Connect with us

പൊസിഷൻ പെണ്ണുങ്ങളുടെ പ്രശ്നമായി തീർന്നിട്ടുണ്ട് പുരോഗമനവുമായി ഇതുവഴി വരരുതേ എന്റെ പൊന്ന് ആണുങ്ങളെ!!

Malayalam

പൊസിഷൻ പെണ്ണുങ്ങളുടെ പ്രശ്നമായി തീർന്നിട്ടുണ്ട് പുരോഗമനവുമായി ഇതുവഴി വരരുതേ എന്റെ പൊന്ന് ആണുങ്ങളെ!!

പൊസിഷൻ പെണ്ണുങ്ങളുടെ പ്രശ്നമായി തീർന്നിട്ടുണ്ട് പുരോഗമനവുമായി ഇതുവഴി വരരുതേ എന്റെ പൊന്ന് ആണുങ്ങളെ!!

മലയാളി ഇരുകയ്യും നീട്ടി ഏറ്റെടുത്തിരിക്കുകയാണ് ആർ.ജെ ഷാൻ സംവിധാനം ചെയ്ത്, അനുപമ പരമേശ്വരൻ നായികയായ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന ഹ്രസ്വചിത്രം. ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ചിത്രത്തെ തേടിയെത്തിയത്.  ദമ്പതികൾ പരസ്പരം നൽകുന്ന ‘ഫ്രീഡ’ത്തെ പറ്റി പ്രേക്ഷകരിൽ ചിന്ത ഉളവാക്കുന്നതാണ് ഷോർട്ട് ഫിലിമിൻ്റെ ഇതിവൃത്തം. ‘ഫ്രീഡം വേണ്ടത് തനിക്കോ? എനിക്കോ?’ എന്ന ചോദ്യമാണ്  മുന്നോട്ട് വെക്കുന്നത്. സ്ത്രീകൾ അനുഭവിക്കുന്ന വീർപ്പുമുട്ടലുകളെ കുറിച്ചും പുരുഷ മേധാവിത്വത്തെക്കുറിച്ചും സംസാരിക്കുന്ന ചിത്രത്തെ ചൊല്ലി വിമർശമനങ്ങളും തലപൊക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് മാളവിക രാധാകൃഷ്ണൻ. സിനിമ കൂട്ടായ്മയായ മൂവി സ്ട്രീറ്റിലാണ് മാളവികയുടെ കുറിപ്പ്. 

മാളവികയുടെ കുറിപ്പ്

, ഭര്‍ത്താവിനോരു പരസ്ത്രീ ബന്ധമുള്ളപ്പോള്‍ മാത്രം അയാളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ ശ്രെമിക്കുന്ന ഭാര്യ. അത് പോട്ടെ ഓരോരുത്തര്‍ക്കും സ്‌ട്രൈക്ക് ഓഫ് റിയാലിറ്റി വേറെ വേറെ ആണല്ലോ. എനിക്കങ്ങോട്ട് മനസ്സിലാവാത്തത്, ഈ പെണ്ണുമ്പിള്ളയുടെ sexual fantasies എല്ലാം സാധിപ്പിച്ചുകൊടുക്കാന്‍ കഴിവുള്ളവന്‍ ആയിരുന്നു കണവനെങ്കി പുള്ളിക്കാരി ഇക്കണ്ട തിളയ്‌പ്പൊക്കെ തിളയ്ക്കുമായിരുന്നോ എന്നാണ്.

Inherently പോളിഗാമസ് ആയ മനുഷ്യന്‍ എന്ന ജീവി, ഭാര്യ ഭര്‍തൃ ബന്ധത്തിലെ sexual താളപ്പിഴകളില്‍ മാത്രമാണോ മറ്റൊരു ബന്ധം തേടുക? തീര്‍ച്ചയായും അല്ല എന്നാണ് ഉത്തരം. ഒരേസമയം ഒന്നില്‍ കൂടുതല്‍ ബന്ധങ്ങള്‍ ഉള്ളവരും, അവരെയെല്ലാവരെയും ഒരേപോലെ satisfy ചെയ്യിക്കുകയും ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും ഇല്ലേ? അയാള്‍ക്ക് മറ്റൊരു ബന്ധം ഉള്ളതാണ് പ്രശ്‌നമെങ്കില്‍ ‘ദാസ്, ഇത് ഞാനറിഞ്ഞു. ഇത് ശെരിയല്ല’ എന്ന് പറയാം. അതല്ല അവരുടെ പ്രശ്‌നമെങ്കില്‍, ‘ദാസ് ഞാന്‍ താങ്കളില്‍ sexually satisfied അല്ല’ എന്ന് പറയാം. ഇതൊന്നും അല്ലെങ്കില്‍, ‘നമുക്ക് പിരിയാം ‘ എന്ന് പറഞ്ഞ് അതവാസിനിപ്പിക്കാം.

ഇതിപ്പോ അയാള്‍ക്കൊരു affair വന്നപ്പോള്‍ മാത്രമാണ് നമ്മുടെ നായികയ്ക്ക് അവര്‍ അനുഭവിക്കുന്ന inequaltiy മനസ്സിലാവുന്നത് എന്ന് തോന്നുന്നു. അപ്പോഴും കുപ്പിയില്‍ വെള്ളം എടുക്കാനും, സേമിയ ഉപ്പുമാവ് ഉണ്ടാക്കാനും, ചൂട് വെള്ളം ബാത്‌റൂമില്‍ ഒഴിക്കാനും, ഷര്‍ട്ട് അലക്കാനും ഇസ്തിരിയിടാനും ഒന്നും അവര്‍ക്കൊരു മടിയുമില്ല എന്നതാണ്. ‘വെള്ളം വേണമെങ്കില്‍ എടുത്ത് കുടിക്കണം ഹേ’ എന്ന് പുരോഗമനസിംഹം പറയും എന്ന് വെറുതെ മോഹിച്ച ഞാന്‍ ആരായി!!! എനിവെ, പുരുഷന്മാരുടെ കണ്ണിലൂടെ നോക്കി ഇനിയും ഇവിടെ സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പുരോഗമനപരമായ സിനിമകള്‍ ഉണ്ടാക്കരുതേ എന്നാണ് അപേക്ഷ. കാരണം നീയൊക്കെ ഉണ്ടാക്കി ഉണ്ടാക്കി,സ്ത്രീകള്‍ക്ക് ഒരു ചെമ്പ് ചൂട് വെള്ളം കുളിമുറിയില്‍ കൊണ്ട് കൊടുക്കുന്നതിനേക്കാളും വലിയ പ്രശ്‌നം പൊസിഷന്‍ ആണെന്നതൊക്കെ ആയിതീര്‍ന്നിട്ടുണ്ട്. ദയവ് ചെയ്ത് പ്ലീസ്. ഇങ്ങനെയുള്ള പുരോഗമനവുമായി ഇതുവഴി വരരുതേ എന്റെ പൊന്ന് ആണുങ്ങളെ!!

More in Malayalam

Trending

Recent

To Top