക് വരുന്നെഡാ എന്നാണ് ഏറ്റവും കൂടുതല്‍ വരുന്ന കമന്റുകളും. ആരതിയെക്കുറിച്ച് നിരവധി അഭിമുഖങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അതേക്കുറിച്ചൊന്നും വ്യക്തമായൊരുത്തരം റോബിന്‍ ഇതുവരെ പറഞ്ഞിട്ടില്ല. എന്തായാലും ഇപ്പോള്‍ ആരതിയ്ക്കും റോബിനും പിന്നാലെയാണ് ആരാധകര്‍.

ഈ വീഡിയോയും പോസ്റ്റും എല്ലാം പുറത്തുവരുമ്പോള്‍ ചിലരെങ്കിലും ഉയര്‍ത്തുന്ന ചോദ്യമാണ് ദില്‍റോബ് ഫാന്‍സൊക്കെ എവിടെയെന്ന്. ഈ പോസ്റ്റിന് താഴെയും അങ്ങനെയൊരു ചോദ്യം കാണാം. ദില്‍റോബ് ഫാന്‍സ് ഇതൊന്നും കാണുന്നില്ലേ എന്നാണ് ചോദിക്കുന്നത്.

ദില്‍ഷ കാണാന്‍ വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നതെന്നും ചിലര്‍ ചോദിക്കുന്നു. ബിഗ് ബോസ് സീസണ്‍ 4-ല്‍ ഏറ്റവും കൂടുതല്‍ ആരാധകരെ നേടിയ താരമാണ് റോബിന്‍. റോബിനിലൂടെ ദില്‍ഷയിലേയ്ക്കും ഈ ആരാധകര്‍ എത്തി. ഇതോടെയാണ് സോഷ്യല്‍ മീഡിയയിലാകെ ദില്‍റോബ് ഫാന്‍സ് എത്തുന്നത്. എന്നാല്‍ ഇതിനെതിരെ ദില്‍ഷ രംഗത്തുവന്നതോടെ വലിയ സൈബര്‍ ആക്രമണമാണ് താരത്തിന് നേരിടേണ്ടിവന്നത്. ഇതോടെയാണ് ആരതിപ്പൊടിയെ ഇതേ ആരാധകര്‍ സ്വീകരിച്ച് തുടങ്ങുന്നത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top