Connect with us

പുതിയ തുടക്കം കുറിച്ച് സുചിത്ര നായർ,ആശംസയുമായി സായ് കിരൺ

Malayalam

പുതിയ തുടക്കം കുറിച്ച് സുചിത്ര നായർ,ആശംസയുമായി സായ് കിരൺ

പുതിയ തുടക്കം കുറിച്ച് സുചിത്ര നായർ,ആശംസയുമായി സായ് കിരൺ

വാനമ്പാടിയിലെ പത്മിനിയായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാവുകയായിരുന്നു സുചിത്ര. പൊതുവെ കണ്ണീർ പരമ്പരകളിലെ നായിക സങ്കല്പങ്ങളിൽ നിന്നും വ്യത്യസ്തതയാർന്ന ശൈലിയാണ് ഈ പരമ്പരയിൽ സുചിത്ര കാഴ്ച്ചവെച്ചത്. പരമ്പര അവസാനിച്ചിട്ട് നാളുകൾ പിന്നിട്ടിട്ടും സുചിത്രയുടെ വിശേഷങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്.

ഇപ്പോൾ ഇതാ പുതിയ തുടക്കം കുറിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ജിമ്മിൽ ജോയിൻ ചെയ്ത വിശേഷമാണ് സുചിത്ര പങ്ക് വച്ചത്. സുചിത്രയുടെ പുതിയ സന്തോഷത്തിന് സായ് കിരണും ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്

അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് സുചിത്ര നായർ. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുചിത്രയുടെ പോസ്റ്റുകള്‍ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. വാനമ്പാടി അനുഭവങ്ങളെക്കുറിച്ച് വാചാലയായും താരമെത്തിയിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം ബിഗ് ബോസിലേക്ക് താരം എത്തുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു എന്നാൽ താൻ ബിഗ് ബോസില്‍ പങ്കെടുക്കുന്നില്ല. വ്യാജവാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് താരം പറഞ്ഞതോടെ ഗോസിപ്പുകൾക്ക് വിരാമം കുറിച്ചത്.

More in Malayalam

Trending

Recent

To Top